ട്വന്റി ട്വന്റി എന്തുകൊണ്ട് ജയിക്കുന്നെന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് കഴിവുകെട്ട രാഷ്ട്രീയപാർട്ടികളാണ്

175

Joli Joli

ഇന്ത്യൻ ഭരണഘടനയുടെ പുറത്ത് നിന്നുകൊണ്ട് പ്രവർത്തിക്കുന്ന സമാന്തര പഞ്ചായത്തുകളൊന്നുമല്ലല്ലോ 20 20 ആണോ..?അല്ല. രാജ്യത്തെ നിലവിലുള്ള എല്ലാ നിയമങ്ങളും പാലിച്ച് ജനാധിപത്യ മാർഗത്തിലൂടെ അവിടുത്തെ ജനങ്ങൾ തിരഞ്ഞെടുത്ത കൂട്ടായ്മയാണ് 20 20. അവിടുത്തെ ജനങ്ങളെ ജനാധിപത്യം പഠിപ്പിക്കാൻ ആ പഞ്ചായത്തിന് പുറത്ത് താമസിക്കുന്ന നമ്മൾ ആരാണ്..❓️

ജാതിയുടെയോ മതത്തിന്റെയോ വർഗ്ഗത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ വികാര പ്രകടനങ്ങളിലൂടെയല്ല ഇവിടെയൊന്നും ഈ കൂട്ടായ്മ അധികാരത്തിൽ വന്നെതെന്നോർക്കണം. സമഗ്രമായ വികസനം. ജനങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞുള്ള സേവനം. കൃത്യമായ ഓഡിറ്റിങ് ഇതെല്ലാമാണ് ഈ കൂട്ടായ്മയുടെ വളർച്ചക്ക് കാരണമാകുന്നത്.ഇതെല്ലാം എത്രകാലം അവിടുത്തെ ജനങ്ങൾക്ക് കിട്ടുന്നോ അത്രയും കാലം അവരത് അനുഭവിക്കും.അതിനെന്തെങ്കിലും മാറ്റം സംഭവിച്ചാൽ ഇറങ്ങി പോകാൻ പറയാനുള്ള സ്വാതന്ത്ര്യവും അവിടുത്തെ ജനങ്ങൾക്കുണ്ട്.അവരുടെ തല ആരുടേയും കഷത്തിലല്ല.

20 20 പോലൊരു കൂട്ടായ്മ തെറ്റാണ്, ജനാധിപത്ത്യ വിരുദ്ധമാണ് എന്നെല്ലാം പറഞ്ഞ് സ്വയം കരയുകയല്ല വേണ്ടത്.അവരിലും നന്നായി ഭരിച്ചു കാണിക്കുകയാണ് പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ ചെയ്യേണ്ടത്.നിങ്ങളുടെ പോരായ്മയാണ് ഇത്തരം കൂട്ടായ്മകൾ വളർന്നുവരാൻ ഇടയാക്കിയത്.വിപ്ലവം പുഴുങ്ങി തിന്നാൽ വയറ് നിറയില്ല.വിപ്ലവം പ്രസങ്ങിച്ച് നടന്നാൽ മാത്രം വികസനവും വരില്ല…
ഇതൊക്കെ പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾക്ക് ഒരു പാഠമാണ്.വിമർശിക്കുകയല്ല.ഇതിൽ നിന്ന് പാഠം പഠിക്കുകയാണ് വേണ്ടത് .

കിറ്റെക്സ് മുതലാളിയുടെ കാശ് തീരുമ്പോൾ ഈ കൂട്ടായ്മയുടെ വെടി തീരും എന്നാണ് ചില പരിഹാസം.തീരട്ടെ.അതുവരെ ആ സൗകര്യങ്ങൾ അവിടുത്തെ ജനങ്ങൾ അനുഭവിക്കുന്നത് കൊണ്ട് നിങ്ങൾക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ.ഇല്ല..പിന്നെ കിറ്റക്സ് മുതലാളി മാത്രമല്ല മുതലാളിമാരായിട്ടുള്ളത്.ഏതാണ്ട് ആയിരം കോടി രൂപയുടെ ആസ്തിയുള്ള സി പി എമ്മും അത്ര തന്നെ ആസ്തിയുള്ള കോൺഗ്രസും ഒക്കെ മുതലാളിമാരാണ്.ഇവരൊന്നും വാഴകൃഷി നടത്തി ഉണ്ടാക്കിയതല്ല ഈ ആസ്തികളൊന്നും.ജനങ്ങളിൽ നിന്ന് പിരിച്ച പണമാണ്.അതൊന്നും ഇറക്കണമെന്നല്ല ഞാൻ പറഞ്ഞത്.അഴിമതി കാണിക്കാതെ ഉള്ളത് കൊണ്ട് ഭംഗിയായി ഭരിച്ചാൽ തന്നെ ഓരോ പഞ്ചായത്തും സ്വർഗമാകും.

അഞ്ഞൂറും നാനൂറും വെച്ച് പഞ്ചായത്തുകൾ ഇപ്പോൾ സി പി എമ്മിന്റെയും കോൺഗ്രസിന്റെയും കൈകളില്ലേ. ഭരിച്ച് കാണിച്ച് കൊടുക്ക് നിങ്ങൾ. കിറ്റക്സ് മുതലാളിയേക്കാൾ നന്നായിട്ട്. എന്നിട്ട് അയാളോട് ഇറങ്ങി പോകാൻ പറ. അതാണ് അന്തസ്, അങ്ങനെയാണ് ജനാധിപത്യം എന്തെന്ന് കാണിച്ച് കൊടുക്കേണ്ടത്. അല്ലാതുള്ള ഈ കരച്ചിൽ പണി നഷ്ട്ടപ്പെട്ട രാഷ്ട്രീയ തൊഴിലാളികളുടെ രോദനമായേ കണക്കാക്കാൻ കഴിയൂ.