മതേതര ഇന്ത്യയുടെ ശാപമാണ് മനേകാ ഗാന്ധി

  103

  Joli Joli

  മതേതര ഇന്ത്യയുടെ ശാപമാണ് മനേകാ ഗാന്ധി.ഒരുപക്ഷേ സ്വാതി പ്രാന്തി എന്ന വർഗീയ മനോരോഗി കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വർഗീയ വിഷം പേറുന്ന സ്ത്രീ. യാതൊരു അടിസ്ഥാനവുമില്ലാത്ത അവരുടെ ഭ്രാന്തമായ വാക്കുകളും ആക്ഷേപങ്ങളും കേട്ട് തലകുനിച്ച് മിണ്ടാതിരിക്കേണ്ട ബാധ്യത ജനാതിപത്യ മതേതര ഇന്ത്യയിലെ ഒരു പൗരനുമില്ല.പ്രത്യേകിച്ച് മലപ്പുറം കാരനില്ല.മലപ്പുറം ജില്ല ഇന്ത്യയിലെ ഏറ്റവും പ്രശ്നബാധിതമായ ജില്ലയാണെന്നും, അവിടെയുള്ളവർ ആളുകളുടെ കൈ വെട്ടുന്നവരാണെന്നും, റോഡിലേക്ക് വിഷം വലിച്ചെറിഞ്ഞ് അനേകം പക്ഷികളെയും മൃഗങ്ങളെയും കൊല്ലുന്നവരാണെന്നുമാണ് അവരുടെ ആരോപണം.കേരളത്തെ കുറിച്ചോ മലപ്പുറത്തെ കുറിച്ചോ വ്യക്തമായി അറിയാത്ത മുസ്ലിം ഭൂരിപക്ഷ പ്രദേശമെന്ന് കേൾക്കുമ്പോൾ ഹാലിളകുന്ന വർഗീയ നാവുകളിൽ നിന്നെ ഇത്തരം പരാമർശങ്ങൾ ഉണ്ടാകൂ.

  അവരുടെ വർഗീയ നുണ പരാമർശങ്ങൾ രാജ്യത്തെ സെലിബ്രിറ്റികളായ വർഗീയ കോമരങ്ങൾ ഏറ്റുപിടിച്ചുകഴിഞ്ഞു എന്നുള്ളതാണ് മറ്റൊരു വിരോധാഭാസം.ഹിന്ദുക്കളുടെ ദൈവമായ ആനയെ മുസ്ലിം ഭൂരിപക്ഷമായ മലപ്പുറത്ത് വെച്ച് മുസ്ലിങ്ങൾ ബോംബ് വെച്ച് കൊന്നു എന്നൊക്കെയാണ് അതിൽ ചില ട്വീറ്റുകൾ വന്നിരിക്കുന്നത്.എന്തൊരു ഭ്രാന്തൊക്കെയാണ് ഇവർ വിളിച്ച് പറയുന്നത്..?
  ഒന്നര പതിറ്റാണ്ടിനിടയിൽ മലപ്പുറത്ത് റോഡിൽ വിഷം വലിച്ചെറിഞ്ഞ് പക്ഷികളോ മൃഗങ്ങളോ ചത്തതായിട്ട് ഒരു മാധ്യമങ്ങളോ പരിസ്ഥിതി പ്രവർത്തകരോ പറഞ്ഞു കേട്ടിട്ടില്ല.പിന്നെ എവിടുന്നാണ് നിങ്ങൾക്ക് ഈ കണക്ക് കിട്ടിയത്…?

  ജാതിയുടെയും മതത്തിന്റെയും പശുവിന്റെയും പേരിൽ മനുഷ്യനെ പച്ചക്ക് ചുട്ടുകൊല്ലുന്ന കാട്ടാള ജന്മങ്ങളാണ് സമാധാനത്തോടെ ജീവിക്കുന്ന ഒരു ജനതക്ക് മേൽ ഇത്രയധികം ദുഷിച്ച ആരോപണങ്ങൾ ചൊരിഞ്ഞതെന്നോർക്കണം.മിനിസ്റ്റർ മനേക ഗാന്ധി.വർഗീയ ഭ്രാന്ത് പിടിച്ച നിങ്ങളുടെ ചീഞ്ഞ മനസും കണ്ണും കേരളത്തിലേക്ക് പതിയണ്ട.അത്തരം വൈകൃതങ്ങൾ നിങ്ങളുടെ നാട്ടിൽ തന്നെ ഒതുക്കി നിർത്തുക.ഒരു കണക്കും കൂടി പറയാം.പതിനഞ്ചാം ലോക്‌സഭയിലേക്ക് ഉത്തർ പ്രദേശിലെ സുൽത്താൻപൂർ മണ്ഡലത്തിൽ നിന്നും വിജയിച്ച ആളാണ് മനേകാ ഗാന്ധി അല്ലേ. കൊലപാതകങ്ങളുടെ കണക്കിൽ സുൽത്താൻപൂർ വർഷത്തിൽ 56.
  മലപ്പുറം 8. ബലാസംഗങ്ങളുടെ കണക്കിൽ സുൽത്താൻപൂർ വർഷത്തിൽ 114. മലപ്പുറം12 തട്ടിക്കൊണ്ടു പോകലിൽ സുൽത്താൻപൂർ വർഷത്തിൽ 205.മലപ്പുറം 3

  ഓരോ മതക്കാരനും പരസ്പ്പരം കടന്നുചെല്ലാൻ കഴിയാത്ത പ്രദേശങ്ങളൾ പോലുമില്ലേ നിങ്ങളുടെ മണ്ഡലത്തിൽ…? കേരളത്തിൽ ഏത് ജാതിയിൽ പെട്ടവനായാലും ഒരു പൗരന് കടന്നുചെല്ലാൻ പറ്റാത്ത ഒരു നുള്ള് ഭൂമിപോലുമില്ല…ഇനി പറ, സ്വന്തം കണ്ണിലെ കോലെടുത്തിട്ട് പോരെ അന്യന്റെ കണ്ണിലെ കരടിനെ കുറിച്ച് ആക്ഷേപം ഉന്നയിക്കാൻ…ഈ ക്രൂരകൃത്യം നടന്നത് പാലക്കാട് ജില്ലയിലാണ്…നടക്കാൻ പാടില്ലാത്തതായിരുന്നു നടന്നത്..അതിൽ ഈ സംസ്ഥാനത്തെ ജനങ്ങൾക്ക് മൊത്തം സങ്കടമുണ്ട്…പക്ഷെ അതിന്റെ പേരിൽ ഒരു മലപ്പുറം കാരന് തലകുനിച്ച് നിന്ന് നിങ്ങളുടെ പുലയാട്ട് മുഴുവൻ മിണ്ടാതെ നിന്ന് കേൾക്കേണ്ട യാതൊരു ബാധ്യതയുമില്ല..ഒരു മലപ്പുറം കാരനായത് കൊണ്ടല്ല നിങ്ങളുടെ പ്രാന്തൻ ജല്പനങ്ങൾക്ക് ഞാൻ മറുപടി പറഞ്ഞത്.. ഒരു കേരളീയനായതുകൊണ്ടാണ്… അതിലുപരി ഒരു മതേതര ഇന്ത്യൻ പൗരനായതുകൊണ്ടാണ്.