Joli Joli എഴുതുന്നു 

 

അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് ശാസ്ത്രീയമല്ല; ജുഡീഷ്യല്‍ അന്വേഷണം നടത്തേണ്ട ആവശ്യവുമില്ല….
പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റ് വീഴ്ചയെന്ന വാദം തള്ളി വീണ്ടും സര്‍ക്കാര്‍ സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചു.. ( വാർത്ത )

കേരളം കണ്ട ഏറ്റവും വലിയ മഹാ പ്രളയത്തിൽ നാനൂറ്റി മുപ്പത് പേരാണ് മരിച്ചത്…

 Joli Joli
Joli Joli

പ്രാഥമിക വിലയിരുത്തലിൽ നാൽപ്പത്തി എണ്ണായിരം കോടി രൂപയുടെ നാശനഷ്ട്ടങ്ങൾ ഉണ്ടായതായി കണക്കാക്കപ്പെട്ടു…

ഇത്രേം വലിയൊരു ദുരന്തം നടന്നിട്ട് ഇനിയൊരു ദുരന്തം ഇതുപോലെ ആവർത്തിക്കാതിരിക്കാനെങ്കിലും ഏതെങ്കിലും ഒരു ഏജൻസി സർക്കാർ തലത്തിലോ അല്ലാതെയോ വെറുതെയെങ്കിലും ഒരു അന്വേക്ഷണം നടത്തിയോ…?

അന്വേക്ഷണത്തെ നിങ്ങൾ എന്തിനാണ് ഭയക്കുന്നത്…?

അന്വേക്ഷണം വേണ്ടാ എന്ന് നിങ്ങൾ എന്തിനാണ് വാശി പിടിക്കുന്നത്..?

വീഴ്ച്ച സംഭവിച്ചിട്ടുണ്ട് എന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് വന്നിട്ടുണ്ടെങ്കിൽ അതിനെകുറിച്ച് അന്വേഷിക്കട്ടെ എന്നൊരു നിലപാട് സ്വീകരിക്കുന്നതിൽ എന്താണ് നിങ്ങൾക്ക് തടസം..?

നിങ്ങൾക്കൊന്നും മറക്കാനില്ലെങ്കിൽ പിന്നെ നിങ്ങളെന്തിന് അന്വേക്ഷണത്തെ ഭയക്കണം…?

അന്വേക്ഷണത്തിനോടനുബന്ധിച്ചുള്ള ചിലവിന്റെ കാര്യമാണെങ്കിൽ കോടികണക്കിന് രൂപ തീരെ പ്രസക്തി കുറഞ്ഞ പല കാര്യങ്ങൾക്കും നിങ്ങൾ ചിലവാക്കുന്നുണ്ടല്ലോ..?

കേട്ട് കേൾവി പോലുമില്ലാത്ത ഒരു മഹാപ്രളയത്തിന്റെ ദുരിതം അനുഭവിച്ചത് കേരളത്തിലെ ജനങ്ങൾ മുഴുവനുമാണ്…
അത് എങ്ങനെ സംഭവിച്ചു എന്ന് അറിയാനുള്ള അവകാശം കേരളത്തിലെ ജനങ്ങൾക്കില്ലേ..?

സർക്കാരും സർക്കാർ അനുകൂലികളും പറയുന്ന കാര്യങ്ങൾ മാത്രം വിശ്വസിച്ചാൽ മതി എന്നാണോ…?

ദുരിതാശ്വാസ നിധിയിലേക്ക് വന്ന പണത്തിന്റെ കണക്കും ചിലവുകളും വ്യക്തമായി പരിശോധിക്കണം എന്നും റിപ്പോർട്ടിലുണ്ട്…

ആറായിരത്തി എണ്ണൂറ് കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് വന്നതെന്ന് അവസാന കണക്കുകൾ സൂചിപ്പിക്കുന്നു…

കഴിഞ്ഞ നാല് മാസമായി മറ്റൊരു വിവരവുമില്ല..

പ്രളയ ദുരിതാശ്വാസം സ്വീകരിക്കുന്ന സമയത്ത് നിങ്ങളും നിങ്ങളുടെ ഭക്തരും പറഞ്ഞ ഒരു സുതാര്യതയും പിന്നീട് ഈ കാര്യത്തിൽ കണ്ടിട്ടില്ല…

നിങ്ങളെ കണ്ണടച്ച് വിശ്വസിക്കണം എന്ന് പറയാൻ എന്ത് മേന്മയാണ് നിങ്ങൾക്കുള്ളത്…?

കേരളം കണ്ട ഏറ്റവും വലിയ കയ്യിട്ട് വാരൽ ആകാതിരിക്കട്ടെ ഈ പ്രളയ ദിതാശ്വാസ നിധി….

അമ്പതാറിഞ്ചും ഇരട്ട ചങ്കുമൊക്കെ ഈ രാജ്യത്തിന്റെ വൈകല്യങ്ങളാണ്….

അറിയണ്ട ചോദിക്കണ്ട എന്ന താക്കീതുകളാണ്…

ഞാൻ മുൻപും എഴുതിയിരുന്നു…

നിശബ്ദമായി വീക്ഷിക്കുന്ന ഒരു ജനതയുണ്ട് കേരളത്തിൽ…

ഇരുപത്തി മൂന്നാം തിയതി അവർ എന്ത് പറയുന്നു എന്ന് നോക്കാം…

കടക്കൂ പുറത്ത് എന്നാണെങ്കിൽ നിങ്ങൾ പുറത്ത് പോകണം….

ഈ പാർട്ടിയെ കേരളത്തിലെ ജനങ്ങൾക്ക് ആവശ്യമുണ്ട്…..

Joli Joli

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.