ഇതൊക്കെ ആരെക്കൊണ്ട് എഴുതിക്കുന്നോ എന്തോ ?

46

Joli Joli

ഇന്ത്യയിലെ പ്രധാന ഫ്രോഡ് ആരെക്കൊണ്ടോ എഴുതിച്ച ഒരു കാര്യവുമില്ലാത്ത ഒരു പുസ്തകം ഏതാനും ദിവസങ്ങൾക്കുള്ളിൽ റിലീസാകും.പുസ്തകങ്ങളുടെ ചരിത്രത്തിലെ അത്ഭുതം എന്നൊക്കെയാണ് ബാക്ക്ഗ്രൗണ്ട് ഇട്ടിരിക്കുന്നത്.പത്ത് വയസായ ഒരു കുട്ടിയുടെ ചോദ്യത്തിന് പോലും ഉത്തരം പറയാനുള്ള വിവരമോ വിദ്യാഭ്യാസമോ ജീവിത പരിചയമോ ഇല്ലാത്തവരാണ് ഞാൻ ഖണ്ഡകാവ്യങ്ങൾ എഴുതി എന്നൊക്കെ പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നത്.മൊട്ടെന്ന് വിരിഞ്ഞപ്പോൾ തന്നെ തെണ്ടിത്തിരിഞ്ഞ് ആർ എസ് എസിന്റെ ആലയങ്ങളിൽ മനുഷ്യനെ കൂട്ടക്കൊല ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാൻ പോയവൻ അമ്മക്ക് കത്തെഴുതി പോലും.സ്കൂളിന്റെ പടി പോലും കാണാതെ നാട് വിട്ട് ഉഡായിപ്പുമായിട്ട് നടന്നവൻ അമ്മക്ക്. മുടങ്ങാതെ മൂല്യവത്തായ കത്തെഴുതി പോലും… !!

പതിനാല് വർഷം ഈ മഹാൻ ഭരിച്ച ഗുജ്‌റാത്തിലെ അഹമ്മദാബാദിലെ സിവിൽ ആശുപത്രിയെയാണ് ഇപ്പോൾ ലോക മാധ്യമങ്ങൾ ഏഷ്യൻ ഭൂഖണ്ഡത്തിലെ ശവപ്പറമ്പ് എന്ന് വിളിച്ചുകൊണ്ടിരിക്കുന്നത്.ഈ ഹോസ്‌പിറ്റലിൽ തന്നെ ഡ്യൂപ്ലിക്കേറ്റ് വെന്റിലേറ്റർ കൊണ്ട് വെച്ച് മാധ്യമങ്ങളെയും രാജ്യത്തെയും ലോകത്തെയും തെറ്റ് ധരിപ്പിക്കാൻ നോക്കിയതും ഇപ്പോൾ ഗുജ്‌റാത്ത് ഭരിക്കുന്ന ഈ മഹാന്റെ കൂട്ടുകാരനാണെന്നോർക്കണം .എല്ലാ വിഡ്ഢിവേഷങ്ങളും അഴിഞ്ഞാടുന്നത് ജനങ്ങളുടെ നെഞ്ചത്താണ്.ഇതുപോലൊരു ഫ്രോഡ് മനുഷ്യൻ നമ്മുടെ ഭാരതത്തിൽ ഇതിനുമുൻപ് ഉണ്ടായിട്ടില്ല.ഇനിയെങ്കിലുമൊന്ന് നന്നായിക്കൂടെ മോനെ എന്ന് ചോതിച്ച് മോദിയുടെ അമ്മ മോദിക്ക് കത്തയച്ചിട്ടുണ്ടാകാം.മറിച്ചാകാൻ യാതൊരു വഴിയുമില്ല.അത്രയും പ്രിയപ്പെട്ടതും മൂല്യമുള്ളതുമായ കത്തുകൾ കണ്ടിട്ടുണ്ട് ഇന്ത്യ മഹാരാജ്യം.ഒരച്ഛൻ മകൾക്കയച്ച കത്തുകൾ.ജവഹർലാൽ നെഹ്‌റു മകൾ ഇന്ദിരാ ഗാന്ധിക്ക് അയച്ച കത്തുകൾ.നെഹ്രുവിന്റെയൊക്കെ ഏഴയിലത്ത് എത്താൻ താങ്കളൊക്കെ ഇനിയും നൂറ് ജന്മം ജനിച്ച് കടക്കണം.പ്രസിദ്ധമായ ഒരു പഴംചൊല്ലുണ്ട്. ഒരു നല്ല പ്രധാനമന്ത്രിക്ക് വേണമെങ്കിൽ ഒരു തട്ടിപ്പ്കാരനാകാൻ കഴിയും.എന്നാൽ ഒരു തട്ടിപ്പുകാരന് ഒരിക്കലും ഒരു നല്ല പ്രധാനമന്ത്രിയാകാൻ കഴിയില്ല ഉദാഹരണം നരേന്ദ്ര മോദി.

Advertisements