സിനിമാക്കാരാണോ കേരളത്തിൽ മദ്യ കച്ചവടം നടത്തുന്നത്…? 

0
496

Joli Joli എഴുതുന്നു 

സിനിമാക്കാരാണോ കേരളത്തിൽ മദ്യ കച്ചവടം നടത്തുന്നത്..?
മദ്യപാനം പ്രോസാഹിപ്പിക്കാൻ വേണ്ടിയാണോ ആളുകൾ സിനിമാ നിർമിക്കുന്നത്..?
സിനിമാ തിയറ്ററിൽ മദ്യം വിൽക്കുന്നുണ്ടോ..?

ഇല്ല.

Joli Joli
Joli Joli

സിനിമയിൽ മദ്യപാന രംഗങ്ങൾ ഒഴിവാക്കണം എന്ന് പറയുന്നതിനേക്കാൾ കൂടുതൽ ഫലപ്രദമല്ലേ മദ്യം നിരോധിക്കുന്നത്…?

അപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കഴിയില്ലല്ലോ അല്ലേ.?

കോടികളുടെ വരുമാനം നഷ്ടപ്പെടും അല്ലേ..?

മദ്യപാനം നിർത്താൻ മദ്യ കച്ചവടം നിർത്തണം
വളരെ സിമ്പിൾ ലോജിക്കാണത്…

അല്ലാതെ കുടിപ്പിക്കലും ഉപദേശിക്കലും മഹാ ബോറാണ്.

മുക്കാ ചക്രത്തിന്റെ രണ്ട് പൊതി കഞ്ചാവ് വിൽക്കുന്നവനെ ചവിട്ടി കൂട്ടി അകത്തിട്ടാൽ കഞ്ചാവ് വലിയോ വിതരണമോ നിന്നുപോകില്ല..

കഞ്ചാവ് തോട്ടങ്ങൾക്ക് തീയിടണം..

കഞ്ചാവ് തോട്ടങ്ങളുടെ മുതലാളിമാരെ ചവിട്ടികൂട്ടി അകത്തിടണം…

ഒരു വിതരണക്കാരൻ പിടിക്കപ്പെട്ടാൽ മണിക്കൂറിനുള്ളിൽ ആ സ്ഥാനത്ത് അടുത്ത വിതരണക്കാരൻ എത്തുമെന്ന് ആർക്കാണ് അറിയാൻ പാടില്ലാത്തത്…

ഇല്ലായ്മ ചെയ്യാൻ ഉദ്ദേശിക്കുന്ന വസ്തുവിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുക എന്നതാണ് അത് ഇല്ലാതാക്കുവാനുള്ള ശ്വാശ്വത പരിഹാരം.

മദ്യത്തിന്റെ ഉറവിടം തേടി പോയാൽ സർക്കാരും രാഷ്ട്രീയക്കാരും മദ്യ മുതലാളിമാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിലായിരിക്കും നമ്മൾ ചെന്നെത്തുക..

കേരളത്തിൽ മദ്യ പുഴ ഒഴുക്കിയിരുന്നത് വിജയ് മല്ല്യയായിരുന്നു..

ഇപ്പോൾ അതൊരു ബ്രിട്ടീഷ് കമ്പനിയായ ഡിയാജിയോ ആണ്…

ബിഹാറില്‍ നിതീഷ് കുമാര്‍ മദ്യ നിരോധനം പ്രഖ്യാപിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വരെ രംഗത്ത് എത്തിയവരാണ് ഈ ഗ്രൂപ്പ്..

അത്ര ശക്തരാണ്..

കേരളത്തിന് സ്വന്തമായി മദ്യ നിര്‍മ്മാണ ശാലകള്‍ ഉള്ളപ്പോള്‍ തന്നെ വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെ സ്വന്തം സ്ഥാപനം യു ബി ഗ്രൂപ്പിന്റെ ശൃംഖലക്കു കേരളത്തിലെ മദ്യ വിപണിയില്‍ മേധാവിത്തം ലഭിക്കുന്നതിനുള്ള അവിശുദ്ധ ചര്‍ച്ചകള്‍ നടന്നത് ദുബായ് കേന്ദ്രീകരിച്ചാണ് എന്ന വിവരമാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നത്…

ഇതിനെല്ലാം ഇടനില നിൽക്കുന്നത് ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നേതാക്കളുടെ പുത്രന്മാരും…

കേരളത്തിലെ എല്ലാ ഔട്ട് ലെറ്റുകളിലും ഡിയാജിയോ ഗ്രൂപ്പിന്റെ മദ്യം നിറഞ്ഞു കഴിഞ്ഞു…

കേരളത്തില്‍ ബിവറേജ് കോര്‍പ്പറേഷന്റെയും കണ്‍സ്യുമര്‍ ഫെഡിന്റെയും വില്‍പന കേന്ദ്രങ്ങളില്‍ യുബി ഗ്രൂപ് മദ്യ ബ്രാന്‍ഡുകള്‍ മാത്രമായി നിറയാന്‍ കാരണമെന്ത് എന്ന അന്വേഷണമാണ് ദുബായ് ചര്‍ച്ചകൾ പുറത്ത് കൊണ്ടുവന്നത്…

ഭരണ പ്രതിപക്ഷമില്ലാതെ എല്ലാവരും ദുബായിൽ പോയി പങ്കുപറ്റി…

അതായത് മലയാളികൾ കുടിച്ച് മരിക്കാൻ കണക്ക് പറഞ്ഞ് വെള്ളിക്കാശ് കൈപറ്റിയിട്ടാണ് ഇവർ ഒന്നുമറിയാത്തവരെപോലെ നമ്മോട് ഈ സാരോപദേശം നടത്തുന്നത് എന്നർത്ഥം..

പിന്നെയും പിന്നെയും വിഡ്ഢികളാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് നമ്മൾ…

Joli Joli