ഒന്നേ മുക്കാൽ കോടി രൂപ മാസ വാടക പറഞ്ഞുറപ്പിച്ച് കേരള സർക്കാർ വാടകെക്കെടുത്ത ഹെലികോപ്റ്റർ, വാടകക്കെടുത്ത് ആറുമാസം തികയുമ്പോൾ പറന്നത് അഞ്ചു തവണ മാത്രം.അതായത് പതിനാലര മണിക്കൂർ മാത്രം.വാടകയിനത്തിൽ ഇതുവരെ അവർക്ക് കൊടുത്ത തുക പത്തര കോടി രൂപ.. !ഈ ഒന്നേമുക്കാൽ കോടി രൂപ മാസവാടകക്ക് ഒരു മാസം വെറും ഇരുപത് മണിക്കൂറെ പറക്കാൻ അനുമതിയോള്ളൂ.അതായത് ഒരു ദിവസത്തിൽ ഒരു മണിക്കൂർ പോലും പറക്കാൻ അനുമതിയില്ല.മാസത്തിൽ ഇരുപത് മണിക്കൂറിൽ കൂടുതൽ പറന്നാൽ മണിക്കൂറിന്ന് അഡിഷണൽ പണം കൊടുക്കണം.
അതുമാത്രമല്ല കരാറിലുള്ള ഒരു മാസത്തെ ഈ ഇരുപത് മണിക്കൂർ എന്ന സമയം പറന്നാലും പറന്നില്ലെങ്കിലും ദില്ലി ആസ്ഥാനമായ പവന് ഹാന്‍സ് എന്ന കബനിക്ക് ഒന്നേമുക്കാൽ കോടി രൂപ മാസ വാടക കൊടുക്കണം.ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള വാടക കണക്കാക്കിയാല്‍ പത്ത് കോടി ഇരുപത്തിമൂന്ന് ലക്ഷത്തി എഴുപത്തിയാറായിരത്തി എണ്ണൂറ് രൂപയാണ് സര്‍ക്കാര്‍ പവന് ഹന്സിന് നല്‍കേണ്ടി വന്നത്.ഇങ്ങനെ ആണെങ്കില്‍ ഒരു വര്‍ഷം കൊണ്ട് 20 കോടി നാല്പത്തിയേഴ് ലക്ഷത്തി അമ്പത്തിമൂവായിരത്തി അറുനൂറ് രൂപ ഹെലികോപ്റ്റര്‍ വാടക ഇനത്തില്‍ മാത്രം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കേണ്ടി വരും.വെറുതെ കിടന്നതിന്.. ❗️
ഇതിനകത്ത് ഈ പറഞ്ഞതൊന്നുമല്ല രസം.ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന മോഡലല്ല ഇത് എന്നതാണ് ഒന്ന്.പെട്ടിമുടി ഉള്‍പ്പടെയുള്ള ദുരന്തം ഉണ്ടായപ്പോള്‍ ഹെലിക്കോപ്റ്റര്‍ പ്രയോജനം ചെയ്തില്ല.രണ്ടാമതായി ആദ്യ പരിശീലന പറക്കലില്‍ തന്നെ ഹെലിക്കോപ്റ്ററില്‍ നിന്നുള്ള വനമേഖലയിലെ നിരീക്ഷണം പ്രായോഗികം അല്ലെന്നും തെളിഞ്ഞിരുന്നു.പറഞ്ഞു വന്നത് ഇതാണ്.പോലീസ് വകുപ്പിൽ നിന്നാണ് ഈ പണം നൽകുന്നത്.അതായത് പോലീസ് നവീകരണത്തിനായി മാറ്റിവെച്ച തുകയിൽ നിന്ന്.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ മുന്‍നിരയില്‍ നില്ക്കുന്ന പോലീസുകാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ സാബത്തിക പ്രതിസന്ധി മൂലം കഴിയുന്നില്ലെന്ന് പരിതപിക്കുമ്പോൾ ആണ് പൊലീസ് നവീകരണത്തിന് ആയി മാറ്റിവച്ച തുകയില്‍ നിന്നും ഈ കോടികള്‍ നല്‍കുന്നത്… ❗️
തീർന്നില്ല..
സംസ്ഥാനം അതീവ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറഞ്ഞ് കോവിഡ് വാർഡിലെ തൂപ്പുകാരുടെ വരെ പിച്ചക്കാശ് രണ്ടാം വട്ടവും സർക്കാർ പിടിച്ചെടുക്കാൻ പോകുകയാണ്.. ❗️കോവിഡ് ഡ്യൂട്ടിയിലുള്ള ഡോക്റ്റർമാർ ശമ്പള കുറവ് മൂലവും ശമ്പളം കൃത്യമായി ലഭിക്കാതെയും മടുത്ത് പിരിഞ്ഞു പോകുന്നു.എന്നിട്ടും ഇതുപോലുള്ള അനാവശ്യ ചിലവുകൾക്കും ധൂർത്തിനും ഒരു കുറവുമില്ല. ഒരു പ്രയോജനവുമില്ലാത്ത ഈ സാധനം എന്തിനാണ് വെറുതെയിട്ട് ഇങ്ങനെ കോടികൾ വാടക കൊടുക്കുന്നത്… ❓️
അതിലും എന്തെങ്കിലും മാസാമാസം കയ്യിട്ടുവാരാൻ ഉണ്ടാകും അല്ലേ… ❓️അല്ലങ്കിൽ പാർട്ടിയിലെയോ പോലീസ് വകുപ്പിലെയോ ആരുടെയെങ്കിലും അമ്മായിയുടെ മോനായിരിക്കും ഈ ദില്ലി ആസ്ഥാനമായ പവന് ഹാന്‍സ്. അല്ലാതെ ഈ കണ്ണിൽ ചോരയില്ലാത്ത ധൂർത്ത് ആരും ചെയ്യില്ല…