കുംഭമേളയ്ക്കു കോടികൾ പൊടിക്കുന്നു, കോവിഡ് പ്രതിരോധത്തിന് ലോകബാങ്കിനോട് പിച്ചതെണ്ടുന്നു

246

Joli Joli

കുംഭമേളയ്ക്കായി 375 കോടി രൂപ അനുവദിച്ച്‌ കേന്ദ്രം. 2021ല്‍ ഹരിദ്വാറില്‍ വച്ച്‌ നടക്കാന്‍ പോകുന്ന കുംഭമേളയുടെ നടത്തിപ്പിനായാണ് കേന്ദ്ര ധനമന്ത്രാലയം ഇത്രയും തുക അനുവദിച്ചിരിക്കുന്നത്. തുക അനുവദിച്ച കേന്ദ്രത്തിന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി നന്ദിയും അറിയിച്ചു കഴിഞ്ഞു. കൊവിഡ് പ്രതിരോധത്തിനായി പ്രധാനമന്ത്രി സഹായമഭ്യര്‍ത്ഥികുകയും, വിദേശത്ത് നിന്നുള്ള സഹായമടക്കം തേടുകയും ചെയ്യുന്ന സമയത്താണ് കുംഭമേള ആഘോഷിക്കാൻ കോടികൾ പൊടിക്കുന്നത്.കോവിഡ് പ്രതിരോധത്തിനായി നൂറ് കോടി രൂപ ലോക ബാങ്കിനോട് സഹായം അഭ്യർത്ഥിച്ച് കാത്തിരിക്കുകയാണ് ഈ മഹാൻ ! റിസർവ്വ് ബാങ്കിന്റെ കരുതൽ ധനം പോലും ഒരു രൂപയില്ലാതെ പിടിച്ചുമേടിച്ചുകഴിഞ്ഞു. രാജ്യത്തിന്റെ സ്ഥാവര ജംഗമ വസ്തുക്കൾ കോർപ്പറേറ്റുകൾക്ക് കിട്ടിയ വിലക്ക് വിറ്റിട്ടാണ് ഇപ്പോൾ കഞ്ഞികുടിച്ച് പോകുന്നത്.രാജ്യത്തിന്റെ ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയാണ്.പച്ചവെള്ളത്തിന്റെ വിലപോലും ഇല്ലാതെ ക്രൂഡോയിലിന്റെ വില പതിനാറ് ഡോളറിലേക്ക് കൂപ്പുകുത്തി. ഉൽപ്പാദക രാജ്യങ്ങളുടെ സംഭരണ ശാലകളും സംഭരണ പരിധിയും നിറഞ്ഞിട്ട് ഉപഭോക്തൃ രാജ്യങ്ങളോട് വെറുതെ കൊണ്ടുപൊയ്ക്കൊള്ളാനാണ് അവർ ഇപ്പോൾ പറയുന്നത്.എന്നിട്ടും ലോകത്തിലെ ഏറ്റവും കൊടും വിലക്കാണ് ഇന്ത്യയിൽ ഇപ്പോഴും ഇന്ധനം വിൽക്കുന്നത്. വിറ്റുകൊള്ളട്ടെ, പരാതിയില്ല. പക്ഷെ ആ പണമെവിടെ ? എവിടെ പോയി നിങ്ങൾ കാലങ്ങളായി കൊടും വിലക്ക് വിറ്റുകൂട്ടികൊണ്ടിരുന്ന ആ ലാഭം ? കഴിഞ്ഞ ആറ് വർഷം കൊണ്ട് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിറ്റുവരവിലൂടെ ലോകത്ത് ഏറ്റവും കൂടുതൽ നികുതി വരുമാനം ഉണ്ടാക്കിയ രാജ്യമാണ് ഇന്ത്യ.ഈ ആപൽ ഘട്ടത്തിൽ ഒരു രൂപ പോലും നിങ്ങളുടെ കയ്യിൽ എടുക്കാനില്ലേ ? ലോകബാങ്കിനോടും ലോക രാജ്യങ്ങളോടും തെണ്ടണോ ? ഇന്ത്യയിലെ നൂറ് സമ്പന്നന്മാർ അതിസമ്പന്നന്മാരായതാണ് മോദിയുടെ ആറു വർഷത്തെ ഭരണ നേട്ടം.ഈ അതിസമ്പന്നമാരുടെ ഒരു ദിവസത്തെ ഭക്ഷണത്തിന്റെ കാശ് വരില്ല നൂറ് കോടി ഡോളർ.എന്തെ ചോദിക്കായിരുന്നില്ലേ ? ഒരു അഭ്യർത്ഥന നടത്തി നോക്കായിരുന്നില്ലേ ? തരില്ല അല്ലേ.
മിസ്റ്റർ മോദി നശീകരണ നായകൻ എന്നാണ് നിങ്ങളെ വിളിക്കേണ്ടത് ? വികസന നായകൻ എന്നല്ല !പണ്ട് മഹാ പ്രളയത്തിൽ സർവ്വതും നശിച്ച് വിറങ്ങലിച്ച് നിന്ന കേരളം എന്ന കൊച്ചു സംസ്ഥാനം ലോകത്തോട് സഹായം അഭ്യർത്ഥിച്ചു നാണക്കേടാണെന്ന് പറഞ്ഞ് അന്ന് നിങ്ങൾ സഹായ ഹസ്തം നീട്ടിയവരെയെല്ലാം മുടക്കി ഇന്ന് നിങ്ങൾക്ക് ലോകത്തോട് സഹായം ചോദിക്കാൻ നാണക്കേട് തോന്നുന്നില്ല അല്ലേ ?