ജുഡീഷറിയും ഭരണകൂടവും അവിശുദ്ധ കൂട്ടുകെട്ടിൽ ഏർപ്പെടുമ്പോൾ ഇന്നോവയും പെഹ്‌ലുഖാനും ആവർത്തിക്കും

410

Joli Joli എഴുതുന്നു 

2017 ഏപ്രില്‍ ഒന്നിനാണ് രാജസ്ഥാനിലെ കന്നുകാലി ചന്തയില്‍ നിന്ന് പശുക്കളെയും വാങ്ങി ഹരിയാനയിലേക്ക് പോകുകയായിരുന്ന ഷീര കർഷകനായ പെഹ്ലുഖാനെയും സംഘത്തെയും അല്‍വാറില്‍ ആർ എസ് എസ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ട്രക്കിൽ നിന്ന് വലിച്ചിറക്കി തല്ലിച്ചതച്ചത്. …

Joli Joli
Joli Joli

ക്രൂരമായ മര്‍ദ്ദനത്തിനിരയായ ഹരിയാനയിലെ മെവാത് സ്വദേശിയായ പെഹ്‌ലുഖാന്‍ ആക്രമണം നടന്ന് രണ്ടാംദിവസം ആശുപത്രിയില്‍ വെച്ച് മരിച്ചു…

അറുപത് മീറ്ററോളം പെഹ്ലുഖാനെ വലിച്ചിഴച്ച പാതയോരത്തെ ഒൻപത് സി സി ടി വി ക്യാമറകളിൽ വ്യക്തമായ ദൃശ്യങ്ങൾ പതിഞ്ഞു..

കോടതിയിൽ സാക്ഷി പറഞ്ഞത് നാല്പത്തി മൂന്നോളം ദൃക്സാക്ഷികൾ…

അതിക്രൂരമായി തല്ലിച്ചതക്കുന്നത് കണ്ട് നിന്നത് നൂറ്റി നാൽപ്പതോളം വരുന്ന ജനക്കൂട്ടം..

Image result for pehlu khanകേസിൽ കൃത്യമായ തെളിവുകളോട് കൂടി ആറ് പ്രതികൾ…

തല്ലി ചതച്ച ആ ശരീരം നിശ്ചലമാകുന്ന ആയിരകണക്കിന് ദൃശ്യങ്ങൾ ലോകം മുഴുവൻ കണ്ടു…

എന്നിട്ടും കേസ് വിചാരണക്ക് വന്ന രാജസ്ഥാനിലെ ആല്‍വാര്‍ കോടതി വിധിച്ചു..

പെഹ്‌ലുഖാൻ എന്ന ഒരു മനുഷ്യൻ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടില്ല… !

പ്രതികൾ എന്ന് ആരോപിക്കുന്ന ആറുപേരും കുറ്റക്കാരുമല്ല…. !

കുറ്റക്കാരെ വെറുതെ വിടാനുള്ള എല്ലാ പഴുതുകളും അന്നത്തെ രാജസ്ഥാൻ ബി ജെ പി സർക്കാർ ചെയ്തിരുന്നു…

Image result for pehlu khanആൾക്കൂട്ട കൊലപാതകങ്ങൾ കർശനമായി തടയുകയും ശിക്ഷ നടപ്പാക്കുകയും വേണം എന്ന് നാഴികക്ക് നാൽപ്പത് വട്ടം കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പരമോന്നത നീതിപീഠത്തിന്റെ മൂക്കിന് താഴെയാണ് വ്യക്തമായ തെളിവുണ്ടായിട്ടും പ്രതികൾ പുല്ല് പോലെ ഇറങ്ങി പോയത്…

ജുഡീഷറിയും ഭരണകൂടവും അവിശുദ്ധ കൂട്ടുകെട്ടിൽ ഏർപ്പെടുമ്പോൾ ഇന്നോവയും പെഹ്‌ലുഖാനും അവർത്തിച്ചുകൊണ്ടേയിരിക്കും…

ലജ്ജ തോന്നണം..

ഒരു മൃഗത്തിന്റെ വിലപോലും മനുഷ്യന് നൽകാത്ത ഭരണാധികാരികളും നീതിപീഠങ്ങളുമാണല്ലോ നമ്മെ ഭരിക്കുന്നതെന്നോർത്ത്….

Joli Joli..