ഗുജ്‌റാത്ത് കലാപത്തിലെ പ്രധാന കേസായ നരോദ പാട്യ കൂട്ടക്കൊല ക്കേസ് അവസാന വിധി പറയാനിരുന്ന ജഡ്ജിയെ ചെറുതായിട്ടൊന്ന് സ്ഥലം മാറ്റിയിട്ടുണ്ടേ

538

Joli Joli

ഗുജ്‌റാത്ത് കലാപത്തിലെ പ്രധാന കേസായ നരോദ പാട്യ കൂട്ടക്കൊല ക്കേസ് അവസാന വിധി പറയാനിരുന്ന ജഡ്ജിയെ ചെറുതായിട്ടൊന്ന് സ്ഥലം മാറ്റിയിട്ടുണ്ടേ. ബിജെപി നേതാവും ഗുജറാത്തിലെ ബി.ജെ.പി മുന്‍മന്ത്രിയുമായ കൊട്‌നാനി പ്രതിയായ വിവാദമായ കേസാണ് നരോദ ഗാം കൂട്ടക്കൊല കേസ്.സിറ്റി സിവില്‍ കോടതി ജഡ്ജി എ.കെ ദവെയെയാണ് വല്‍സത് ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജിയായി സ്ഥലം മാറ്റിയത്.കേസിന്റെ അവസാന വാദം കേള്‍ക്കാനിരിക്കെയാണ് സ്ഥലം മാറ്റം…. !
സുപ്രിം കോടതിയുടെ നിര്‍ദേശപ്രകാരം നിയമിച്ച പ്രത്യേക അന്വേഷണസംഘം കൈകാര്യം ചെയ്തിരുന്ന 9 പ്രധാന കേസുകളില്‍ ഒന്നാണ് നരോദ ഗാം കൂട്ടക്കൊല. 2002ല്‍ അഹമ്മദാബാദിലെ നരോദ ഗാം പ്രദേശത്ത് ഗോദ്ര കൂട്ടക്കൊലയ്ക്കു ശേഷം ന്യൂനപക്ഷ വിഭാഗത്തിലെ 11 പേര്‍ കൊല്ലപ്പെടാനിടയായ സംഭവത്തിലാണ് മായ കൊട്‌നാനി പ്രതിചേര്‍ക്കപ്പെട്ടത്.സ്ഥലം മാറ്റ ഉത്തരവ് നേരെത്തെ തന്നെ ഇറങ്ങിയതായതായിരുന്നു. കൊളീജിയം നടത്തിയ സ്ഥലമാറ്റമാണ് എന്നൊക്കെയുള്ള ന്യായീകരണങ്ങൾ കേൾക്കുമ്പോൾ സത്യത്തിൽ ഒരു ആശ്വാസമാണ്. കാരണം ജഡ്ജി ജീവനോടെയുണ്ട്.