Joli Joli

ഏതപ്പൻ വന്നാലും അമ്മക്ക് കിടക്കപ്പൊറുതിയില്ല എന്ന് പറഞ്ഞത് പോലെയാണ് പൊതുജനങ്ങളുടെ അവസ്ഥ. ഉദ്യോഗസ്ഥ തലത്തിലുള്ളവരും രാഷ്ട്രീയ തലത്തിലുള്ളവരും ഉണ്ടാക്കി വെക്കുന്ന നഷ്ട ങ്ങൾക്കും നാശനഷ്ട്ടങ്ങൾക്കും കക്കലിനും മുക്കലിനും എല്ലാം നഷ്ട്ടവും നഷ്ടപരിഹാരവും ചിലവും എല്ലാം വഹിക്കേണ്ടത് ആത്യന്തികമായി പൊതുജനങ്ങളാണ്.അതായത് ഒടുക്കം കൈകൾ വന്നെത്തുന്നത് ഖജനാവിലാണ്.അഴിമതി മൂലം പാലം തകർന്നാലും റോഡ് തകർന്നാലും വീണ്ടും ജനങ്ങളുടെ ചിലവിൽ വേണമെങ്കിൽ പുതുക്കി പണിതുകൊള്ളണം.കട്ടാലും മുക്കിയാലും അത് കയ്യോടെ പിടിച്ചാലും ജനങ്ങൾ സഹിച്ചുകൊള്ളണം.പോലീസുകാരൻ ചവിട്ടിക്കൊന്നാലും ഐ എ എസുകാരൻ വണ്ടിയിടിപ്പിച്ച് കൊന്നാലും ജനങ്ങൾ നഷ്ടപരിഹാരം കൊടുക്കണം.ചാരക്കേസിൽ ഏതാനും രാജ്യദ്രോഹികൾ ചെയ്ത പോക്രിത്തരത്തിന് നമ്പി നാരായണന് കൊടുത്ത അൻപത് ലക്ഷവും ജനങ്ങളുടെ ചിലവിൽ എഴുതി തള്ളി. രാഷ്ട്രീയ പാർട്ടികളുടെ സ്വകാര്യ സ്വത്ത് പോലെ കൊണ്ടുനടക്കുന്ന സ്ഥാപനങ്ങളിൽ കട്ടുമുടിച്ച് വരുത്തിവെച്ച കടങ്ങളും ജനങ്ങളുടെ ചിലവിൽ നികത്തുന്നു.സ്വന്തം അഴിമതി കേസുകൾ വരെ പൊതുജനങ്ങളുടെ ചിലവിൽ സുപ്രിം കോടതിയിൽ നിന്ന് ലക്ഷങ്ങൾ വിലയുള്ള മുന്തിയ വക്കീലിനെ കൊണ്ടുവന്ന് വാദിപ്പിക്കുന്നു.ഉന്നതരും ഉദ്യോഗസ്ഥരും ഭരിക്കുന്നവരും എന്ത് ചെയ്താലും കൈകൾ നീളുന്നത് ഖജനാവിലേക്കാണ്.കുറ്റക്കാരായ ഒരാളുടെ കയ്യിൽനിന്നു പോലും ഈ ലക്ഷങ്ങളും കൊടികളും തിരിച്ച് പിടിച്ചതായി അറിവില്ല.

ഇത്രേം ഇവിടെ പറയാൻ കാരണം. മരടിലെ ഫ്‌ളാറ്റ് പൊളിക്കാൻ മുപ്പത് കോടി രൂപ വരുമെന്നാണ് ഉന്നതതല യോഗം വിലയിരുത്തിയത്.മരട് പഞ്ചായത്തിന്റെ കയ്യിൽ അഞ്ചു കോടി രൂപയെ നീക്കിയിരിപ്പായി ഒള്ളു പോലും.ബാക്കി തുക സർക്കാർ കൊടുക്കണമത്രേ.മരട് പഞ്ചായത്തിന്റെയായാലും സർക്കാരിന്റെയാലും പണം ജനങ്ങളുടേതാണ്.ജനങ്ങളാണോ ഈ ഫ്‌ളാറ്റ്‌ നിർമാണത്തിൽ പ്രതി സഥാനത്ത് നിൽക്കുന്നത്…?എന്താണ് ഇത്തരം കാര്യങ്ങളിൽ നിങ്ങൾ നിയമം നോക്കാത്തത്..?എങ്ങനെയാണ് ഇത്തരം കാര്യങ്ങളുടെ പ്രശ്നപരിഹാരത്തിനായി നിങ്ങളുടെ കൈകൾ അനായാസം ഖജനാവിലേക്ക് നീളുന്നത്.ഒട്ടേറെ വാദ പ്രതിവാദങ്ങൾക്ക് ശേക്ഷമല്ലേ കോടതി മരടിലെ ഫ്‌ളാറ്റ്‌ പൊളിക്കണം എന്ന വിധിയിൽ എത്തിയത്.അപ്പോൾ ഇതിൽ പ്രതികൾ ഉണ്ടാകില്ലേ? ഉണ്ട്, അവരിൽ നിന്ന് ഈടാക്കണം ഈ തുക.കെട്ടിടത്തിന്റെ നിർമാതാക്കൾ പ്രതികളല്ലേ..? കെട്ടിടത്തിന് നിർമാണ അനുമതി കൊടുത്ത മുനിസിപ്പൽ സെക്രട്ടറി, ടൗൺ പ്ലാനിംഗ്‌ ഓഫീസർ തുടങ്ങി താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരും പ്രതികളല്ലേ ? ശുപാർശ ചെയ്ത ഭരണ രാഷ്ട്രീയ നേതാക്കൾ പ്രതികളല്ലേ..?രേഖകൾ പരിശോധിച്ചു എന്ന വ്യാജേനെ കെട്ടിടം പണിയാൻ ലോൺ കൊടുത്ത ബാങ്കുകൾ പ്രതികളല്ലേ ?അല്ല, ജനങ്ങളാണ് പ്രതികൾ. ജനങ്ങൾ നഷ്ടം സഹിക്കണം.എന്താലേ, ഈടാക്കും എന്നൊരു വാക്ക് എനിക്ക് കേൾക്കണ്ട. അത് കെട്ട് കെട്ട് മടുത്തതുകൊണ്ടാണ്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.