Joli Joli എഴുതുന്നു 

അടുത്ത കൊല്ലവും കേരളത്തിൽ പ്രളയമുണ്ടാകും..
അതിന്റെ പിന്നത്തെ കൊല്ലവും പ്രളയമുണ്ടാകും..

മൂന്ന് ദിവസം ശക്തിയായി മഴ പെയ്യുന്ന എല്ലാവർഷവും കേരളത്തിൽ പ്രളയമുണ്ടാകും…

കഴിഞ്ഞ കൊല്ലവും ഈ കൊല്ലവും ഉണ്ടായത് പ്രളയങ്ങളുടെ അവസാനമല്ല തുടക്കമാണ്..

Joli Joli
Joli Joli

ആരാണ് ഇതിന് ഉത്തരവാദികൾ എന്ന്
ചോദിച്ചാൽ ..
കരുണാകരൻ..
എ കെ ആന്റണി..
ഉമ്മൻ ചാണ്ടി..
അച്യുതാനന്തൻ
പിണറായി വിജയൻ..
ഇവരുടെയൊക്കെ മന്ത്രി സഭയിലെ മന്ത്രിമാർ..
പാറമട റീയൽ എസ്റ്റേറ്റ് മുതലാളിമാർ..
മണ്ണ് മാഫിയകൾ..
വയലുകളും ചതുപ്പുകളും മണ്ണിട്ട് നികത്തിയവർ..
തോടുകളും പുഴകളും കയ്യേറിയവർ എല്ലാം ഇതിന് ഉത്തരവാദികളാണ്…

കാലങ്ങളായി കേരളത്തെ വിറ്റ് കാശാക്കികൊണ്ടിരിക്കുന്ന രാഷ്ട്രീയ മാഫിയാ കൂട്ടുകെട്ടുകളാണ് കഴിഞ്ഞ വർഷവും ഈ വർഷവും ഉണ്ടായ നൂറു കണക്കിന് മനുഷ്യരുടെ ജീവൻ അപഹരിച്ചത്…

പറയേണ്ടത് പറയേണ്ട സമയത്ത് തന്നെ പറയണം…

ഏതെങ്കിലും മന്ത്രിയോ ഉദ്യോഗസ്ഥനോ പാടമോ കായലോ നികത്താൻ കായൽ ചാണ്ടിക്ക് അനുവാദം കൊടുക്കുകയും കായൽ ചാണ്ടി പാടം നികത്തുകയും ചെയ്യുമ്പോൾ പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവനാണ് ഇവർ അപകടത്തിലാക്കുന്നത്…

എന്നിട്ട് ഇവർ തന്നെ വെള്ളം കുടിച്ച് ചത്ത മനുഷ്യരുടെ പേരിൽ കണ്ണീരൊഴുക്കി പിരിവ് നടത്തും…
ഞാനൊരു ഉദാഹരണം പറഞ്ഞു എന്ന് മാത്രം..

പെയ്ത്ത് വെള്ളത്തിന്‌ ഒഴുകി പോകാൻ വഴിയില്ലങ്കിൽ അത് മനുഷ്യനെ മുക്കികൊല്ലും എന്ന് മനസിലാക്കാൻ റോക്കറ്റ് സയൻസൊന്നും പഠിക്കണ്ട കാര്യമില്ല…

കഴിഞ്ഞ മുപ്പത് വർഷം മുൻപുള്ള കേരളത്തിന്റെ ഉപഗ്രഹം ചിത്രവും ഇപ്പോഴത്തെ ഉപഗ്രഹ ചിത്രവും തമ്മിൽ ഞെട്ടിക്കുന്ന വ്യത്യാസമുണ്ട് എന്നാണ് ബി ബി സി ന്യൂസിൽ ഇന്നലെ പറഞ്ഞത്….

ആരോട് പറയാൻ ആല്ലേ..

തകർക്കപ്പെട്ട് കഴിഞ്ഞു കേരളം ….

പ്രകൃതിക്ഷോപം നൂറ്റാണ്ടുകൾക്ക് മുൻപും ഉണ്ടായിരുന്നു എന്നും ദിനോസോറുകൾ അങ്ങനെയാണ് ചത്ത് പോയത് എന്ന് വാദിക്കുന്നവരോടല്ല ഞാനിത് പറയുന്നത്…

പത്തും എഴുപതും എൺപതും വർഷമായിട്ട് മഴക്കാലത്ത് കേരളത്തിൽ ഇങ്ങനെയൊരു അവസ്ഥ കണ്ടിട്ടില്ലാത്ത കേരളത്തിലെ ജനങ്ങളോടാണ് ഞാനിത് പറയുന്നത്..

കഴിഞ്ഞ കൊല്ലത്തെ പ്രളയം ഇന്ന് കേരളത്തിലെ ജീവിച്ചിരിക്കുന്ന ജനങ്ങൾ ആരും തന്നെ ജീവിതത്തിൽ ഇന്നേവരെ
കണ്ടിട്ടില്ലാത്തതായതുകൊണ്ട് ഒറ്റക്കെട്ടായി നേരിടുകയും അതിജീവിക്കുകയും ചെയ്തു…

ഇക്കൊല്ലം എന്തുകൊണ്ട് ജനങ്ങൾ പുറം തിരിഞ്ഞു നിൽക്കുന്നു എന്ന് ചോദിച്ചാൽ ഇതൊരു തുടർക്കഥയാകുമെന്നും ഇതിന് ശ്വാശ്വതമായ പരിഹാരമാണ് വേണ്ടത് എന്നും ജനങ്ങൾക്ക് മനസിലായി…

കഴിഞ്ഞ പ്രളയത്തിൽ നിന്ന് നിങ്ങൾ എന്ത് പാഠം പഠിച്ചു..?

ഈ ചോദ്യത്തിന് ഉത്തരം നൽകേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്…

ഒന്നും പഠിച്ചില്ല…
ഒന്നിനും ഒരു മാറ്റവും ഉണ്ടായില്ല…

ചെയ്യേണ്ടത് എന്തെല്ലാമായിരുന്നു…?

പശ്ചിമഘട്ടത്തിലെ എല്ലാ ഖനനങ്ങളും നിർത്തലാക്കണം..

ഇരുപത്തഞ്ചു വർഷം മുൻപെങ്കിലും ഉണ്ടായിരുന്ന എല്ലാ തോടുകളും ചാലുകളും കാനകളും കൈവഴികളും കനാലുകളും പൂർവ സ്ഥിതിയിലാക്കണം..

അതിന് ജനങ്ങളുടെ സഹകരണം തേടണം..
എതിർപ്പുകളെ അവഗണിക്കണം..
കയ്യേറ്റങ്ങൾ ഒഴുപ്പിക്കണം..
ഡ്രൈനേജ് സിസ്റ്റം കാര്യക്ഷമമാക്കണം..

ഓരോ ജില്ലയിലും ഒന്നോ രണ്ടോ ലക്ഷം ആളുകളെ ഉൾക്കൊള്ളാവുന്ന തരത്തിൽ നാലോ അഞ്ചോ സ്ഥിരം ക്യാമ്പുകൾ സജീകരിക്കണം..

ഓരോ ജില്ലയിലും അതാത്
ക്യാമ്പുകളിലേക്കുള്ള സാധനങ്ങൾ മഴക്കാലത്തിന് മുൻപ് ശേഖരിക്കാനും വിതരണം ചെയ്യാനും അതാത് ജില്ലാ ഭക്ഷ്യ സപ്ലൈസ് വകുപ്പുകൾക്ക് നിർദ്ദേശം കൊടുക്കണം…

നിങ്ങൾ ചെയ്തോ…?

ഇല്ല..

ന്നാ കേട്ടോളൂ….
അടുത്ത കൊല്ലത്തെ ദുരിധാശ്വാസ പ്രവർത്തനങ്ങൾ പൂർണമായും സർക്കാർ തന്നെ ചെയ്യേണ്ടി വരും…
അല്ലാതെ എല്ലാ കൊല്ലവും ജനങ്ങൾ കുടുക്ക പൊട്ടിക്കില്ല…

പ്രളയത്തിൽ അകപ്പെട്ടവരെ പ്രളയം കഴിയുന്നത് വരെ മാറ്റി പാർപ്പിക്കാൻ വേണ്ടി മാത്രം ഇനി ഓരോ വർഷവും ഏറ്റവും കുറഞ്ഞത് ഒരു ഇരുനൂറ്റന്പത് കോടി രൂപയെങ്കിലും ബഡ്ജറ്റിൽ വകകൊള്ളിക്കേണ്ടി വരും…

കാര്യങ്ങളെ ദീർഘവീക്ഷണത്തോടെയും യാഥാർഥ്യബോധത്തോടെയും കാണാൻ ശ്രമിക്കുക…

ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യനെയും ഇനി കുടിയിറക്കുക സാധ്യമല്ല…

ദുരന്തത്തിന് കാരണമാകുന്ന പ്രവർത്തനങ്ങൾക്ക്‌ തടയിടുക എന്നത് മാത്രമാണ് ഇനി ചെയ്യാനുള്ളത്..

ജനവാസകേന്ദ്രത്തിൽ നിന്നും അൻപത് മീറ്റർ അകലം മതി ക്വോറികൾക്ക് എന്ന പിണറായി സർക്കാരിന്റെ ഉത്തരവ് മൂലം ക്വോറി മണ്ണ് മാഫിയകൾ ഭൂമി വാങ്ങി കൂട്ടിയും ഭീക്ഷണി പെടുത്തിയും സോയ്ര്യം കെടുത്തിയും പരിസര വാസികളുടെ ഒരു നിശബ്ദ പാലായായം കേരളത്തിൽ നടക്കുന്നുണ്ട് എന്ന വാർത്ത ഞെട്ടിക്കുന്നതാണ്…

ഈ അവസരത്തിൽ ഞാൻ അതിനെകുറിച്ച് ഒന്നും പറയുന്നില്ല…

അതിജീവിക്കേണ്ടത് അശരണരുടെ ആവശ്യമാണ്…
കൂടെ നിന്നെ പറ്റൂ.

Joli Joli..

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.