അലൻ, താഹ എന്നീ രണ്ട് പിള്ളേർക്കുകൂടി നിങ്ങളുടെ കരുണയുടെ സ്പർശം ഉണ്ടാകണം

50

Joli Joli.’

കൊറോണോ പടരുന്ന പശ്ചാത്തലത്തിൽ ജയിലുകളിലെ തിരക്ക് കുറയ്ക്കാൻ തടവുകാർക്ക് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കണം എന്ന് സുപ്രീം കോടതി നാല് ദിവസം മുൻപ് ഉത്തരവിട്ടിരുന്നു.ഏഴ് വർഷം വരെ ശിക്ഷ ലഭിച്ചവർക്കും വിചാരണ തടവുകാർക്കും ആണ് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കണം എന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചത്. പരോള് കൊടുക്കേണ്ടവരുടെ ലിസ്റ്റ് സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാം എന്നും സുപ്രിം കോടതി നിർദേശിച്ചിട്ടുണ്ട്.കേരളത്തിലെ ജനങ്ങളുടെ സ്വയ്ര്യ ജീവിതത്തെ അത്രമേൽ ഭയപ്പെടുത്തി, മനുഷ്യരെ നടുറോഡിൽ വെട്ടിയരിഞ്ഞ് കൊലവിളി നടത്തിയ കൊടും കുറ്റവാളികളും അവർക്ക് നേതൃത്വം കൊടുത്തവരും ഈ ഉത്തരവിന്റെ ബലത്തിൽ പുറത്ത് ചാടാനും ചാടിക്കാനും വട്ടം കൂട്ടുന്നുണ്ട്.

അത്തരം തീവ്രവാദികളുടെ തലതൊട്ടപ്പന്മാരും സംരക്ഷകരും യജമാനന്മാരുമാണല്ലോ ഭരണത്തിലിരിക്കുന്നതും പുറത്തിറക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കുന്നതും.കൊന്നവരും കൊല്ലപ്പെട്ടവരും തമ്മിൽ പൈസ കടം മേടിച്ചതിന്റെ പേരിലുണ്ടായ തർക്കത്തിൽ കൊല്ലപ്പെട്ടതല്ല എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാ മലയാളികൾക്കും അറിയാവുന്നതുമാണ്.ഒരുകാര്യം സത്യമാണ്.രാഷ്ട്രീയ കൊലയാളികൾ ഭയപ്പെടുത്തിയത് പോലെ കേരള ജനതയെ ഇന്നോളം ഒരു തീവ്രവാദി സംഘടനയും ഭയപ്പെടുത്തിയിട്ടില്ല.അതുകൊണ്ട്.പുറത്ത് ഇറങ്ങേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കുന്ന തംബ്രാക്കന്മാരോട് ഒരു വാക്ക്.

ആറ് മാസത്തോളം കസ്റ്റഡയിൽ വെച്ചിട്ടും ഒരു ഉറുമ്പിനെ പോലും നോവിച്ചു എന്ന് തെളിയിക്കാൻ സാധിക്കാതെ തടവിൽ വെച്ചിരിക്കുന്ന അലൻ, താഹ എന്നീ രണ്ട് പിള്ളേർക്കുകൂടി നിങ്ങളുടെ കരുണയുടെ സ്പർശം ഉണ്ടാകണം.അവർ ചെയ്ത കുറ്റമെന്താണെന്ന് ഇപ്പോഴും കേരള സമൂഹത്തോട് തുറന്നുപറയാൻ പിണറായി വിജയനോ പിന്നീട് നിങ്ങൾ ഏൽപ്പിച്ചു കൊടുത്ത അമിദ് ഷായ്‌ക്കോ ഇതുവരെ കഴിയാത്തത് മിതമായ ഭാക്ഷയിൽ പറഞ്ഞാൽ തികഞ്ഞ തോന്ന്യവാസവും ഫാസിസ്റ്റ് നടപടിയുമാണ്. കരുതലിന്റെ തംബ്രാന് ഒട്ടും ലജ്ജ തോന്നുന്നില്ലേ.ആറുമാസമായി കുറ്റപത്രമോ വിചാരണയോ പോലുമില്ലാതെ രണ്ടു പിള്ളാരെ പിടിച്ച് കാരാഹൃഹത്തിൽ അടച്ചതിന്…? ജയിലിൽ നിന്ന് ഇറങ്ങി വരുന്ന കുറ്റവാളികളിൽ രണ്ട് മുഖങ്ങൾ ആ കൂട്ടികളുടേതായിരിക്കട്ടെ എന്ന് നിർദേശിക്കുന്നു.അങ്ങനെ പ്രത്യാശിക്കുന്നു.