കേരളീയരായ നമ്മൾ പുരോഗമനപരമായി എവിടെയും എത്തിയിട്ടില്ല എന്നതിന് ഉദാഹരണമാണ് ഇപ്പോഴും മിശ്ര വിവാഹങ്ങൾ ആഘോഷമാക്കുന്നത്

0
72

Joli Joli

കേരളീയരായ നമ്മൾ പുരോഗമനപരമായി എവിടെയും എത്തിയിട്ടില്ല എന്നതിന് ഉദാഹരണമാണ് ഇപ്പോഴും മിശ്ര വിവാഹങ്ങൾ ആഘോഷമാക്കുന്നത്. ഇഷ്ട്ടപ്പെട്ട പുരുഷനെയോ സ്ത്രീയെയോ ഇണയായി സ്വീകരിച്ച് ജീവിക്കത്തക്ക മനുഷ്യവളർച്ചയിലേക്ക് എത്തിയിട്ടില്ല നമ്മൾ.ജാതിയും മതങ്ങളും നമ്മളെ എത്രമാത്രം മനുഷ്യരല്ലാതാക്കി തീർത്തു എന്നും, മനുഷ്യ ജീവിതത്തിന്റെ സർവ്വ ഘട്ടങ്ങളിലും അവ നമ്മെ എത്രമാത്രം ബന്ധനത്തിലൂടെയാണ് കൊണ്ടുപോകുന്നതെന്നും മാറിനിന്ന് വീക്ഷിച്ചാൽ മനസിലാകും.രാഷ്ട്രീയക്കാരുടെ ഇടയിലും സമ്പന്ന വർഗങ്ങളുടെ ഇടയിലും ഉന്നത ഉദ്യോഗസ്ഥരുടെ ഇടയിലും മിശ്ര വിവാഹങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അതൊരു വാർത്തയാകുകയോ വിഷയമാകുകയോ ദുരഭിമാന കൊലകളിലേക്ക് നയിക്കുകയോ ഒന്നും ചെയ്യുന്നില്ല.
പണം കൊണ്ടും പദവി കൊണ്ടും അവർ അതിനെ സാധാരണമാക്കുന്നു.എന്നാൽ സാധാരണക്കാരുടെ മിശ്ര വിവാഹങ്ങൾ എല്ലാത്തരം അവഹേളനങ്ങൾക്കും വിലക്കുകൾക്കും ഒരുപക്ഷേ മരണത്തിന് പോലും ഇരയാക്കപ്പെടുന്നു.

ഭൂമിയിലെ അനേകം ജീവിവർഗങ്ങളിൽ ചിരിക്കാനും ചിന്തിക്കാനും കഴിയുന്ന ഒരേ ഒരു ജീവി എന്നതാണ് മനുഷ്യന്റെ പ്രത്യേകത.എന്നാൽ ചിന്തിക്കാൻ കഴിവുള്ള ജീവി എന്ന പ്രിവിലേജ് മനുഷ്യൻ എത്രമാത്രം പ്രയോജനപ്പെടുത്തുന്നുണ്ട് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ…? ഭൂമിയിൽ വളരെ കുറച്ച് മനുഷ്യരെ ചിന്തിക്കാനുള്ള അവന്റെ കഴിവ് പൂർണമായും പ്രയോജനപ്പെടുത്തുന്നുള്ളൂ..അതായത് ഭൂമിയിലെ തൊണ്ണൂറ് ശതമാനം മനുഷ്യരും പൂർണമായും മനുഷ്യരല്ല എന്ന്.. ❗️ഒരു മനുഷ്യ കുഞ്ഞ് ജനിക്കുമ്പോൾ തന്നെ മനുഷ്യൻ എന്ന വാക്കിന്റെ വലിയ അർത്ഥങ്ങളോട് കൂടിയാണ് അവൻ ജനിക്കുന്നത്.എന്നാൽ പിന്നീടവൻ മനുഷ്യനായി ജീവിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവന്റെ മാതാപിതാക്കളും സമൂഹവുമാണ്.

ഭൂരിപക്ഷം പേരും മതത്തിന്റെ,..ചിലർ രാഷ്ട്രീയത്തിന്റെ,ജാതിയുടെ,വർഗ്ഗത്തിന്റെ, വർണത്തിന്റെ ഒക്കെ വേലിക്കെട്ടുകൾക്കുള്ളിൽ ചിന്താ ബോധം അടിയറവ് വെച്ച് പാതി മൃഗത്തെപ്പോലെ ജീവിച്ച് മരിക്കുന്നു.അപൂർവം ചിലർ അതിൽ നിന്ന് വ്യത്യസ്തമായി മനുഷ്യനെപ്പോലെ ചിന്തിച്ച് ജീവിക്കുകയോ അവന്റെ മാതാപിതാക്കൾ അവനെ അങ്ങനെ വളർത്തുകയോ ചെയ്യുന്നു.കേരളത്തിൽ വെറും അഞ്ചു ശതമാനം മാത്രമാണ് പൂർണ വളർച്ചയെത്തിയ മനുഷ്യരുള്ളത്…. ❗️ബാക്കി തൊണ്ണൂറ്റി അഞ്ചു ശതമാനവും പാതി മൃഗങ്ങളാണ്… ❗️അത്ഭുതം തോന്നുന്നുണ്ടോ.. ❓️മൃഗങ്ങൾ എന്ന് പറഞ്ഞാൽ ഹിന്ദു മൃഗം..ക്രിസ്ത്യൻ മൃഗം..മുസ്ലിം മൃഗം..അതിൽ തന്നെ മറ്റ് ഉപജാതികളിൽ പെട്ട മൃഗങ്ങൾ…ഇവിടെ മൃഗം എന്ന വാക്ക് ഉപയോഗിച്ചത് പൂർണമായും മനുഷ്യർ അല്ല എന്ന് സൂചിപ്പിക്കാൻ വേണ്ടി മാത്രമാണ്…

അല്ലങ്കിലും ഈ മനുഷ്യരേക്കാൾ എത്രയോ ഉന്നതരാണ് മൃഗങ്ങൾ..അവർക്ക് ജാതിയോ, മതമോ, അവയിൽ നിന്നുള്ള വിലക്കുകളോ, അതിന്റെ പേരിലുള്ള അടിമത്വമോ, അവഹേളനമോ, അപകർഷതാ ബോധമോ, തരം തിരുവുകളോ ഒന്നുമില്ലല്ലോ..അവ ഈ ഭൂമിയിൽ സ്വതന്ത്രമായി ജനിക്കുന്നു..സ്വതന്ത്രമായി ഈ ഭൂമിയിൽ ജീവിക്കുന്നു.. മരിക്കുന്നു… നിങ്ങൾ ഏത് മതത്തിലോ ജാതിയിലോ പെട്ടവനായാലും ശരി , ഈ ഭൂമിയിലുള്ള മറ്റ് മനുഷ്യരുടെ ശരീരത്തിലുള്ള ഒരു ജീനിന്റെ പോലും കൂടുതലോ കുറവോ നിങ്ങൾക്കും ഉണ്ടാകില്ല… ❗️കേരളത്തിലെ തലച്ചോർ ചിതലരിച്ച മനുഷ്യ കോലങ്ങളോട്‌ ഒര് വാക്ക്…പുതിയ തലമുറയെ എങ്കിലും വെറുതെ വിടുക…

അവർ ഈ ലോകത്ത് ജാതി മത ദുർഗന്ധം ഇല്ലാതെ ജീവിക്കട്ടെ…നിങ്ങളുടെ ദുഷിച്ച..വിഷം നിറഞ്ഞ.. ഗുഹാ സംസ്കാരം അവരിൽ കുത്തിവെക്കുകയോ അവയിൽ കെട്ടിയിടാതിരിക്കുകയോ ചെയ്യുക…ജാതിയിലും മതത്തിലും അഭിമാനം കൊള്ളുകയും ശ്രെഷ്ട്ടർ എന്ന് എന്ന് സ്വയം അഹങ്കരിക്കുകയും ചെയ്യുന്ന നിങ്ങൾ രാത്രിയിൽ ഉറങ്ങാൻ കിടന്നാൽ രാവിലെ ഉണരുമോ എന്ന് ഉറപ്പില്ലാത്ത വെറും കുമിളകളാണ്… ❗️ചത്താൽ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ ഈ ലോകത്തിലെ ഏറ്റവും ദുർഗന്ധം വമിക്കുന്ന മാലിന്യവുമാണ് നിങ്ങൾ.. ❗️സർവോപരി സ്വയം തരം തിരിച്ച് ജീവിക്കുന്ന ഈ ഭൂമിയിലെ ഏറ്റവും പരിഹാസ ജീവിവർഗം കൂടിയാണ് നിങ്ങൾ…. ❗️