ആട്ടിൻ തോലിട്ട പിള്ളേച്ചൻമാർ ഇനിയും നിങ്ങളെ സമീപിക്കും

1050

Joli Joli എഴുതുന്നു 

പതിനേഴായിരത്തി അറുനൂറ്റി നാൽപ്പത് കേസുകൾ രെജിസ്റ്റർ ചെയ്തു..

പതിമൂവായിരത്തി എണ്ണൂറ്റി നാല്പത് പേരെ അറസ്റ്റ് ചെയ്തു…

നാലായിരത്തി പതിനൊന്നു പേരെ റിമാന്റ് ചെയ്തു..

Joli Joli
Joli Joli

ആറര കോടി രൂപ പ്രതികളിൽ നിന്ന് ജ്യാമ്യ തുകയായി പിരിച്ചെടുത്തു…

എഴുനൂറോളം പ്രതികളുടെ പാസ്‌പോട്ട് തടഞ്ഞു വെച്ചു..

കുടുംബം വരെ പണയം വെച്ച് ജ്യാമ്യ തുക അടച്ചവരുണ്ട്…

വിവാഹങ്ങൾ മുടങ്ങിയവരുണ്ട്..

ജയിലിൽ ആയത്തോടുകൂടി ജോലി ലഭിക്കാതെ പോയവരും ഉള്ള ജോലി പോയവരുമുണ്ട്…

ജ്യാമ്യതുക അടച്ചതോടു കൂടി കുടുംബം സാമ്പത്തികമായി തകർന്നുപോയവരുമുണ്ട്…

രണ്ടര മാസത്തോളം കേരളം സങ്കർഷഭൂമിയാക്കി മാറ്റി..

പതിനേഴ് ദിവസം കേരളം നിശ്ചലമാക്കി…

പതിനാലായിരം കോടിയിലേറെ രൂപയോളം കയറ്റുമതി വ്യവസായ മേഖലകളിൽ നഷ്ടമുണ്ടായി…
വ്യാപാര മേഖലകളിൽ അതിലിരട്ടിയും..

കെ എസ് ആർ ടി സി ക്ക് മാത്രം എൺപത് കോടി രൂപയുടെ നഷ്ടമുണ്ടായി…

ശബരി മലയുടെ പേരിൽ വിശ്വാസം ഗോൾഡൻ ഓപ്പർച്യുണിറ്റിയായി കണ്ട് പിള്ളേച്ചനും കൂട്ടരും മുതലെടുക്കാൻ ഇറങ്ങിയപ്പോൾ കേരളത്തിൽ സംഭവിച്ചതാണ് മേൽ വിവരിച്ചത്…

പാവപ്പെട്ട സാധാരണക്കാരെ തന്റെ നികൃഷ്ട താൽപ്പര്യങ്ങൾക്ക് വേണ്ടി തെരുവിലിറക്കിയപ്പോൾ ജീവിതം കുരുക്കിലായത് ആയിരങ്ങൾക്കാണ്…

സുപ്രിം കോടതി വിധി മറികടക്കാൻ കേരള സർക്കാർ എന്ത് ചെയ്യണമായിരുന്നു എന്ന് പ്രക്ഷോപത്തിന് ഇറങ്ങി പുറപ്പെടും മുൻപ് ഒരു വിശ്വാസിയും പിള്ളേച്ചനോടും കൂട്ടരോടും ചോദിച്ചില്ല…

കേരളത്തെ കലാപ ഭൂമിയാക്കി നേട്ടം കൊയ്യാൻ ശ്രമിച്ചവർ ഒന്നൊന്നായി കേരളത്തിൽ വന്ന് പറഞ്ഞു ഞങ്ങൾ വീണ്ടും അധികാരത്തിൽ വന്നാൽ ഓർഡിനെന്സിലൂടെ വിധി മറികടക്കും എന്ന്…

വിശ്വാസികൾ കയ്യടിച്ചു…

എന്നിട്ടിപ്പോൾ എന്തായി…?

ഓർഡിനൻസ് കൊണ്ടുവരാൻ ഞങ്ങൾക്ക് സൗകര്യമില്ലെന്ന് കേന്ദ്രം പറഞ്ഞു…

വളരെ മനോഹരമായി വിഡ്ഢികളാക്കപ്പെട്ടില്ലേ നിങ്ങൾ…

നിങ്ങളുടെ ബുദ്ധിയെയും ചിന്തകളെയും എത്ര കൃത്യമായിട്ടാണ് അവർ വിലക്കെടുത്തത്…

എന്തെല്ലാം കോമാളിത്തരങ്ങളാണ് നിങ്ങളെ വെച്ച് അവർ കാണിച്ച് കൂട്ടിയത്..

എന്തെല്ലാം തള്ളിമറിക്കലുകളായിരുന്നു അമിദ് ഷാ അടക്കമുള്ളവർ ഇവിടെ വന്ന് നടത്തിയത്…

ഇനിയെങ്കിലും സ്വന്തം ബുദ്ധിയെയും ചിന്തകളെയും മറ്റൊരുത്തന് നിയന്ത്രിക്കാൻ വിട്ട് കൊടുക്കാതിരിക്കുക…

ഏറ്റവും കുറഞ്ഞത് നമ്മൾ മലയാളികളാണ് എന്ന ബോധമെങ്കിലും ഉണ്ടാകണം…

ആട്ടിൻ തോലിട്ട പിള്ളേച്ചൻമാർ ഇനിയും നിങ്ങളെ സമീപിക്കും…

നിന്നുകൊടുക്കാതിരുന്നാൽ നിങ്ങൾക്ക് കൊള്ളാം..

Joli Joli.