പ്രൈവറ്റ് മുതലാളിമാരുടെ കാശിനുവേണ്ടി പൊതുഗതാഗതത്തെ കട്ടപ്പുറത്ത് കയറ്റുന്നവർ

0
422

Joli Joli എഴുതുന്നു 

വോൾവോ, സ്‌കാനിയ അടക്കം മൾട്ടി ആക്ക്സിൽ ശ്രെണിയിൽ പെട്ട അറുപത്തിയേഴ്‌ ആഡംബര അന്തർ സംസ്ഥാന ബസുകൾ കെ എസ് ആർ ടി സി ക്ക് ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്…

കണക്ക് കൃത്യമല്ല.. ( വ്യക്തതയില്ല )

രണ്ടായിരത്തി പതിനാറിലാണ് ഇത്തരം ബസുകൾ ആർ ടി സി വാങ്ങുവാൻ ആരംഭിച്ചത്…

Joli Joli
Joli Joli

ഒരു ബസിന് നികുതിയടക്കം എൺപത്തി ഏഴ് ലക്ഷം മുതൽ തൊണ്ണൂറ്റി ഏഴ് ലക്ഷം രൂപവരെ വില വരുന്നുണ്ട്…

(വില കൃത്യമാണ് .. അഞ്ചു വർഷത്തെ സർവീസും ഉണ്ട്.. )

മഹാരാഷ്ട്ര, ആന്ധ്രാ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളാണ് ലക്ഷ്യ സ്ഥാനം ( ഡെസ്റ്റിനേഷൻ പോയന്റ് ) എന്നാണ് ബസുകൾ വാങ്ങുവാനുള്ള അംഗീകാര പത്രത്തിൽ പറയുന്നത്…

ഇതിൽ എത്ര സംസ്ഥാനങ്ങളിലെ എത്ര നഗരങ്ങളിലേക്ക് സർവീസ് നടത്തിയിട്ടുണ്ട് അല്ലങ്കിൽ ഇപ്പോൾ നടത്തുന്നുണ്ട് എന്ന് വ്യക്തമല്ല…

ഇതിൽ ഏറ്റവും പ്രധാനം ഇപ്പോൾ കെ എസ് ആർ ടി സി യുടെ കയ്യിൽ ഓടിക്കൊണ്ടിരിക്കുന്ന ഇത്തരം വാഹനങ്ങൾ ഇരുപത്തഞ്ചിൽ താഴയേ ഒള്ളൂ എന്നതാണ്… !

ബാക്കിയെല്ലാം കട്ടപ്പുറത്താണ്.. !

അതായത് പരിപാലിക്കാൻ ഒരു ബസിന് ഏഴ് ജീവനക്കാർ വെച്ച് ഉണ്ടായിട്ടും ഒരു കോടി രൂപയോളം വില വരുന്ന നാൽപ്പതോളം പുതിയ വാഹനങ്ങൾ രണ്ടോ രണ്ടരയോ വർഷത്തിനുള്ളിൽ കട്ടപ്പുറത്തായി എന്ന്… !!!

ലോകത്ത് ആര് കേട്ടാലും നമ്മളെ ഓടിച്ചിട്ടടിക്കും… !

മൂക്കത്ത് വിരൽ വെക്കും… !

കാരണം അഞ്ചും പത്തും വർഷം പഴക്കമുള്ള സ്കാനിയയുടെയും വോൾവോയുടെയും ബെൻസിന്റെയും ആഡംബര ബസുകളാണ് ഇപ്പോഴും പുത്തൻ പുതിയത് പോലെ ഗൾഫ് രാജ്യങ്ങളിൽ സർക്കാർ ഉടമസ്ഥതയിൽ ഓടിക്കൊണ്ടിരിക്കുന്നത്… !

അവർക്ക് പണത്തിന് കുറവുണ്ടായിട്ടാണോ…?

അല്ല..

പ്രൈവറ്റ് മുതലാളിമാർ അണ്ണാക്കിലേക്ക് തള്ളി തരുന്ന ചില്ലിക്കാശിന് വേണ്ടി രാജ്യത്തെ ജനങ്ങളുടെ പൊതു ഗതാഗതം കട്ടപ്പുറത്ത് കയറ്റുന്നവർ അവിടെയില്ല…

ഉണ്ടായാൽ അവന്റെ തല കാണില്ല..

വഴി സൈഡിൽ വെറുതെ നോക്കി നിൽക്കുന്ന ഏതൊരു കൊച്ചു കുട്ടിക്കും വളരെ ലളിതമായി മനസിലാകും ഒരു സർക്കാർ വണ്ടി കട്ടപ്പുറത്താകുമ്പോൾ പകരം വരുന്ന മുതലാളിമാരുടെ വണ്ടികൾ ഏതാണെന്ന്…

ഞാൻ പറയണോ എത്ര രാഷ്ട്രീയ നേതാക്കൾക്ക് സംസ്ഥാന അന്തർ സംസ്ഥാന ബസ് സർവീസ് ഉണ്ടെന്ന്…….??

ഞാൻ വിളിച്ച് പറയണോ എത്ര കെ എസ് ആർ ടി സി ജീവനക്കാർക്കും യൂണിയൻ നേതാക്കൾക്കും ബസ് സർവീസ് ഉണ്ടെന്ന്…??

ഒന്നും നിങ്ങളുടെ പേരിലല്ല എന്നതാണ് നിങ്ങൾ കളിക്കുന്ന കളി…

അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ പേരിൽ ചാനലിൽ കേറിയിരുന്ന് ഭീക്ഷണി മുഴക്കുന്ന ആനത്തലയോളം പോന്ന ഒരു ആർ ടി സി യൂണിയൻ നേതാവാണ് കെ എസ് ആർ ടി സി യുടെ കാലൻ…

കട്ടപ്പുറത്ത് കേറ്റിയും പണിയെടുക്കാതെ യൂണിയൻ കളിച്ചും കെ എസ് ആർ ടി സി യെ കുഴിയിലേക്ക് വെക്കാനായി….

ആർ ടി സി യെ കൊന്ന് പ്രൈവറ്റ് മുതലാളിമാരെ വളർത്തി…

എന്നിട്ടിപ്പോൾ ജനങ്ങൾ ഓടിനടന്ന് തല്ല് കൊള്ളുന്നു…

കിടന്ന് യാത്ര ചെയ്യാവുന്ന സ്ലീപ്പ‌ര്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്ന് തച്ചങ്കരി തലപ്പത്തിരുന്നപ്പോൾ സര്‍ക്കാരിന് കത്തെഴുതി….

അന്ന് വരെ അത്തരം സർവീസുകൾക്ക് നിയമപരമായി അനുമതിയില്ലായിരുന്നു….

തച്ചങ്കരിയുടെ നിർദ്ദേശം സർക്കാർ അംഗീകരിച്ചു…

എന്നാൽ അതിനായി സര്‍ക്കാര്‍ നിയമം മാറ്റിയെങ്കിലും ഒറ്റ സ്ലീപ്പര്‍ ബസും വാങ്ങിയില്ല….

എന്നാല്‍ നിയമം അനുകൂലമായതോടെ നിരവധി സ്വകാര്യ കമ്ബനികള്‍ സ്ലീപ്പര്‍ ബസുകള്‍ നിരത്തിലിറക്കി…..

യാത്രക്കാര്‍ ആകര്‍ഷിക്കപ്പെട്ടതോടെ തമിഴ്നാട്, കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളും സ്ലീപ്പര്‍ ബസിറക്കി….

എങ്ങനെയുണ്ട് കളി….????

അപ്പോൾ നിയമങ്ങൾ മാറ്റിയെഴുതുന്നതൊക്കെ ആർക്ക് വേണ്ടിയാണ്…?

കരണം പുകയുന്ന അടി മന്ത്രി കസേരകളിൽ ഇരിക്കുന്നവനും ആർ ടി സി തൊഴിലാളിക്കും തൊഴിലാളി നേതാവിനും അനിവാര്യമാണ്…..

ഇല്ലങ്കിൽ ജനങ്ങൾ പട്ടിയെ പോലെ കണ്ട ബസ് മുതലാളിമാരുടെയും അവരുടെ ഗുണ്ടകളുടെയും തല്ല് കൊള്ളേണ്ടി വരും…

Joli Joli..