ഇന്ത്യ ഗവർമെന്റ് മരിക്കാൻ വിട്ടിരിക്കുന്ന ഒരു വിഭാഗം പൗരന്മാരുണ്ട് രാജ്യത്ത്, പ്രവാസികൾ

0
130

Joli Joli

ഇന്ത്യ ഗവർമെന്റ് മരിക്കാൻ വിട്ടിരിക്കുന്ന ഒരു വിഭാഗം പൗരന്മാരുണ്ട് രാജ്യത്ത്.
പ്രവാസികൾ, ഗൾഫിൽ ഇതുവരെ മരിച്ച മലയാളികളുടെ മാത്രം കണക്ക് 192 ആണ് .മൊത്തം ഇന്ത്യക്കാർ 489.നിങ്ങൾ വാർത്തകളിലും ഫോട്ടോയും ഒക്കെ കണ്ടിട്ടുണ്ടാകും.ഭൂരിപക്ഷം പേരും ആരോഗ്യമുള്ള ചെറുപ്പക്കാർ.അവർ ഇന്ത്യയിലായിരുന്നെങ്കിൽ മരിക്കില്ലായിരുന്നു.ഏറ്റവും കുറഞ്ഞത് ഈ മലയാളികളായ മനുഷ്യരെങ്കിലും മരിക്കില്ലായിരുന്നു.മരിക്കുന്ന മലയാളികളുടെ എണ്ണം അനുദിനം പേടിപ്പെടുത്തുന്ന രീതിയിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്.രാജ്യത്തോ സംസ്ഥാനത്തോ ഈ മരണങ്ങൾ ഒരു വാർത്തയല്ലാതായി എന്നതാണ് ഏറെ സങ്കടകരം.ആരും ഒരു ഉൽകണ്ഠയും രേഖപ്പെടുത്തുന്നതായി കണ്ടില്ല.കേരളത്തിൽ മാത്രം ഇരുന്നൂറോളം കുടുംബങ്ങളാണ് കഴിഞ്ഞ നാല് മാസം കൊണ്ട് അനാഥമായി പോയത്.തങ്ങളെ ഇത്രയും കാലം സംരക്ഷിച്ച് പൊതിഞ്ഞു പിടിച്ച പ്രിയപ്പെട്ടവരുടെ മൃതദേഹം പോലും അവസാനമായി ഒന്ന് കാണാൻ അവർക്ക് കഴിഞ്ഞില്ല..

ആ കുടുംബങ്ങൾ ഏതൊക്കെയാണ്, അവരുടെ നിലവിലെ സ്ഥിതിയെന്താണ്, അവർക്ക് പറയാനുള്ളത് എന്താണ് എന്നൊന്നും ഒരു മാധ്യമമോ സർക്കാരോ അന്വേക്ഷിച്ച് കണ്ടില്ല.ഗൾഫിൽ മലയാളികളുടെ മരണം തുടരുകയാണ്.അവസാനമായി ഉറ്റവരെയൊന്ന് കാണാൻ കഴിയുമെന്ന പ്രതീക്ഷപോലുമില്ല പലർക്കും.പലരും മാനസികമായി തകർന്നു.പലരും തളന്നുനിരാശ ബാധിച്ചു.കഴിഞ്ഞ മൂന്ന് മാസമായി എംബസികളുടെ മുന്നിൽ നീണ്ട നിരയാണ്.നാട്ടിലേക്ക് ഒന്ന് എത്തിപ്പെടാൻ രെജിസ്റ്റർ ചെയ്തവരുടെ നിരയാണത്.മരിക്കാൻ യാതൊരു സാധ്യതയുമില്ലാതിരുന്ന മനുഷ്യരെ മരിക്കാൻ വിട്ടുകൊടുത്ത പിടിപ്പുകേടാണ് പ്രവാസികളുടെ മരണത്തിലൂടെ നമ്മൾക്ക് കാണാൻ കഴിയുന്നത്.

നാട്ടിലെത്തി സ്വന്തം വീട്ടിലിരുന്ന് സർക്കാർ കൊടുക്കുന്ന ഉള്ള മരുന്ന് കഴിച്ചാൽ പോലും രക്ഷപ്പെടുമായിരുന്ന മനുഷ്യരാണിവർ.മോദിയുടെ വിമാനത്തിൽ നാട്ടിലെത്തിയവരിൽ ഭൂരിപക്ഷം പേരും സ്വാധീനമുപയോഗിച്ച് അനധികൃതമായി കേറി വന്നവരാണ്.ഗർഭിണികളും കുട്ടികളും വൃദ്ധരും ജോലി നഷ്ട്ടപ്പെട്ടവും മറ്റ് അസുഖങ്ങൾ ഉള്ളവരും ഇപ്പോഴും ഇവിടെ പ്രാണഭയത്താൽ എംബസിയോട് അപേക്ഷിച്ചുകൊണ്ടിരിക്കുകയാണ്..ഇപ്പോൾ പ്രവാസികൾക്ക് വീട്ടിൽ തന്നെ ക്വാറന്റൈനിൽ ഇരിക്കാം എന്ന കേന്ദ്രത്തിന്റെ ഉത്തരവ് വന്നു എന്നറിഞ്ഞു.മോദിയിൽ നിന്ന് മനുഷ്യത്വപരമായ ഒരു സമീപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുക വയ്യ.ആകെ ഒന്നേകാൽ ലക്ഷം പേരെയാണ് ഇത്രേം ദിവസമായിട്ട് നാട്ടിലെത്തിച്ചത്.കൂടുതൽ ഫ്‌ളൈറ്റുകൾ അനുവദിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് എത്രയും വേഗം മലയാളികളെ എങ്കിലും നാട്ടിലെത്തിക്കാൻ കേരള സർക്കാർ മുൻകൈ എടുക്കണം.ഇല്ലങ്കിൽ പിന്നീട് ദുഃഖിക്കേണ്ടി വരും.

ഞെട്ടലുളവാക്കുന്ന രീതിയിലുള്ള മരണ സംഖ്യ കാണേണ്ടി വരും.ഒഴിവാക്കാമായിരുന്ന മരണങ്ങളായിരുന്നു എന്ന് പിന്നീട് നിരാശപ്പെടേണ്ടി വരും.അല്ലങ്കിലും സർക്കാരുകൾക്ക് എന്ത് ദുഃഖം അല്ലേ….? മരിച്ചവരുടെ കുടുംബങ്ങൾക്ക് പോയി.കൂടണയാൻ നടന്ന് രാജ്യത്തെ റോഡിൽ പൊലിഞ്ഞു വീണ് മരിച്ച മനുഷ്യരുടെ മരണം പോലും തടയാൻ ശ്രമിക്കാതിരുന്ന ഭരണകൂടങ്ങൾ ഗൾഫിലുള്ളവരെ രക്ഷിക്കും എന്ന് ചിന്തിക്കുന്നത് തന്നെ എന്തൊരു മൗഢ്യമാണല്ലേ.