Connect with us

KERALAM

എന്തിനാണ് നിങ്ങളിത്ര കഷ്ടപ്പെട്ട് ഇവയുടെ വർദ്ധനവ് തടയുന്നത്, കർഷകർക്ക് വളർത്താൻ കൊടുത്തുകൂടെ ?

വണ്ടൂരിൽ നിന്നും നിലമ്പൂരിൽ എത്തുന്നത് വരെയുള്ള പത്ത് കിലോമീറ്ററും നിലമ്പൂര് നിന്നും പാലുണ്ട എത്തുന്നത് വരെയുള്ള ഏഴ് എട്ട് കിലോമീറ്ററും മാനുകളുടെ വിഹാര കേന്ദ്രമാണ്.ഹൈവേയുടെ രണ്ട് സൈഡും വനമായതിനാൽ

 13 total views

Published

on

Joli Joli

വണ്ടൂരിൽ നിന്നും നിലമ്പൂരിൽ എത്തുന്നത് വരെയുള്ള പത്ത് കിലോമീറ്ററും നിലമ്പൂര് നിന്നും പാലുണ്ട എത്തുന്നത് വരെയുള്ള ഏഴ് എട്ട് കിലോമീറ്ററും മാനുകളുടെ വിഹാര കേന്ദ്രമാണ്.ഹൈവേയുടെ രണ്ട് സൈഡും വനമായതിനാൽ മാനുകൾ കൂട്ടമായി റോഡ് മുറിച്ച് കടക്കുന്നതും അപകടത്തിൽ പെടുന്നതും ഇപ്പോൾ പതിവാണ്.നമ്മുടെ വനങ്ങളിൽ മാനുകൾ അടക്കമുള്ള വന്യ മൃഗങ്ങൾ വർദ്ധിച്ചു…
കൂട്ടത്തിൽ റോഡുകളിലെ വാഹനങ്ങളുടെ തിരക്കും വർദ്ധിച്ചു.വന്യ മൃഗങ്ങൾ കൃഷിയിടങ്ങളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും ഇറങ്ങുന്നതും അപകടവും നാശനഷ്ട്ടങ്ങളും ഉണ്ടാക്കുന്നതും വർദ്ധിച്ചു.വനത്തിനുള്ളിലെ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് ഇവയെ നാട്ടിലേക്ക് ഇറങ്ങാൻ പ്രേരിപ്പിക്കുന്നത്.കോഴിക്കോട് നിന്ന് തുടങ്ങി കുന്ദമംഗലം, കൊടുവള്ളി, താമരശ്ശേരി, കൽപ്പറ്റ, സുൽത്താൻ ബത്തേരി, കർണാടകത്തിലെ ഗുണ്ടൽപേട്ട്, നഞ്ചൻഗുഡ്, മൈസൂർ, റ്റി നർസിപൂർ വഴി കടന്നുപോകുന്ന ദേശീയപാത 766 ൽ രാത്രികാല യാത്രാ നിരോധനം നിലവിലുള്ള കാര്യം ഓർക്കുമല്ലോ.കോഴിക്കോട്, കുന്ജമംഗലം, കൊടുവള്ളി, താമരശ്ശേരി,വൈത്തിരി, കൽപ്പറ്റ, മീനങ്ങാടി, സുൽത്താൻ ബത്തേരി, മുത്തങ്ങ എന്നിവയാണ് ഈ പാത കടന്നു പോകുന്ന കേരളത്തിലെ പ്രധാന ഇടങ്ങൾ.

In a first, researchers find CWD prions in deer semenപണ്ട് ഞാൻ എഴുതിയിരുന്നു കർണാടക സർക്കാർ അവരുടെ അതിർത്തി മുതൽ കിലോമീറ്റർ ഇടവിട്ട് വനത്തിനോട് ചേർന്ന് ടാങ്കുകൾ കെട്ടി വെള്ളവും തണ്ണിമത്തൻ അടക്കമുള്ള ഭക്ഷണ സാധനങ്ങളും മൃഗങ്ങൾക്കായി ഒരുക്കിയ കാര്യം.കേരള സർക്കാർ ചില സ്ഥലങ്ങളിൽ അങ്ങനെ ചെയ്തിട്ടുണ്ട് എന്നാണ് അറിവ്.പറഞ്ഞു വന്നത് ഇതാണ് ,വന്യ മൃഗങ്ങൾ കേരളത്തിൽ ഏറ്റവും കൂടുതൽ നാശ നഷ്ട്ടം ഉണ്ടാക്കുന്നത് കർഷകർക്കാണ്…അതിൽ മുൻപത്തിയിൽ നിൽക്കുന്നത് ആനയും കാട്ടുപന്നിയുമാണ്.അപകടകാരിയായ പന്നിയെ കർഷകന് വെടിവെക്കാം എന്നൊക്കെ ഇപ്പോൾ നിയമം വന്നിട്ടുണ്ടെങ്കിലും അതൊന്നും കർഷകർ ചെയ്യില്ല.കാരണം അതിന്റെ പിന്നാലെ വരുന്ന എന്തെങ്കിലും നൂലാമാലകളെ പേടിച്ചിട്ട് തന്നെ.സാമ്പത്തികമായും കാലവസ്ഥാപരമായും എല്ലാം കൊണ്ടും തകർന്നു നിൽക്കുന്ന കേരളത്തിലെ കർഷകരെ രക്ഷിക്കാൻ ഞാനൊരു വഴി പറയാം…

കർഷകർക്ക് മാനുകളെ വളർത്താൻ അനുവാദം കൊടുക്കുക.ആടുകളെ പോലെ തന്നെ മാനുകളെ വ്യവസായികാടിസ്ഥാനത്തിൽ വളർത്താവുന്ന മൃഗമാണ്.ലോകത്ത് മിക്ക രാജ്യങ്ങളിലും മാനുകളെ കർഷകർ വളർത്തുന്നുണ്ട്.ലോകത്ത് മിക്ക രാജ്യങ്ങളിലും മാൻ ഫാമുകളുണ്ട്.മാൻ ഇറച്ചിയും മാൻ വിഭവങ്ങളും വിൽക്കുന്ന ഹോട്ടലുകളുണ്ട്.വ്യവസായിക്കാടിസ്ഥാനത്തിൽ മാനുകളെ വളർത്തി മാനിറച്ചി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുണ്ട്.എന്തുകൊണ്ട് നമ്മുക്ക് അങ്ങനെ ചിന്തിച്ചുകൂടാ.നിയമമാണോ തടസം..എങ്കിൽ ചലനമില്ലാത്ത, കാലഹരണപ്പെട്ട നിയമങ്ങൾ പൊളിച്ചെഴുതണം…പന്നിയെ വെടിവെക്കാം എന്ന നിയമം കൊണ്ടുവരാമെങ്കിൽ പിന്നെ എന്തുകൊണ്ട് വളർത്താൻ നിയമം കൊണ്ടുവന്നുകൂടാ..?

മറ്റുള്ള രാജ്യങ്ങളെ കണ്ടിട്ടെങ്കിലും മനുഷ്യന് ഉപകാരപ്രദമായ രീതിയിൽ നിയമത്തെ പരിഷ്ക്കരിക്കണം… തിരുവനന്തപുരത്ത് മൃഗശാലയിൽ മാനുകൾ പെറ്റ് പേരുകിയിട്ട് കൂടെകൂടെ വന്ധ്യകരണം നടത്തുകയാണെന്ന് കേട്ടു..എന്തിനാണ് നിങ്ങളിത്ര കഷ്ടപ്പെട്ട് ഇവയുടെ വർദ്ധനവ് തടയുന്നത്…കർഷകർക്ക് വളർത്താൻ കൊടുത്തുകൂടെ…ആദ്യ ഘട്ടം എന്ന നിലയിൽ തിരഞ്ഞെടുത്ത പത്തോ നൂറോ കർഷകർക്ക് ഒന്നോ രണ്ടോ ജോഡിയെ വെച്ച് വളർത്താൻ കൊടുക്കുക…വിജയകരം എന്ന് കണ്ടാൽ വ്യാപിക്കുക… വ്യവസായികാടിസ്ഥാനത്തിലും ഫാം അടിസ്ഥാസനത്തിലും വളർത്തുക… ആട്ടിറച്ചിയുടെ ഇരട്ടി വിലയാണ് മാനിറച്ചിക്ക് ( ദുബായിൽ അടക്കം ഒട്ടുമിക്ക രാജ്യങ്ങളിലും ).. ഒരിക്കലും കർഷകന് നഷ്ട്ടം വരില്ല..ഒരുപാട് പെറ്റു പെരുകുന്ന..മനുഷ്യന് വ്യവസായിക്കാടിസ്ഥാനത്തിൽ വളർത്താവുന്ന…ഏത് കാലാവസ്ഥയിലും വളരുന്ന ഒരു ജീവിയെ ഇങ്ങനെ അപൂർവ വസ്തുപോലെ സംരക്ഷിക്കേണ്ട കാര്യമുണ്ടോ എന്നതാണ് പ്രധാന ചോദ്യം…മാനുകൾ കാട്ടിലും നാട്ടിലും വളരട്ടെ…അതുകൊണ്ട് കുറെ മനുഷ്യർക്ക് ജീവിക്കാൻ സാധിക്കുമെങ്കിൽ അങ്ങനെയുമാകട്ടെ…ഒരു വംശനാശഭീഷണിയുമില്ലാതെ ജനങ്ങൾക്ക് പുതിയൊരു ഭക്ഷ്യ വിഭവം കൂടി രുചിക്കാൻ കിട്ടുമെങ്കിൽ അതുമാകട്ടെ…എന്തെ…

 14 total views,  1 views today

Advertisement
Entertainment1 hour ago

അതിർവരമ്പുകളില്ലാത്ത സൗഹൃദ പ്രപഞ്ചമാണ് ‘തു മുസ്കുര’

Entertainment13 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement