ഒരു ദിവസത്തേക്കെങ്കിലും ദില്ലി പോലീസിന്റെ നിയന്ത്രണം കേജ്രിവാളിന് വിട്ടുകൊടുത്തിട്ട് ചോദിക്ക് കലാപം തടയാൻ കേജ്രിവാൾ എന്ത് ചെയ്തു എന്ന്, അതല്ലേ മര്യാദ

1207

Joli Joli

ഒരു ദിവസത്തേക്കെങ്കിലും ദില്ലി പോലീസിന്റെ നിയന്ത്രണം കേജ്രിവാളിന് വിട്ടുകൊടുത്തിട്ട് ചോദിക്ക്
കലാപം തടയാൻ കേജ്രിവാൾ എന്ത് ചെയ്തു എന്ന്, അതല്ലേ മര്യാദ. കലാപം നടത്താനും കലാപം നടക്കുമ്പോൾ പോലീസ് സംവിധാനങ്ങളെ എങ്ങനെ ഉപയോഗിക്കണമെന്നും മോദിയെയും അമിദ് ഷായെയും ആരും പഠിപ്പിക്കണ്ടതില്ല.സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കം രണ്ടായിരത്തിൽ പരം മനുഷ്യരുടെ മരണത്തിനും ഇരുന്നൂറ്റി എഴുപത്തി മൂന്ന് പേരുടെ കാണാതാകലിനും
രണ്ടായിരത്തി അഞ്ഞൂറിൽ പരം മനുഷ്യർക്ക്‌ പരിക്കേൽക്കുകയും തൊള്ളായിരത്തി നാൽപ്പതിൽ പരം കോടി രൂപയുടെ നാശനഷ്ട്ടങ്ങൾക്കും ഇടയാക്കിയ ഗുജ്‌റാത്ത് വംശഹത്യ നടക്കുമ്പോൾ ഗുജറാത്തിന്റെ ആഭ്യന്തര മന്ത്രി അമിദ് ഷായും മുഖ്യമന്ത്രി നരേന്ദ്ര മോദിയുമായിരുന്നു.കൂട്ടബലാൽസംഘം,മാനഭംഗം, ആളുകളെ ഒറ്റക്കും കൂട്ടമായും തീവെച്ച് കൊലപ്പെടുത്തൽ,കടകളും വീടുകളും സ്ഥാപങ്ങങ്ങളും നശിപ്പിക്കലൽ കവർച്ച എന്നീ വിവിധ ക്രൂര കൃത്യങ്ങൾ ദിവസങ്ങളോളം മോദിയുടെയും അമിദ് ഷായുടെയും നേതൃത്വത്തിൽ ഗുജറാത്തിൽ അരങ്ങേറി.

ഡൽഹിയിലെ സംഘപരിവാർ കലാപം – വീഡിയോസ്

ഗുജറാത്ത് സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം, ഗുജറാത്ത് കലാപത്തിൽ 1744 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ 1340 പേർ മുസ്ലിം സമുദായത്തിൽ പെട്ടവരും, 254 പേർ ഹൈന്ദവ സമുദായത്തിൽപ്പെട്ടവരുമാണ്.223 പേരെ കാണാതായതായി കണക്കുകൾ പറയുന്നു. 2548 പേർ കലാപത്തിൽ മുറിവേറ്റവരായുണ്ട്, 919 സ്ത്രീകൾ വിധവകളായപ്പോൾ, 600 ഓളം കുട്ടികൾ അനാഥരായി മാറി.കലാപം മുന്നിൽക്കണ്ട അറുനൂറിൽ പരം കുട്ടികളുടെ മാനസിക നില തെറ്റിപ്പോയി.കലാപം നടന്ന് ഏഴു കൊല്ലങ്ങൾക്കു ശേഷം, കാണാതായവരെ മരിച്ചതായി പ്രഖ്യാപിച്ചു, വിഭജനത്തിന് ശേക്ഷം ഇന്ത്യ വിറങ്ങലിച്ച് നിന്ന ദിവസങ്ങളായിരുന്നു അത്.ആരെല്ലാം നിങ്ങൾക്ക് ക്ളീൻ ചീട്ട് നൽകിയാലും ഇന്ത്യൻ ജനതയുടെ മനസ് നിങ്ങളെ കുറ്റവിമുക്തരാക്കിയിട്ടില്ല.ഇത്രയും ഇവിടെ എഴുത്താൻ കാരണം സമാനരീതിയിൽ ഇപ്പോൾ ദില്ലി കത്തുമ്പോൾ രാജ്യത്തെ ആഭ്യന്തര മന്ത്രി അമിദ് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമാണ്.കൊന്നൊടുക്കിയും ഉന്മൂലനം ചെയ്തും ചോര കണ്ട് അറപ്പ് മാറിയും കലാപങ്ങൾ നടത്തി പരിജയ സമ്പത്ത് നേടിയുമാണ് മോദിയും അമിദ് ഷായും ദില്ലി വരെയെത്തിയത്.

ഡൽഹിയിലെ സംഘപരിവാർ കലാപം – വീഡിയോസ്

ദില്ലി എത്ര ദിവസം കത്തെണമെന്നും എവിടെയെല്ലാം കത്തെണമെന്നും ആരെല്ലാം കൊല്ലപ്പെടണമെന്നും തീരുമാനിക്കാനും നടപ്പാക്കാനും നിങ്ങളുടെ അത്ര കഴിവുള്ളവർ ഈ രാജ്യത്ത് വേറെയില്ല.ഒന്നൂകൂടി പറഞ്ഞിട്ട് അവസാനിപ്പിക്കാം.ഒരു ജൈന മതക്കാരനായ അമിദ് ഷാ ഹിന്ദു പ്രേമം മൂത്ത് രാജ്യത്ത് വർഗീയ വിഷം ചീറ്റി കലാപങ്ങൾ സൃഷ്ട്ടിച്ച് കൊന്നൊടുക്കിയത് ആയിരകണക്കിന് ഇന്ത്യക്കാരായ മുസ്ലിങ്ങളെയും ഹിന്ദുക്കളെയുമാണ്.ഒറ്റ ജൈന മതക്കാരൻ പോലും കൊല്ലപ്പെട്ടിട്ടില്ല!
ഇനിയൊരു ഗുജ്‌റാത്ത് ആവർത്തിക്കാതിരിക്കാൻ ഇന്ത്യയിലെ ജനങ്ങൾ മോദിക്കും അമിദ് ഷായ്ക്കും നേരെ ജാഗ്രത പാലിക്കണം. സമാധാനം പാലിക്കണം.കാരണം കൊല്ലപ്പെടുന്നത് നമ്മൾ തന്നെയാണ്.അവരല്ല..

ഡൽഹിയിലെ സംഘപരിവാർ കലാപം – വീഡിയോസ്

Advertisements