ജോളിയെ കൂവി എതിരേൽക്കുന്ന വികലമനസ്കരേ… ആളുകളെ വെട്ടിക്കൊന്നിട്ട് കോടതികയറുന്ന രാഷ്ട്രീയ ഗുണ്ടകളെ കൂവാൻ ധൈര്യമുണ്ടോ ?

285

Joli Joli എഴുതുന്നു 

എത്ര വലിയ കുറ്റം ആരോപിച്ച് കോടതിയിൽ ഹാജരാക്കുന്ന വ്യക്തിക്കും നിയമ സഹായം ഉറപ്പാക്കണം എന്ന സുപ്രിം കോടതി വിധി ഉള്ള കാര്യം ചമ്പൂർണ ചാച്ചരക്കാരായ മലയാളികൾക്കറിയില്ലേ…? പ്രതി എന്ന് ആരോപിക്കപ്പെടുന്ന വ്യക്തിക്ക് സ്വയം വാദിക്കാനോ അതിന് കഴിവില്ലെങ്കിൽ സർക്കാർ അവർക്ക് വേണ്ടി വക്കീലിനെ ഏർപ്പാട് ചെയ്ത് കൊടുക്കണം എന്നും നിയമമുള്ളത് കേരളത്തിലെ ജനങ്ങൾക്കറിയില്ലേ…?

Joli Joli
Joli Joli

പ്രതിയുടെ വാദം കേൾക്കാൻ അവസരം ഉണ്ടായില്ലെങ്കിൽ കേസ് തള്ളിപ്പോകും എന്നും അങ്ങനെ സംഭവിച്ചിട്ടുണ്ട് എന്നും നമ്മുടെ നാട്ടുകാർക്കറിയില്ലേ..? പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ഏതൊരു വ്യക്തിക്കും അഭിഭാക്ഷകരെ വെച്ച് തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരം ഇന്ത്യയിൽ ഉണ്ട് എന്ന ലളിതമായ കാര്യം പോലും മലയാളികൾക്കറിയില്ല എന്നാണോ..?

ഒരു പത്ത് കൊലപാതക കേസ് ആരോപിച്ച് എന്നെയോ നിങ്ങളെയോ നാളെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയാൽ ഒന്നും മിണ്ടാതെ ആൾക്കൂട്ട താല്പര്യത്തിനനുസരിച്ച് കുറ്റം ഏറ്റെടുക്കണം എന്നാണോ പറയുന്നത്..? ഇത്യയിൽ ഉള്ള ഏതൊരു അഭിഭാക്ഷകനും രാജ്യത്ത് പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ഏതൊരു വ്യക്തിക്ക് വേണ്ടിയും കോടതിയിൽ ഹാജാരാകാം എന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്..?

കോടതി കുറ്റവാളി എന്ന് വിധിച്ചാലല്ലാതെ ഒരാൾ കുറ്റവാളി ആകുന്നില്ല എന്നും അതുവരെ അയാൾ കുറ്റാരോപിതൻ മാത്രമാണെന്നും എന്നാണ് ഇനി മലയാളി പഠിക്കുക. ഇന്നലെ ജോളി എന്ന സ്ത്രീയെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ സ്ഥിരബുദ്ധിയില്ലാത്ത കുറെ ആളുകൾ കൂകുന്നത് കണ്ടു.ചികിൽസിച്ച് ഭേദമാക്കാൻ കഴിയാത്ത രീതിയിൽ മാനസിക രോഗം ബാധിച്ചവർക്കേ അങ്ങനെ ചെയ്യാൻ കഴിയൂ.അൽപ്പമെങ്കിലും വെളിവോ സംസ്ക്കാരമോ ഉള്ള ഒരു മനുഷ്യനും അങ്ങനെ ചെയ്യില്ല…
ഇത്ര കണ്ട് കൂവാൻ എന്താ അവർ തുണിയില്ലാതെയായിരുന്നോ കോടതിയിൽ വന്നത്…?

തുണിയില്ലാതെ നടന്നുപോകുന്ന ഒരു മനുഷ്യനെ കണ്ടാലും തലക്ക് വെളിവുള്ള ഒരു മനുഷ്യനും ഇന്നത്തെ കാലത്ത് അയാളെ നോക്കി കൂവില്ല.തന്റെ ഭർത്താവിന്റെ മരണത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് ജോളിയെന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തത്.ബാക്കിയുള്ള മരണങ്ങൾ എല്ലാം അന്വേക്ഷണത്തിലാണ്.തന്റെ ഭർത്താവിന്റെ മരണത്തിലടക്കം ബാക്കി ആരോപിക്കപ്പെട്ട കൊലപാതകങ്ങളിലെല്ലാം അവർക്ക് പങ്കുണ്ടോ എന്ന് തീരുമാനിക്കുന്നത് പോലീസും അവസാനമായി കോടതിയുമാണ്.അല്ലാതെ ജനക്കൂട്ടവും മാധ്യമങ്ങളുമല്ല.മൂന്ന് നാല് ദിവസമായി അവർക്ക് പകരം മാറാൻ വസ്ത്രം കൊണ്ടുവന്ന് കൊടുക്കാൻ പോലും ആരും തയാറാകാത്തതുകൊണ്ട് നാല് ദിവസം മുൻപുള്ള വസ്ത്രങ്ങൾ തന്നെയാണ് ഇപ്പോഴും ധരിച്ചിരിക്കുന്നത് എന്നാണ് വാർത്തകളിൽ പറയുന്നത്.വീട്ടുകാർ വരെ കയ്യൊഴിഞ്ഞു എന്നും അറിയുന്നു.അവർ കുറ്റം ആരോപിക്കപ്പെട്ട ഒരു ഒരു വ്യക്തി മാത്രമാണ്.പ്രത്യേകിച്ച് അവരൊരു സ്ത്രീയാണ്.

രണ്ട് ദിവസത്തിൽ കൂടുതൽ വസ്ത്രം മാറാൻ സാധിക്കാതെ വന്നാലുണ്ടാകുന്ന ഒരു സ്ത്രീയുടെ ബുദ്ധിമുട്ടുകൾ വനിതാ പോലീസുകാരെങ്കിലും മനസിലാക്കണം.അവർക്കും അവകാശങ്ങളുണ്ട്.അവർക്ക് വസ്ത്രം മാറാനുള്ള സാഹചര്യം ഉണ്ടാക്കികൊടുക്കേണ്ട ബാധ്യത നിങ്ങൾക്കുണ്ട്.കുറ്റം തെളിഞ്ഞാൽ രാജ്യത്തെ പരമാവതി ശിക്ഷയായ വധശിക്ഷ തന്നെ അവർക്ക് കിട്ടണം എന്ന അഭിപ്രായക്കാരനാണ് ഞാൻ.പക്ഷെ ഇപ്പോൾ അവർ എല്ലാ അവകാശങ്ങളും ഉള്ള ഒരു കുറ്റാരോപിത മാത്രമാണ്.
പിന്നെ ജോളി എന്ന സ്ത്രീയെ കണ്ടപ്പോൾ കൂകിയ മാനസിക രോഗികളുടെ അറിവിലേക്ക് ഞാനൊരു കാര്യം പറയാം.കഴിഞ്ഞ മുപ്പത് വർഷത്തിനുള്ളിൽ ഏതാണ്ട് ഇരുനൂറ്റി എൺപത് രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തിയിട്ടുണ്ട് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ എല്ലാവരും കൂടി.ഐസിസ് തീവ്രവാദികൾ പോലും നാണിച്ച് പോകുന്ന അത്ര ക്രൂരവും പൈശാചികവും ഭീകരവുമായിരുന്നു ഓരോ കൊലപാതകങ്ങളും.

അത് ചെയ്യിച്ചവരും ചെയ്തവരും ഇന്ന് ഭരണത്തിലും അല്ലാതെയും തലയുയർത്തിപ്പിടിച്ച് പൂമാലയിട്ട് ഇന്ന് കേരളത്തിലൂടെ തലങ്ങും വിലങ്ങും നടക്കുന്നുണ്ട്, ഒരു പോറൽ പോലും ഏൽക്കാതെ.നിങ്ങക്കൊക്കെ അവരുടെ മുന്നിൽ പോയിനിന്ന് ഒന്ന് കൂവാമോ ? എങ്കിൽ നിങ്ങൾക്ക് ഞാനൊരു പൊൻമോതിരമിട്ടുതരാം..പറ്റുമോ ? കഷ്ടം !

Advertisements