അനുമതി ഉള്ളതിന്റെ എട്ട് ഇരട്ടി ക്വാറികൾ സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്നു !

0
570

Joli Joli എഴുതുന്നു 

ആറായിരം ക്വറികൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട് എന്നത് നിങ്ങൾ ഇതുവരെ അറിഞ്ഞില്ല എന്നാണോ..?

നിങ്ങൾ ആരെയാണ് വിഡ്ഢികൾ ആക്കുന്നത്..?

നിങ്ങൾ ആരുടെ നേരെയാണ് മുതല കണ്ണീർ
ഒഴുക്കുന്നത്…?

Joli Joli
Joli Joli

ഈ നാട്ടിലെ ജനങ്ങൾ എന്താ അത്ര പൊട്ടന്മാരാണോ..?

ജനവാസ കേന്ദ്രത്തിൽ നിന്നും ക്വറികൾക്ക് നൂറ് മീറ്റർ അകലം എന്നത് അൻപത് മീറ്ററായി കുറച്ചത് നിങ്ങളല്ലേ..?

എന്നിട്ടും നിങ്ങൾക്ക് ജനങ്ങളുടെ മുന്നിൽ വന്ന് നിന്ന് കള്ളക്കണ്ണീരൊഴുക്കാൻ യാതൊരു ലജ്ജയും തോന്നുന്നില്ലേ..?

സർക്കാരിന്റെ കണക്കിൽ ജിയോളജി വകുപ്പ് അനുമതി കൊടുത്ത് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് എഴുനൂറ്റൻപത് ക്വറികൾ മാത്രമാണെന്ന് സർക്കാർ പറയുന്നു…

കേരള ഫോറസ്‌റ്റ്‌ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഗൂഗിള്‍ മാപ്പ്‌, ഗൂഗിള്‍ എര്‍ത്ത്‌, ബിങ്‌ മാപ്പ്‌ എന്നിവയുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ കേരളത്തിൽ അയായിരത്തി തൊള്ളായിരത്തി ഇരുപത്തി നാല് ( 5924 ) ക്വറികൾ പ്രവർത്തിക്കുന്നുണ്ട് എന്ന് കണ്ടെത്തി…

ഈ റിപ്പോർട്ട് സർക്കാർ അംഗീകരിക്കുകയും ചെയ്തു…

Image result for ക്വാറിഅതായത് അനുമതി ഉള്ളതിന്റെ എട്ട് ഇരട്ടി ക്വറികൾ സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്നുണ്ട് എന്ന്…

എന്തൊരു ഭയാനകമാണ് ഇത്…

ഈ ക്വറികളെല്ലാം പിണറായി സർക്കാരിന്റെ കാലത്ത് വന്നതാണ് എന്നല്ല ഞാൻ പറഞ്ഞത്..

പക്ഷെ കഴിഞ്ഞ പ്രളയത്തെ മുൻനിർത്തിയെങ്കിലും ഈ അനധികൃത ക്വറികളെ കുറിച്ച് ഒരു അന്വേക്ഷണം നടത്തേണ്ടതായിരുന്നില്ലേ…

ഈ മഴക്കാലത്ത് കനത്ത നാശംവിതച്ച മലപ്പുറം, പാലക്കാട്‌, കോഴിക്കോട്‌, ഇടുക്കി എന്നീ അഞ്ചു ജില്ലകളില്‍ മാത്രം ആയിരത്തി ഒരുന്നൂറ്റി നാല് (1104 ) ക്വറികൾ പ്രവർത്തിക്കുന്നുണ്ട് എന്നാണ് KFRI.പറയുന്നത്…

Image result for ക്വാറിഒരു കുടുംബത്തിലെ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മലപ്പുറം കോട്ടക്കുന്നിന്റെ സമീപപ്രദേശങ്ങളിലായി 129 ക്വാറികളാണുള്ളത്‌….!

ഇപ്പോള്‍ ഉരുള്‍പൊട്ടലുണ്ടായ മലകളുടെ സമീപങ്ങളിലെല്ലാം അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌…

ഏറ്റവും ഭീകരദുരന്തമുണ്ടായ കവളപ്പാറയ്‌ക്കു സമീപം 21 ക്വാറികളാണുള്ളത്‌…

പാതാര്‍പ്രദേശംതന്നെ ഉരുള്‍പൊട്ടി ഇല്ലാതാവുകയും നൂറിലേറെ വീടുകള്‍ തകരുകയും ചെയ്‌ത അമ്പുട്ടാംപൊട്ടി അടക്കമുള്ള പോത്തുകല്ലില്‍ 17 ക്വാറികളുണ്ട്‌….

നാലു പേരുടെ മരണം സംഭവിച്ച വടകര വിലങ്ങാട്‌ 42 ക്വാറികളാണുള്ളത്‌…

മൂന്നു പേരുടെ മരണം സംഭവിച്ച കല്ലടിക്കോട്‌ കരിമ്പയില്‍ 26 ക്വാറികളാണുള്ളത്‌….

മണ്ണിടിച്ചില്‍ വലിയ നാശനഷ്‌ടങ്ങളുണ്ടായ സൗത്ത്‌ മലമ്പുഴയില്‍ 43 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്…

രണ്ടുപേര്‍ മരണപ്പെട്ട ഇടുക്കി ചെറുതോണി ഗാന്ധിനഗര്‍ കോളനിക്കു സമീപപ്രദേശങ്ങളില്‍ 22 ക്വാറികളുണ്ട്‌….

ഈ ദുരന്തങ്ങളൊന്നും നിങ്ങൾക്കൊരു അടയാളമേ അല്ല ലേ…

ആറായിരം ക്വറികളിൽ നിന്നുണ്ടായ സ്ഫോടനങ്ങളിൽ നടുങ്ങി നിൽക്കുകയാണ് ഈ കൊച്ചു കേരളം…

മലയിടിച്ചിലുകൾ ഇനിയുമുണ്ടാകും…

പശ്‌ചിമഘട്ടത്തിലെ പരിസ്‌ഥിതി ലോലപ്രദേശം സോണ്‍ ഒന്ന്‌, രണ്ട്‌ മേഖലകളില്‍ ഘട്ടം ഘട്ടമായി അഞ്ചു വർഷം കൊണ്ട് ഖനനം നിരോധിക്കണമെന്നാണ് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിൽ അടിവരയിട്ട് പറഞ്ഞിരിക്കുന്നത്…

ഇല്ലങ്കിൽ അഞ്ചു വർഷത്തിനുള്ളിൽ അതിന്റെ പ്രത്യാഘാതം അനുഭവിച്ചുതുടങ്ങും എന്ന് പറഞ്ഞാണ് റിപ്പോർട്ട് അവസാനിക്കുന്നത്…

അനുഭവിച്ചുതുടങ്ങി…

എന്നിട്ടും കേരളത്തെ തുരന്ന് തിന്നുന്ന രാഷ്ട്രീയ മത ക്വറി മാഫിയകൾക്ക് ഒരു ദുരന്തമുണ്ടാകുമ്പോൾ ജനങ്ങളുടെ മുന്നിൽ വന്ന് നിന്ന് മുതലക്കണ്ണീരൊഴുക്കാൻ യാതൊരു ഉളുപ്പും തോന്നുന്നില്ലല്ലോ…?

എന്ത് വിശുദ്ധന്മാരാണ് ഓരോരുത്തരുമിപ്പോൾ….

ജനങ്ങളെ പൊട്ടന്മാരാക്കുന്ന നല്ല പഷ്ട്ട് നന്മ മരങ്ങൾ…

അഞ്ഞൂറ്റി എഴുപത് മനുഷ്യ ജീവനാണ് കഴിഞ്ഞ കൊല്ലത്തെയും ഈ കൊല്ലത്തെയും പ്രളയത്തിലും മണ്ണിടിച്ചിലിലും ഒഴുകി പോയത്…

മത രാഷ്ട്രീയ ക്വറി ഭൂമി മാഫിയകളോട് ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ ഒരു മനുഷ്യനല്ലാതായി പോകും…

നിങ്ങളുടെ കാലം കഴിയാറായി…
ഞങ്ങൾക്ക് ജീവിക്കണ്ടേ ഇവിടെ…,?

Joli Joli