കസ്റ്റഡി മർദ്ദനങ്ങൾ അനുഭവിച്ച വ്യക്തി ഭരിക്കുമ്പോൾ കസ്റ്റഡി മരണങ്ങളുണ്ടാകുന്നത് വിരോധാഭാസം

720

Joli Joli എഴുതുന്നു 

കാല്‍മുട്ടുകള്‍ക്ക് താഴെ 32 മുറിവുകള്‍… തുടയില്‍ ഉരുട്ടിയ പാട്..
പാടേ തകര്‍ന്ന കാല്‍വെള്ള…
പൊട്ടിയ ഇടതുകാലിന്റെയും കാല്‍വിരലുകളുടെയും അസ്ഥികള്‍….
അരയ്ക്ക് താഴെ ക്രൂരമര്‍ദ്ദനമേല്‍പ്പിച്ചുകഴിഞ്ഞപ്പോള്‍ നിവര്‍ന്നുനില്‍ക്കാനുള്ള ശേഷി പോലും പോയി…

അതായത് അരക്ക് താഴേക്ക് തകർത്തു കളഞ്ഞു എന്നർത്ഥം…

Joli Joli
Joli Joli

ഒരു മനുഷ്യനെ കൊല്ലുക എന്ന ഉദ്ദേശത്തോടെ ചെയ്യുമ്പോഴാണ് ഇത്രയും ക്രൂരമാകുന്നത്…

പിണറായി വിജയൻ അധികാരത്തിൽ കയറിയ മൂന്ന് വർഷം കൊണ്ട് ഇത് എത്രാമത്തെ കസ്റ്റഡി മരണമാണ് എന്ന് വല്ല കണക്കുമുണ്ടോ…?

ഒരു പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതാണ് ഒരു ഭരണകൂടത്തിന്റെ പ്രധാന കർത്തവ്യം…

അതിൽ ഏറ്റവും പ്രധാനം ജീവനാണ്..

ഒരു പ്രതിയെ കസ്റ്റഡിയിൽ എടുത്താൽ അയാൾ എത്ര വലിയ കുറ്റവാളിയായാലും അയാളെ ദേഹോപദ്രവം ഏൽപ്പിക്കാൻ പാടില്ല എന്നത് പൊതുജനങ്ങൾ ഓര്മിപ്പിച്ചിട്ടു വേണോ പൊലീസിന് അറിയാൻ..?

കൊല്ലണം എന്ന ഉദ്ദേശത്തോടുകൂടിത്തന്നെ ഒരു വ്യക്തിയെ മർദിച്ച് കൊലപ്പെടുത്തിയ പോലീസുകാർക്ക് സ്ഥലം മാറ്റമാണോ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ശിക്ഷ…?

അതോ പ്രശ്നങ്ങൾ കെട്ടടങ്ങുന്നത് വരെ സസ്പെൻഷനോ…?

കൊലപാതകം നടന്നാൽ അത് ചെയ്ത പ്രതികളെ അറസ്റ്റ് ചെയ്യുക എന്നതല്ലേ രാജ്യത്തെ നിയമം…?

ജീവന് സംരക്ഷണം നൽകേണ്ടവരാണ് പോലീസ്..
ജീവൻ എടുക്കേണ്ടവരല്ല…

പിണറായി വിജയനെയോ പാർട്ടിയെയോ കരിവാരിത്തേക്കാൻ പൊലീസിലെ ഒരു വിഭാഗം മനഃപൂർവ്വം ശ്രമിക്കുന്നുണ്ടങ്കിൽ ഇത്തരം കൊലപാതകികൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുകൊണ്ടാണ് അതിന് മറുപടി കൊടുക്കേണ്ടത്…

അല്ലാതെ ഭാര്യ വീടിന്റെ അടുത്തേക്ക് സ്ഥലം മാറ്റിക്കൊണ്ട് പ്രശ്നങ്ങൾ ഒതുക്കിത്തീർക്കാൻ ശ്രമിച്ചാൽ പൊതു സമൂഹത്തിന്റെ രോഷം തണുപ്പിക്കാൻ കഴിയില്ല…

കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തെ പരിസരത്തെ ലോക്കൽ സിപിഎം നേതാക്കൾ ഭീക്ഷണി പെടുത്തുന്നു എന്ന് വാർത്തകണ്ടു…

കൂടുതൽ ആരോപണങ്ങളും അന്വേക്ഷണങ്ങളും ആവശ്യപ്പെടരുത് എന്നാണ് അവർ കുടുംബത്തെ താക്കീത് ചെയ്തത് എന്ന് വാർത്തകൾ പറയുന്നു..

കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബം വാ തുറന്നില്ലെങ്കിൽ ഈ കേസിനെക്കുറിച്ച് പൊതു സമൂഹം ഒന്നും അറിയില്ലേ…?

നിങ്ങൾ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്…

കസ്റ്റഡി മർദ്ദനങ്ങൾ ഒരുപാട് അനുഭവിക്കേണ്ടി വന്ന ഒരു വ്യക്തി കേരളം ഭരിക്കുമ്പോൾ കസ്റ്റഡി മരണങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടാകുന്നു എന്നത് എന്തൊരു വിരോധാഭാസമാണല്ലേ…

സസ്‌പെഷനിൽ ആയവർ പൂർവ്വാധികം ശക്തിയോടെയും പ്രമോഷനോടെയും ജോലിക്ക് കയറി എന്ന വാർത്തയും ഏറെ താമസിക്കാതെ കേരളം കേൾക്കും…

അതാണല്ലോ പതിവ്…

Joli Joli..