ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് കൃത്യമാണ്

342

Joli Joli 

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് കൃത്യമാണ്..

സ്ത്രീയായിപോയതിന്റെ പേരിൽ രാജ്യത്തെ ഒരു പൊതുയിടത്തിൽ നിന്നും സ്ത്രീകളെ മാറ്റിനിർത്താൻ സാധ്യമല്ല എന്ന സുപ്രീകോടതി വിധി ഈ വർഷവും നടപ്പാക്കും എന്ന നിലപാട്…

മറിച്ചൊരു വിധി വരുന്നത് വരെ എന്ത് സംഭവിച്ചാലും സർക്കാർ സുപ്രീകോടതി വിധിക്കൊപ്പമാണ് എന്ന് പറയുന്നിടത്താണ് നമ്മൾ അദ്ദേഹത്തെ ശ്രദ്ധിക്കേണ്ടത്..

ഇതിന് മുൻപ് പിണറായി വിജയൻ എത്ര സുപ്രീകോടതി വിധികൾ നടപ്പിലാക്കി എത്ര വിധികൾ അവഗണിച്ചു എന്നുള്ളതെല്ലാം പിന്നീട് വരുന്ന കാര്യങ്ങളാണ്…

കേരളത്തിന്റെ മണ്ണിൽ സ്ത്രീകൾക്ക് കാലുകുത്താൻ പാടില്ലാത്ത ഒരു പൊതുയിടം ഉണ്ടാകരുത് എന്നാണ് അദ്ദേഹം അർത്ഥശങ്കക്ക് ഇടയില്ലാത്തവണ്ണം വ്യക്തമാക്കിയത്…

ലാഭമോ നഷ്ടമോ എന്തായാലും ചില നിലപാടുകളിൽ അദ്ദേഹം ഉറച്ചുനിൽക്കുന്നു എന്നതിനെ അഭിനന്ദിച്ചേ പറ്റൂ..

പാർട്ടിയും മറ്റു തല്പര കക്ഷികളും എന്ത് നിലപാട് സ്വീകരിക്കുന്നു എന്നത് മുഖവിലക്കെടുക്കേണ്ട വിഷയങ്ങളല്ല..

ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാൻ വിശ്വാസികൾക്കൊപ്പം ചേർന്ന് മാസങ്ങളോളം കേരളം സംഘർഷ ഭൂമിയാക്കിയവർ വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ് ലക്ഷ്യമിട്ടത് എന്ന് കേരള സമൂഹത്തിന് ബോധ്യപ്പെട്ടതാണ്..

നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വന്നാൽ ശബരിമല വിഷയത്തിൽ വിശ്വാസികൾക്കനുകൂലമായി മലമറിക്കും എന്നായിരുന്നു അന്നൊരു ബി ജെ പി നേതാവ് കേരളത്തിൽ വന്ന് പ്രസംഗിച്ചത്…

നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വരികയും ആ പ്രസംഗിച്ച നേതാവ് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയാകുകയും ചെയ്തു…

വിശ്വാസികൾക്ക് കൊടുത്ത ശബരിമല വാഗ്‌ദാനങ്ങൾ മാത്രം ഇവർ മറന്നുപോകുകയും ചെയ്തു…

ശരിയായ ബുദ്ധിവികാസം പ്രാപിച്ചിട്ടില്ലാത്തവരും കേരള സമൂഹത്തിൽ ജീവിക്കുന്നുണ്ട് എന്ന് ലോകത്തിന് മനസിലാക്കാൻ മാത്രമേ ശബരിമല വിഷയം ഉപകരിച്ചുള്ളൂ.

ആർത്തവം അശുദ്ധമാണെന്ന് പറഞ്ഞ് കുറച്ച് ഗുഹാമനുഷ്യർ കേരളത്തിന്റെ തെരുവുകളിൽ പ്രക്ഷോപവുമായി ഇറങ്ങിയപ്പോൾ നാണം കെട്ട് തല കുനിക്കേണ്ടി വന്നത് ബഹുഭൂരിപക്ഷം വരുന്ന മലയാളികൾക്കാണ്..

ആചാരങ്ങളും വിശ്വാസങ്ങളും പാരമ്പര്യങ്ങളും മുറുകെ പിടിച്ച് പതിനാറാം നൂറ്റാണ്ടിൽ ജീവിക്കുന്ന തലച്ചോർ വളർന്നിട്ടില്ലാത്ത ഒരു ന്യൂന പക്ഷം ആധുനിക മനുഷ്യന് വിലങ്ങുതടിയായി നിൽക്കുകയാണ്..

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന മനുഷ്യരെ പതിനാറാം നൂറ്റാണ്ടിലേക്ക് തിരിഞ്ഞു നടക്കാൻ നിർബന്ധിക്കുകയാണ്..
തങ്ങളുടെ നിലവാരത്തിലേക്ക് താഴാൻ ആവശ്യപ്പെടുകയാണ് ഇവർ…

എല്ലാ മതങ്ങങ്ങളും അത് തലയിലേറ്റി നടക്കുന്നവരും ആധുനിക മനുഷ്യന്റെ സ്വൈര്യ ജീവിതത്തെയും മുന്നോട്ടുള്ള കുതിപ്പിനെയും സാമാന്യ ബുദ്ധിയെയും വെല്ലുവിളിക്കുന്ന തലത്തിലേക്ക് വളർന്നു എന്നത് ആശങ്കപ്പെടേണ്ട വിഷയം തന്നെയാണ്…

മൈനുകൾ കുഴിച്ചിട്ടിരിക്കുന്നത് പോലെയാണ് കേരളത്തിൽ തുരുതുരാ ആരാധനാലയങ്ങളും മത വികാരങ്ങളും കുഴിച്ചിട്ടിരിക്കുന്നത്..

ഒരു കൊച്ച് കുഞ്ഞു പോലും അറിയാതെ കേറി ചവിട്ടയാൽ ഒരു പ്രദേശം തന്നെ ഇല്ലാതാകും…

ഭാവി തലമുറ പോലും സുരക്ഷിതരല്ല ഭയപ്പെടുത്തുന്ന ഈ സാഹചര്യത്തിൽ നിന്നും…

തൊലിപ്പുറത്തെ വിദ്യാഭ്യാസം മാത്രമേ ഒള്ളൂ മലയാളിക്ക്…
മനസുകൊണ്ട് മലയാളി ഇന്നും പ്രാകൃതനാണ്…

Advertisements