യതീഷ് ചന്ദ്ര എന്ന സവർണ്ണ മാടമ്പിക്ക് കേരളത്തിലെ ജനങ്ങൾ അധഃകൃതരായ നായ്ക്കളാണ്

144

Joli Joli.

ഭ്രാന്തന്‍ നായയെന്നാണ് സഖാവ് വി എസ് അച്യുതാനന്ദൻ യതീഷ് ചന്ദ്ര എന്ന ഐ പി എസുകാരനെ വിളിച്ചത്. സഖാവ് പിണറായി വിജയൻ ഇയാളെ വിളിച്ചത് തെരുവ് ഗുണ്ടയെന്നാണ്. പുതുവൈപ്പിനില്‍ ഗെയില്‍ സമരക്കാരെ ലാത്തി കൊണ്ട് നേരിട്ട നടപടിയും.2015 ല്‍ ആലുവ റൂറല്‍ എസ്പിയായിരിക്കെ അന്ന് ഇടതുപക്ഷം അങ്കമാലിയില്‍ നടത്തിയ ഉപരോധ സമരത്തെ പട്ടിയെ തല്ലുന്നത്പോലെ തല്ലി ചതച്ച് നേരിട്ടതും ഇദ്ദേഹത്തിന്റെ സവർണ മേധാവിത്വത്തിന്റെയും വർണ വെറിയുടെയും കേരളത്തിലെ ജനങ്ങളോടുള്ള പുച്ഛത്തിന്റെയും ഉദാഹരണങ്ങളാണ്.ഒടുവിലിതാ കണ്ണൂരിൽ റോഡിലിറങ്ങിയവരെ പരസ്യമായി ഏത്തമിടീച്ചിരിക്കുന്നു.പ്രാകൃതവും ക്രൂരവും ജനാധിപത്യ വിരുദ്ധവും അന്തസിനെയും അഭിമാനത്തെയും ഇടിച്ച് താഴ്ത്തുന്നതുമായ നടപടികൾ പരസ്യമായി നിരന്തരം നടപ്പാക്കുന്ന ഉത്തരേന്ത്യയിലെ സവർണ ഫാസിസ്റ്റ് ഉദ്യോഗസ്ഥർ അവിടുത്തെ ദളിതരോട് പോലും ചെയ്യാത്ത രീതിയിലാണ് ഇന്ന് യതീഷ് ചന്ദ്ര കണ്ണൂരിൽ ശിക്ഷകൾ നടപ്പാക്കിയത്.കര്‍ണാടകയിലെ ദേവാംഗരി ജില്ലക്കാരാനായ യതീഷ് ചന്ദ്ര എന്ന സവർണ്ണ മാടമ്പിക്ക് കേരളത്തിലെ ജനങ്ങൾ അധഃകൃതരായ നായ്ക്കളാണ്. ശരീര ഭാഷയിലും സംസാരത്തിലും അയാൾ അത് പലവട്ടം തെളിയിച്ചിട്ടുണ്ട്.വഴിയിൽ കാണുന്നവരെ പട്ടിയെ തല്ലുന്നത് പോലെ തല്ലും. പ്രായ സ്ഥാന വിത്യാസങ്ങളില്ലാതെ തെറി വിളിക്കും.മുഖത്ത് തുപ്പും.ഒറ്റക്കാലിൽ നിർത്തും. സ്വയം വിചാരണ ചെയ്ത് പ്രാകൃത ശിക്ഷാ രീതികൾ പരസ്യമായി നടപ്പാക്കും.നരേന്ദ്ര മോദിക്ക് ഗോ സ്വാമി എന്ന പോലെ ഭരിക്കുന്നവന്റെ നായയാകുക എന്നതാണ് അയാളുടെ ജോലി.ഇതിന് മുൻപ് അയാൾ ഉമ്മൻ ചാണ്ടിയുടെ ജോലിക്കാരനായിരുന്നു. ഇപ്പോൾ

പിണറായി വിജയന്റെയും. പക്ഷെ നിങ്ങൾ ഭരണാധികാരികൾ അയാളെ പറഞ്ഞു മനസിലാക്കേണ്ട ഒരു കാര്യമുണ്ടായിരുന്നു.ഇത് കേരളമാണ്.മരണത്തേക്കാൾ ഉപരി ആത്മാഭിമാനത്തിന് വില കല്പിക്കുന്നവരാണ് കേരള ജനത എന്ന കാര്യം.ആത്മാഭിമാനം എന്നൊന്നുണ്ട് മനുഷ്യർക്ക്, മരണത്തിലും മുകളിലാണ് അതിന്റെ സ്ഥാനം. അത് സംരക്ഷിക്കുക എന്നതാണ് ഭരണകൂടത്തിന്റെ ഭരണഘടന ദൗത്യം.കേരളത്തിലെ ജനങ്ങളെ അധഃകൃത നായ്ക്കളെ പോലെ കാണുന്ന ഏതൊരു സവർണ മാടമ്പി ഉദ്യോഗസ്ഥനും കേരളത്തിലെ ഭരണാധികാരികളെയും അങ്ങനെത്തന്നെയാണ് കാണുന്നത്.പ്രോട്ടോകോൾ അനുസരിച്ച് ബഹുമാനം കാണിക്കുന്നു എന്നേയുള്ളൂ.

Advertisements