കൊറോണയും ലോക്ക് ഡൗണും മൂലം പട്ടിണിയിലായ മനുഷ്യർ ആത്മഹത്യ ചെയ്യുന്ന ഒരു രാജ്യത്താണ് അയാൾ ഏഴായിരം കോടിയുടെ അമ്പലം പണിയാൻ നാല്പത് കിലോയുടെ വെള്ളി കട്ടി കൊണ്ട് തറക്കല്ലിടുന്നത്

1620

Joli Joli

ഇന്ധനത്തിന്റെ വില കൂട്ടികൂട്ടി മോദിക്ക് തന്നെ ഒരു മടുപ്പും നാണവും തോന്നിയപ്പോൾ അയാൾ തന്നെ സ്വയം നിർത്തിയതാണ് ദിവസേനയുള്ള വില വർദ്ധനവ്.അല്ലാതെ ഒരു തരി പ്രതിക്ഷേധം പോലും രാജ്യത്ത് ഉയർന്നുവന്നിട്ടല്ല.രാജ്യം അത്രമാത്രം ഷണ്ഡത്വവൽക്കരിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യ അത്രമാത്രം ഏകാധിപത്യവൽക്കരിക്കരിക്കപെട്ടിരിക്കുന്നു.അത്രമാത്രം പ്രതികരണമില്ലായ്മയിലേക്ക് അധഃപതിചിരിക്കുന്നു. കൊറോണയും ലോക്ക് ഡൗണും മൂലം ജോലി നഷ്ട്ടപ്പെട്ട് ഒരു നേരത്തെ ആഹാരം പോലും കഴിക്കാൻ നിവൃത്തിയില്ലാതെ പട്ടിണിയിലായ നൂറുകണക്കിന് മനുഷ്യർ ദിവസേനയെന്നോണം ആത്മഹത്യ ചെയ്യുന്ന ഒരു രാജ്യത്താണ് അയാൾ ഏഴായിരം കോടിയുടെ അമ്പലം പണിയാൻ നാല്പത് കിലോയുടെ വെള്ളി കട്ടി കൊണ്ട് തറക്കല്ലിടുന്നത്.
ചിതലരിച്ച തലച്ചോറ് പേറുന്ന കാട്ടു ജന്മങ്ങളായ ഭരണാധികാരികൾ രാജ്യ ഭരണത്തിൽ വന്നാൽ ഒരു രാജ്യം എത്രമാത്രം തകർന്നുപോകും എന്നതിന് ഉദാഹരണമാണ് ഇന്നത്തെ ഇന്ത്യ.

തകർച്ച കണ്ടിട്ടും തല കുനിച്ച് നിൽക്കുന്ന ഒരു ജനതയാണ് നമ്മുടെ രാജ്യത്തിന്റെ ദുർവിധി.ഇന്ത്യയും ഇന്ത്യയിലെ നൂറ്റി മുപ്പത് കോടി ജനങ്ങളും എത്രമാത്രം സാമ്പത്തികമായി തകർന്ന് പട്ടിണിവൽക്കരിക്കപ്പെട്ടു എന്ന് രണ്ടായിരത്തി പതിനാലിന് മുൻപുള്ള ഇന്ത്യ കണ്ട ഏതൊരു രാഷ്ട്രീയ വിദ്യാർത്ഥിക്കും മനസിലാകും.അംബാനിമാർ എത്രപെട്ടെന്നാണ് സമ്പന്നതയുടെ ഒന്നാം സ്ഥാനത്തേക്ക് എത്തിപ്പെട്ടതെന്ന് നമ്മൾ അത്ഭുതം കൂറിപ്പോകും.പ്രതിപക്ഷമില്ലായ്മയിലേക്ക് രാജ്യം ശൂന്യവൽക്കരിക്കപ്പെട്ടതോർത്ത് നമ്മുക്ക് പേടി തോന്നും.ജാതിയും മതവും വർഗ്ഗവും വർഗീയതയും ഭക്ഷണമായി കിട്ടിയാൽ സന്തോഷമായി എന്ന് ആഗ്രഹിക്കുന്ന ഒരു ജനതക്ക് അത് ആവോളം കൊടുക്കാൻ കഴിഞ്ഞു എന്നതാണ് മോദിയുടെ വിജയം.പ്രതിപക്ഷമോ പ്രതിപക്ഷ കൂട്ടായ്മയോ എന്നൊന്ന് ഇന്ന് രാജ്യത്തില്ല.രാഹുൽ ഗാന്ധിയെ പോലെ ഒറ്റപ്പെട്ട ചില ശബ്ദങ്ങളല്ലാതെ.എന്നാൽ അദേഹത്തിന്റെ കൂടെയുണ്ടായിരുന്ന കോൺഗ്രസ്സ് എന്ന പ്രസ്ഥാനം പൂർണമായും ബി ജെ പി യിലേക്ക് ലയിച്ചുകഴിയുകയും ചെയ്തു.മറ്റ് പാർട്ടികളെ വിഴുങ്ങുക അല്ലങ്കിൽ ഇല്ലായ്മ ചെയ്യുക എന്ന തന്ത്രം തന്നെയാണ് അധികാരത്തിലേറിയ ബി ജെ പി തുടക്കം മുതൽ സ്വീകരിച്ച് വന്നത്. എതിര് നിൽക്കുന്നവരെ ഇല്ലാതാക്കുക എന്ന സാധാരണമായ ഏകാധിപത്യ തന്ത്രം.

വിമർശിക്കുന്നവരെ അവഹേളിച്ചും കളിയാക്കിയും അപ്രസക്തമാക്കുക എന്ന രീതിയും ബി ജെ പി മനോഹരമായി ഉപയോഗിക്കുന്ന ഒരു വഴിയാണ്.വിവദോഷിയായ മോദി രാജ്യത്തെ നാശത്തിലേക്കും കോർപ്പറേറ്റുകളുടെ കൈകളിലേക്കുമാണ് കൊണ്ടു പോകുന്നത് എന്ന് മുമ്പൊക്കെ ഞാൻ എഴുതുമ്പോൾ അതിന് ഇടത് പ്രസ്ഥാനങ്ങളുടെ പിന്തുണയുണ്ടായിരുന്നു.പത്യേകിച്ച് കേരളത്തിലെ…
ഇന്ന് ഒട്ടുമിക്ക കാര്യങ്ങളിലും മോദിയും കേരളത്തിലെ ഇടത് പക്ഷവും ഒരേ തൂവൽ പക്ഷികളാണ്.മോദിയെ വിമർശിക്കുന്നതിൽ ഇടത് പക്ഷ പ്രസ്ഥാനങ്ങളുടെ ആയുധങ്ങൾക്ക് ഇപ്പോൾ ഒരു ബ്ലേയ്ഡിന്റെ കനം പോലുമില്ലാതായി.മോദിയെപോലെതന്നെ വിമർശകരെയും പ്രതിപക്ഷത്തെയും ഇല്ലായ്മ ചെയ്തും ഇകഴ്ത്തിയും എതിരാളികളില്ലാതെ അധികാരം നിലനിർത്തുക എന്നതിൽ മാത്രമാണ് കേരളത്തിലെ ഇടത് പക്ഷത്തിന്റെയും ശ്രദ്ധ.വിഴുങ്ങാൻ പറ്റാത്തവനെ മറ്റൊരു രീതിയിൽ വരുതിയിലാക്കുന്ന തന്ത്രമാണ് കേരളത്തിലെ ഇടത് പക്ഷത്തിന്റെ മൗനത്തിലൂടെ മോദി നമ്മുക്ക് കാണിച്ച് തരുന്നത്.ജനാധിപത്യത്തെ ഒന്നൊന്നായി ബി ജെ പി വിഴുങ്ങുന്ന ഈ കാലത്ത് കേരളത്തിലോ രാജ്യത്തെ ഒന്നോ രണ്ടോ സ്റേറ്റിലോ ജനാതിപത്യം ഉണ്ടോ എന്നതല്ല ഇന്ത്യയിൽ ജനാതിപത്യം ഉണ്ടോ എന്നതാവും വരും കാല പ്രധാന ചോദ്യം.രാഹുൽ ഗാന്ധി എന്ന ഒറ്റപ്പെട്ട ഒരുവന്റെ ശബ്ദമല്ലാതെ മോദിക്കെതിരെ വേറെ ഏതെങ്കിലുമൊരു ശബ്ദം ഈ രാജ്യത്ത് നിങ്ങൾക്ക് കേൾക്കാൻ കഴിയുന്നുണ്ടോ.ഇല്ല.എല്ലാവരും സമ്പൂർണ വിധേയത്വം പ്രഖ്യാപിച്ചുകഴിഞ്ഞു.എതിർപ്പുകളില്ലാതെ മൗന സമ്മതത്തോടെ രാജ്യം മുഴുവനും വ്യാപിക്കുന്ന ഈ സർവ്വാധിപത്യത്തിൽ യോഗി ആദിത്യനാഥിന്റെ ഊഴം വരുമ്പോൾ മോദി എത്ര നല്ലവനായിരുന്നു എന്ന് പറയേണ്ടി വരുന്നതാണ് ഇന്ത്യയുടെ സമ്പൂർണ തകർച്ച.