ബിനാമി ഇടപാടുകളും ബിസിനസ് സാമ്രാജ്യങ്ങളും കെട്ടിപ്പെടുത്തപ്പോൾ ഇതെല്ലാം ആരുടെ തണലിൽ എന്ന് അന്വേക്ഷിക്കേണ്ട ഉത്തരവാദിത്വം അച്ഛനുണ്ടായിരുന്നില്ലേ ?

119

Joli Joli

അധികാരവും സമ്പത്തും സ്വാധീനവും വിവേകത്തോടെ വിനിയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജീവിതം കൈവിട്ടുപോകും. ചരിത്രത്തിലും സമൂഹത്തിലും ഒരുപാട് ഉദാഹരണങ്ങളുണ്ട് അതിന്. സി പി എം എന്ന മഹാപ്രസ്ഥാനത്തിന്റെ അമരക്കാരന്റെ മക്കൾ എന്ന നിലയിൽ, ബാലകൃഷ്ണന്റെ മക്കൾ വഴിവിട്ട ജീവിതം നയിച്ചതിന് ബാലകൃഷ്ണൻ മാത്രമാണ് ഉത്തരവാദി, നാട്ടുകാരല്ല.പെണ്ണുകേസിലും ചെക്ക് കേസിലും പിന്നെ അറിയാത്ത എത്രയോ കേസിലും ഒരു മകനെ രക്ഷിച്ചെടുത്തത് പാർട്ടിയും ബാലകൃഷ്ണനും ചേർന്നാണ്.

നിഷേധിക്കാനാവില്ല നിങ്ങൾക്ക്. അന്നൊന്നും നിങ്ങൾക്ക് മക്കളെ നിയന്ത്രിക്കണം എന്ന് തോന്നിയില്ലേ. ഒരു മകന്റെ എട്ടോളം കേസുകൾ തേയ്ച്ച് മായ്ച്ച് കളഞ്ഞത് അച്ഛൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ്. മകന്റെ രണ്ട് കോടി രൂപയുടെ വീട്ടിൽ ബാലകൃഷ്ണൻ താമസം തുടങ്ങിയപ്പോൾ ഈ വീട് എങ്ങനെ നീ മേടിച്ചു എന്ന് ഒരു അച്ഛന് ചോദിക്കാൻ ഉത്തരവാദിത്വം ഉണ്ടായിരുന്നില്ലേ.

ബിനാമി ഇടപാടുകളും ബിസിനസ് സാമ്പ്രാജ്യങ്ങളും കെട്ടിപ്പെടുത്തപ്പോൾ ഇതെല്ലാം ആരുടെ തണലിൽ എന്ന് അന്വേക്ഷിക്കേണ്ട ഉത്തരവാദിത്വം അച്ഛനുണ്ടായിരുന്നില്ലേ.കണ്ണടച്ചുകൊടുത്തു.അല്ലങ്കിൽ മൗനാനുവാദം ഉണ്ടായിരുന്നു.ഇതൊക്കെ എത്ര ന്യായീകരിച്ചാലും നമ്മുടെ സമൂഹത്തിന് പെട്ടന്ന് മനസിലാകുന്ന കാര്യങ്ങളാണ്.കാരണം അപ്പനും മക്കളും കുടുംബവുമൊക്കെയായി ജീവിക്കുന്നവരല്ലേ കേരളീയരെല്ലാവരും.ആരുടേയും കണ്ണിൽ പൊടിയിടാൻ കഴിയില്ല.

പിന്നെ മരിച്ച്കിട്ടിയാൽ മതിയെന്ന് തോന്നുന്നു എന്ന് പറഞ്ഞു.അങ്ങനെയൊന്നും ചിന്തിക്കരുത്.ഇതിലും എത്രയോ വലിയ പ്രശ്നങ്ങളിലൂടെയും സങ്കടങ്ങളിലൂടെയും നഷ്ട്ടപെടലുകളിലൂടെയും കടന്നു പോകുന്ന, കടന്നു പോയ, എത്രയോ മനുഷ്യരുണ്ട് നമ്മുടെ കേരളത്തിൽ.പുഷ്‌പ്പനെ അറിയില്ലേ.ജയകൃഷ്ണൻ മാസ്റ്ററെ അറിയില്ലേ.കൃപേഷ് ശരത് ലാൽ മാരെ അറിയില്ലേ.ടി പി ചന്ദ്രശേഖരനെ അറിയില്ലേ.ഇവരുടെയൊക്കെ കുടുംബങ്ങളെ അറിയില്ലേ.ഇവരുടെയൊക്കെ ഭാര്യമാരെയും മക്കളെയും മാതാപിതാക്കളെയും സഹോദരങ്ങളെയും അറിയില്ലേ. കെ കെ രമയെ അറിയില്ലേ.ദുരന്തങ്ങളും ദുഃഖങ്ങളും അനാതത്വവും സഹിക്കാൻ കഴിയുന്നതിലപ്പുറം നേരിട്ടവരാണ് ഇവരൊക്കെ.

അലൻ താഹ മാരെ അറിയില്ലേ.ആ കുട്ടികൾ പത്ത് മാസത്തോളം അനുഭവിച്ച നരകയാതന അറിയില്ലേ.അവരുടെ അമ്മമാർ ഒഴുക്കിയ കണ്ണുനീർ കണ്ടതല്ലേ.പിണറായി വിജയന്റെ അശ്ലീല ചിരി കണ്ടതല്ലേ.അതിജീവിച്ച് ജീവിക്കുന്നതിന് ഉദാഹരണങ്ങളാണ് ഇവരൊക്കെ.
അത്രേയൊന്നും നിങ്ങൾക്ക് ഇതുവരെ സംഭവിച്ചിട്ടില്ല.അതുകൊണ്ട് ആത്മഹത്യയെ കുറിച്ചൊന്നും ചിന്തിക്കണ്ട.ഇതും കടന്നുപോകും…