ഇന്ത്യയെ ഓർത്തു ലോകം ലജ്ജിക്കുന്നു, കേരളത്തെ കണ്ടു ലോകം പഠിക്കുന്നു

126

കോവിഡ് നിയന്ത്രണം പാളിപ്പോയാൽ കേസുകൾ റിപ്പോർട്ട് ചെയ്യാതെയോ ടെസ്റ്റ് ചെയ്യാതെയോ മരണസംഖ്യ പൂഴ്ത്തി വെക്കാൻ സാധ്യതയുണ്ട്. കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം കൂടിയിരിക്കുന്നത് കൃത്യമായി പരിശോഷണകൾ നടക്കുന്നത് കൊണ്ടാണ്. ഇങ്ങനെ പോയാൽ തെരുവിൽ അലയുന്ന തൊഴിലാളികൾക്കിടയിൽ രോഗബാധ കൂടും എന്ന് മാത്രമല്ല നിയന്ത്രണാതീതമായ കലാപവും കൊള്ളയും ഉണ്ടാവും. അടച്ചുപൂട്ടി തെരുവിലിറക്കിയ അസ്വസ്ഥരും നിരാലംബരുമായ മനുഷ്യരിൽ നിന്നും അച്ചടക്കവും അനുസരണയും മാത്രം പ്രതീക്ഷിക്കരുത്. ഇന്ത്യയെ ഓർത്തു ലോകം ലജ്ജിക്കുന്നു, കേരളത്തെ കണ്ടു ലോകം പഠിക്കുന്നു (Prince John)

Joli Joli

മനഃസാക്ഷിയില്ലാത്ത ഒരു മനുഷ്യനാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി.ആർക്കോ വേണ്ടി ഇന്ത്യയുടെ പ്രധാനമന്ത്രി കസേരയിൽ ഇരുപ്പുറപ്പിച്ച ഒരു സൂത്രക്കാരൻ എന്നതിലുപരി ഒരു ഭരണാധികാരി എന്ന് വിളിക്കപ്പെടുവാനുള്ള യാതൊരു യോഗ്യത പോലും അദ്ദേഹത്തിനില്ല.നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് ഭയത്തോടെയും ആശങ്കകളോടെയുമല്ലാതെ പ്രതീക്ഷയോടെ ഇന്ത്യൻ ജനത ഇന്നേവരെ ചെവിയോർത്തിട്ടില്ല.എത്രവലിയ കാര്യങ്ങൾ പറയുമ്പോഴും അത് ഇന്ത്യയിലെ ഏറ്റവും ചെറിയവനെ എങ്ങനെ ബാധിക്കും എന്ന ബോധത്തോടു കൂടിയായിരിക്കണം സംസാരിക്കാൻ എന്ന് വിവരമുള്ള പൂർവികർ പറഞ്ഞുവെച്ചിട്ടുണ്ട്. എന്നാൽ സാധാരണക്കാരിൽ ദുരിതത്തിന്റെ മഹാമാരി വിതക്കാനല്ലാതെ മോഡി ഇന്നേവരെ ജനങ്ങളുടെ മുന്നിൽ വന്നിട്ടില്ല…
ഒരിക്കൽ അർദ്ധരാത്രിയിൽ അദ്ദേഹം കള്ളനെ പോലെ വന്നു.ചരിത്രപ്രസിദ്ധമായ നോട്ട് നിരോധനം എന്ന ദുരിതം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചു.കള്ളനോട്ട് ഇല്ലാതാക്കാനാണത്രെ.കോടിക്കണക്കിന് മനുഷ്യർ രാവിലെ ആഹാരം കഴിക്കാൻ കയ്യിൽ കരുതിയിരുന്ന രൂപപോലും ഒറ്റ രാത്രികൊണ്ട് പീറ കടലാസുകളായി മാറി.നോട്ട് മാറിയെടുക്കൽ എന്ന സാധാരണക്കാരന് മാത്രം വിധിച്ച ആ ദുരന്തത്തിൽ അന്ന് മരിച്ച് വീണത് നൂറ്റി എഴുപത്തിൽ പരം ആളുകളാണ്.അംബാനിയോ അദാനിയോ രാഷ്ട്രീയക്കാരോ സെലിബ്രിറ്റികളോ കോടീശ്വരന്മാരോ എന്തിനേറെ ഒരു ലക്ഷാധിപതിക്ക് പോലും നോട്ട് നിരോധനത്തിൽ ഒരു വിഷമമുണ്ടായതായി അറിവില്ല. കോടിക്കണക്കിന് മനുഷ്യർക്ക് തൊഴിൽ നഷ്ടപ്പെടുകയും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കൂപ്പ് കുത്തുകയും ചെയ്തു എന്നതല്ലാതെ നോട്ട് നിരോധനം കൊണ്ട് ഒന്നും സംഭവിച്ചില്ല.ഇന്നും അതിന്റെ തുടർ ദുരിതങ്ങൾ സാധാരണക്കാർ അനുഭവിച്ചുകൊണ്ടൊരിക്കുന്നു.ഒറ്റ രാത്രികൊണ്ടാണ് കൊറോണക്കെതിരെ പ്രതിരോധം എന്ന നിലയിൽ രാജ്യം നിശ്ചലമാക്കാൻ മോദി ഉത്തരവിറക്കിയത്.എല്ലാവരും ഇരുപത്തൊന്ന് ദിവസം ആയിരിക്കുന്ന സ്ഥാനങ്ങളിൽ നിന്ന് അനങ്ങരുത് പോലും.ഒരു വിഡ്ഢിക്ക് പോലും പുറപ്പെടുവിക്കാൻ അവന്റെ ഉള്ള ബോധം പോലും അനുവദിക്കാത്ത ഉത്തരവ്.ഈ രാജ്യത്തെക്കുറിച്ച് ഒരു ചുണ്ണാമ്പും അറിയാത്ത ഒരു പൊട്ടന്റെ ഉത്തരവ്.കൊറോണക്കെതിരെ ഇന്ത്യയിലെ ജനങ്ങളെ രക്ഷിക്കാൻ ആണ് എന്നതിന്റെ പേരിൽ ആലോചനയില്ലാതെയും മുന്നറിയിപ്പില്ലാതെയും പുറപ്പെടുവിച്ച ഈ വിഡ്ഢിത്തരത്തിന് കയ്യടിക്കാൻ ഇന്ത്യയെ കുറിച്ചറിയുന്ന ബോധമുള്ള ഒരുവനും കഴിയില്ല.ആയിരിക്കുന്ന സ്ഥാനങ്ങളിൽ നിൽക്കണം എന്ന് പറഞ്ഞാൽ നടക്കില്ല.അത് ഉത്തരവ് ലംഘനമല്ല.കോടിക്കണക്കിന് മനുഷ്യർ ഇന്ത്യയിൽ ഒരു വല പോലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നുണ്ട്.ജനിച്ച നാട്ടിൽ നിന്നും വീട്ടിൽ നിന്നും ആയിരകണക്കിന് കിലോമീറ്ററുകൾ അകലെ.അവർ ജോലി ചെയ്യുന്നത് തെരുവുകളിലാണ്. പൊരിവെയിലത്ത്, മഞ്ഞത്ത്, മഴയത്ത്, പഴകി ദ്രവിച്ച ഇടുങ്ങിയ കെട്ടിടങ്ങളിൽ തിങ്ങിക്കൂടി ലോഡ്ജുകളിൽ, കമ്പനികളുടെ താൽക്കാലിക ഷെഡ്ഡുകളിൽ, തുറസായ സ്ഥലങ്ങളിൽ… ഒറ്റ ദിവസം മാത്രം ഭക്ഷണം കഴിക്കാനുള്ള തുച്ഛമായ നോട്ടുകൾ മാത്രം കയ്യിൽ കരുതി ജീവിക്കുന്നവർ,
ഒന്നോ രണ്ടോ ദിവസത്തെ പരിമിതമായ ഭക്ഷണ സാധനങ്ങൾ മാത്രം കയ്യിൽ കരുതി ജോലി ചെയ്യുന്നവർ.അവർക്ക് അവരുടെ വീടുകളിലോ നാടുകളിലോ എത്തിച്ചേരാൻ രണ്ട് ദിവസത്തെ സാവകാശമെങ്കിലും കൊടുക്കായിരുന്നില്ലേ താങ്കൾക്ക് ? ഒരു മുന്നറിയിപ്പെങ്കിലും കൊടുക്കായൊരുന്നില്ലേ അവർക്ക് ? കോടിക്കണക്കിന് മനുഷ്യർ കച്ചവടവും തൊഴിലും യാത്രയുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു.പലരും ഹോട്ടലുകളിലും ലോഡ്ജുകളിലും ഓഫീസുകളിമായിരുന്നു.
ഒറ്റ രാത്രികൊണ്ട് താങ്കൾ ലക്ഷമരേഖ വരച്ച് രാജ്യം നിശ്ചലമാക്കി.എല്ലാവരും അവരുടെ വീടുകളിൽ ആയിരിക്കണം എന്ന് ഒരു മുന്നറിയിപ്പായിട്ടെങ്കിലും ഈ രാജ്യത്തെ ജനങ്ങളോട് രണ്ട് ദിവസം മുൻപെങ്കിലും താങ്കൾക്ക് പറയായിരുന്നില്ലേ ? അങ്ങനെ പറയാതെയും മുന്നറിയിപ്പ് കൊടുക്കാതെയും ചലിച്ച് കൊണ്ടിരിക്കുന്ന ഒരു രാജ്യം ഒറ്റ രാത്രികൊണ്ട് നിശ്ചലമാക്കിയതിലൂടെ താങ്കൾ എന്താണ് ഉദ്ദേശിച്ചത് ? ജനങ്ങൾക്ക് അവരുടെ വീട് പിടിക്കാൻ രണ്ട് ദിവസം അവസരം കൊടുത്തിരുന്നെങ്കിൽ കൂടുതലായി എന്ത്‌ ദുരന്തമാണ് ഉണ്ടാകുമായിരുന്നത് ? ഒന്നുമില്ല… ഒന്നുമില്ല. ഷട്ട് ഡൗൺ ചെയ്ത ലോകത്തെ എല്ലാ രാജ്യങ്ങളും അവരുടെ പൗരന്മാർക്ക് രണ്ട് ദിവസം മുന്നേ മുന്നറിയിപ്പ് നൽകിയിരുന്നു.പക്ഷെ അങ്ങനെയുള്ള ദയയൊന്നും താങ്കൾ ഈ രാജ്യത്തെ ജനങ്ങളോട് കാണിക്കില്ല.കാരണം.താങ്കൾ ഒരു മാനസിക രോഗി മാത്രമല്ല. തികഞ്ഞ സൈക്കോയും കൂടിയാണ്. കൊറോണക്കെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായിട്ടാണെങ്കിലും താങ്കളുടെ വീഴ്ച്ചയും വിവരമില്ലായ്മയും വിഡ്ഢിത്തരവും ക്രൂരതയും ഇവിടെ പറയാതെ പോകാൻ മനസില്ല.

Advertisements