ഗോസായിമാരുടെ ആശുപത്രികളിൽ മദിരാശി നേഴ്‌സുമാർക്ക് എത്രമാത്രം പരിഗണയുണ്ടെന്ന് പ്രത്യേകിച്ച് ആരും വിശദീകരിക്കണമെന്നില്ല

99

Joli Joli.

മുംബയ് ഒരു ആഫ്രിക്കൻ ഇരുണ്ട ഭൂഖണ്ഡമല്ല.ഭരണകൂടമില്ലാത്ത , ചികിത്സാ സൗകര്യങ്ങളോ ഭക്ഷണമോ ലഭിക്കാത്ത ഒരു നാടുമല്ല. പരമാധികാര ഇന്ത്യയിലെ ഒരു സ്റ്റേറ്റാണ് മഹാരാഷ്ട്ര. ഇന്നും ആറ് മലയാളി നേഴ്‌സുമാർക്കുകൂടി കോവിഡ് ബാധിച്ചതായി വാർത്തവന്നു. മതിയായ ചികിത്സയോ ഭക്ഷണമോ കിട്ടുന്നില്ല എന്ന കരച്ചിലും കേട്ടു. മുംബയിലെ മൂന്ന് ആശുപത്രികളിലായി അറുപത്തൊന്ന് മലയാളി നേഴ്‌സുമാരാണ് ഇതുവരെ കൊറോണക്ക് അടിമപ്പെട്ടത്. ഐസൊലേഷൻ വാർഡുകളിൽ ജോലി ചെയ്യുന്നവർക്ക് പോലും മതിയായ സുരക്ഷാ കിറ്റുകളില്ല. രോഗം ബാധിച്ച് ഐസൊലേഷനിൽ കഴിയുന്ന നേഴ്‌സുമാർക്കുപോലും മതിയായ ചികിത്സ ലഭിക്കുന്നില്ല. വിദേശിയെന്നോ സ്വദേശിയെന്നോ വിത്യാസമില്ലാതെ കേരളീയൻ എന്നോ മറുനാട്ടുകാരൻ എന്നോ തരം തിരിവില്ലാതെ എല്ലാ മനുഷ്യർക്കും പരാതികൾക്കിടവരാത്ത രീതിയിൽ ചികിത്സയും പരിചരണവും ഉറപ്പ് വരുത്തിക്കൊണ്ടിരിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. എന്തുകൊണ്ട് നേഴ്‌സുമാരുടെ സുരക്ഷ സർക്കാർ ശ്രദ്ധിക്കുന്നില്ല എന്ന് മഹാരാഷ്ട്രയോട് കേരള സർക്കാർ ചോദിക്കേണ്ടതുണ്ട്. മതിയായ ചികിത്സയും പരിചരണവും അവർക്ക് ലഭിക്കാത്തതിൽ മഹാരാഷ്ട്ര സർക്കാരിനോട് നീരസം പ്രകടിപ്പിക്കേണ്ടതുണ്ട്. ആവശ്യമെങ്കിൽ ലോക് ഡൗൺ മറികടന്നും അവരെ നാട്ടിലെത്തിക്കേണ്ടതുണ്ട്. ഗോസായിമാരുടെ ആശുപത്രികളിൽ മദിരാശി നേഴ്‌സുമാർക്ക് എത്രമാത്രം പരിഗണയുണ്ടെന്ന് പ്രത്യേകിച്ച് ആരും വിശദീകരിക്കണമെന്നില്ല. നമ്മുക്ക് തിരിയും.

Advertisements