മുതലാളിമാരുടെയും രാഷ്ട്രീയക്കാരുടെ ബിനാമികളുടെയും കയ്യേറ്റങ്ങൾ മാത്രമേ സർക്കാർ പിന്തുണക്കാറുള്ളൂ

291

എഴുതിയത്  : Joli Joli

1 മരടിലെ മാത്രമല്ല, കേരളത്തിലെ മൊത്തം നിയമലംഘനങ്ങളും പരിശോധിക്കേണ്ടി വരുമെന്ന് സുപ്രിം കോടതി.

മരട് കേസില്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഇന്ന് സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായപ്പോഴാണ് കോടതിയുടെ ഈ ശ്രദ്ധേയമായ നിരീക്ഷണം…

കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളുടെയും ഒത്താശയാട് കൂടി കേരളത്തിൽ നടന്ന മുഴുവൻ നിയമലംഘനങ്ങളും കയ്യേറ്റങ്ങളും സമഗ്രമായി അന്വേഷിക്കണം…

കേരളത്തിലെ മുഴുവൻ കയ്യേറ്റങ്ങളുടെ പിന്നിലും കേരളത്തിലെ രാഷ്ട്രീയ നേതാക്കളോ അവരുടെ ബന്ധുക്കളോ അവരുടെ ബിനാമികളോ മാത്രമാണ്…

പാവപ്പെട്ട ജനങ്ങളല്ല… !

2 നിയമലംഘനത്തിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുകയാണോ..? ( സുപ്രിം കോടതി ചീഫ് സെക്രട്ടറിയോട് )

അല്ല..
മുതലാളിമാരുടെയും രാഷ്ട്രീയക്കാരുടെ ബിനാമികളുടെയും കയ്യേറ്റങ്ങൾ മാത്രമേ ഞങ്ങൾ പിന്തുണക്കാറോള്ളൂ…
തല ചായ്ക്കാൻ ഇടമില്ലാതെ ഒരു സെന്റ് ഭൂമി കയ്യേറിയ ആദിവാസികളെയും അലവലാതികളെയും ഞങ്ങൾ
അടിചോടിച്ചിട്ടുണ്ട്…

3 എന്താണീ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്..?

ഏത് വിധേനെയും നാല് കാശുണ്ടാക്കുക..
മുതലാളിമാർക്ക് ചൂട്ട് പിടിക്കുക..

4 കേരളത്തിലുണ്ടായ പ്രളയത്തെക്കുറിച്ച്‌ അറിയില്ലേ..?
ഇവിടെയുള്ള ആളുകളെ കൃത്യമായി പുനരധിവസിപ്പിക്കുക പോലും ചെയ്തിട്ടില്ല എന്നും മനസിലാക്കുന്നു…

ഞങ്ങൾ ഫേസ് ബുക്കിൽ ആളുകളെ നിർത്തി എല്ലാ ദിവസവും നന്നായി പുനധിവസിപ്പിക്കുന്നുണ്ട്…

5 സര്‍ക്കാരിന് സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കാനുള്ള ഒരു മനസ്സുമില്ല…

അയ്യോ അങ്ങനെ പറയല്ലേ..
കേട് പാട് തട്ടാത്ത എല്ലാ ഉത്തരവുകളും ഞങ്ങൾ നടപ്പാക്കുന്നുണ്ട്..

6 കേരളത്തിലുണ്ടായ പ്രളയത്തില്‍ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി സംസ്ഥാനത്തിനൊപ്പം നിന്നു.
സുപ്രീംകോടതിയടക്കം കേരളത്തിനൊപ്പം നിന്നു, സഹായം നല്‍കി. എന്നിട്ടും കേരളം പഠിക്കുന്നില്ല..

ത്രിപുരയിൽ നിന്നും ബംഗാളിൽ നിന്നും ഞങ്ങൾ പാഠം പഠിച്ചില്ല പിന്നെയല്ലേ പ്രളയത്തിൽ നിന്ന് പാഠം പഠിക്കുന്നത്…

7 എത്ര സമയം വേണം ഫ്ലാറ്റുകള്‍ പൊളിക്കാന്‍..

പൊളിക്കാം…
പൊളിക്കും…

8 കേരളത്തിന്‍റെ നിലപാടില്‍ ഞെട്ടല്‍ തോന്നുന്നു…

ഞങ്ങൾ ജനങ്ങൾക്ക് ഇതൊരു ഞെട്ടലേ അല്ല…
ഞെട്ടി ഞെട്ടി ഒരു പരുവമായവരാണ് ഞങ്ങൾ…

9 ”ഈ ഫ്ലാറ്റിലുള്ള 343 കുടുംബങ്ങളെയെങ്കിലും രക്ഷിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇതാണ് സമീപനമെങ്കില്‍ ഗുരുതരമായിരിക്കും സ്ഥിതി. ഉത്തരവിറക്കി മൂന്ന് മാസമായി കേരളം ഒന്നും ചെയ്തില്ല”,

പണം കൊണ്ട് ഇതൊക്കെ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഒരുമാത്ര വെറുതെ നിനച്ചുപോയി….

10 വെള്ളിയാഴ്ച്ച വിശദമായ ഉത്തരവിറക്കും…


ആയിക്കോട്ടെ..

(വിയർത്ത് കുളിച്ച് ചീഫ് സെക്രട്ടറി കോടതിക്ക് പുറത്തേക്ക്… )

അവസാനമായി ഒരു ചോദ്യം കൂടി ചോദിച്ചോട്ടെ…

മൂട്ട പെരുകുന്നത് പൊലെ അനേകം കോട്ടിട്ടവരെ ചെല്ലും ചിലവും കൊടുത്ത് സംസ്ഥാനം പോറ്റുമ്പോൾ രാജ്യത്ത് ഏറ്റവും മുതിര്‍ന്ന, ഏറ്റവും കൂടുതല്‍ ഫീസ് വാങ്ങുന്ന അഭിഭാഷകരില്‍ ഒരാളായ ഹരീഷ് സാല്‍വെയെ തന്നെ ഇറക്കി ഈ കേസ് കൈകാര്യം ചെയ്യേണ്ട എന്ത് പ്രാധാന്യമാണ് സംസ്ഥാന സർക്കാരിനുള്ളത്…?

അദ്ദേഹത്തിന്റെ ഫീസ് ആരുടെ തറവാട്ടിൽ നിന്നാണ് കൊടുക്കുന്നത്…?
നിങ്ങളുടെ അഴിമതിക്കും പിടിപ്പ്‌ കേടിനും സ്വയം രക്ഷക്കും കയ്യിട്ട് വാരാനുള്ളതല്ല ഖജനാവ്…

പണത്തിന് മീതെ പറക്കുന്ന ചില വിധികൾ ഒരു ആശ്വാസമാണ്…

Joli Joli.