മുന്നിൽ നിന്ന് സമരം നയിക്കാൻ ഒരു രാഷ്ട്രീയ പാർട്ടി പോലും ഇല്ലാത്ത രീതിയിൽ മോദി എല്ലാരേയും ഒതുക്കി

0
263

Joli Joli

ഏഴ് വർഷം കൊണ്ട് രാജ്യത്തിന്റെ ഇരുപത്തി ഏഴ് പൊതുമേഖല സ്ഥാപനങ്ങൾ മോദി സ്വകാര്യവൽക്കരിച്ചു.ഇതിൽ നവരത്ന കമ്പനികളും പെടും.അയ്യായിരം കോടി രൂപ വരെ വാർഷിക ലാഭം ഉണ്ടാക്കിയ കമ്പനികളും ഇതിൽ പെടും. സ്ഥാവര ജംഗമ വസ്തുക്കളടക്കം ലക്ഷം കോടി രൂപ വിലമതിക്കുന്ന കമ്പനികളാണ് വെറും പത്തോ പതിനയ്യായിരമോ കോടിക്ക് സ്വാകാര്യവൽക്കരിച്ചത്. സ്വകാര്യവൽക്കരിച്ചു എന്ന പഞ്ചാര വാക്കല്ല ഇവിടെ ഉപയോഗിക്കേണ്ടത്. അമ്പാനിയും അദാനിയുമടക്കമുള്ള കോർപ്പറേറ്റുകൾക്ക് വിറ്റു എന്നാണ് പറയേണ്ടത്. രാജ്യത്ത് എവിടുന്നെങ്കിലും ഒരു എതിർപ്പ് ഉയർന്നതായി നിങ്ങൾ കണ്ടോ..?രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ആരെങ്കിലും ഒരു പ്രതിക്ഷേധമെങ്കിലും ഉയർത്തിയതായിട്ട് നിങ്ങൾ കേട്ടോ…?അതാത് കമ്പനികളിലെ തൊഴിലാളികൾ എങ്കിലും ഒരു പ്രതിഷേധം നടത്തിയതായിട്ട് നിങ്ങൾ കേട്ടോ..?ഇല്ല.

കാണം വൻ ഭൂരിപഷത്തിന്റെ മേനി പറഞ്ഞ് പ്രതിഷേധിക്കുന്നവരെ അടിച്ചോതുക്കാനും രാജ്യ ദ്രോഹികൾ ആക്കാനും മോദിക്ക് കഴിയും, കഴിയുന്നുണ്ട്. ജനുവരി മാസത്തിൽ മാത്രം ഇന്ധനത്തിന് വില വർധിപ്പിച്ചത് പത്ത് തവണയാണ്.എഷ്യൻ ഭൂഖണ്ഡത്തിൽ ഒരിടത്തും ഇല്ലാത്ത വിലയാണ് ഇന്ധനത്തിന് ഇന്ത്യയിൽ ഈടാക്കുന്നത്.ലോകത്ത് ഒരിടത്തും ജനങ്ങളെ ഇങ്ങനെ സർക്കാരും ഇന്ധന കബനികളും ചേർന്ന് കൊള്ളയടിക്കുന്നില്ല.രാജ്യത്ത് ആരെങ്കിലും ഇതിനെതിരെ പ്രതികരിച്ചതായിട്ട് നിങ്ങൾ കേട്ടുവോ.ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ പാർലമെന്റിൽ ശക്തമായി ഈ വിഷയം ഉന്നയിച്ചതായി നിങ്ങൾ കണ്ടുവോ.ഇല്ല.

കാരണം മുന്നിൽ നിന്ന് സമരം നയിക്കാൻ ഒരു രാഷ്ട്രീയ പാർട്ടി പോലും ഇല്ലാത്ത രീതിയിൽ മോദി അവരെയെല്ലാം ഒതുക്കി.പിന്നെ ജനങ്ങൾ എന്തുചെയ്യും.വിറ്റും കൊള്ളയടിച്ചും മുന്നേറുന്ന മോദി അവസാനമായി കൈ വെച്ചത് രാജ്യത്തെ കൃഷി ഭൂമിയിലാണ്.രാജ്യത്തെ കൃഷി ഭൂമി കൂടി കോർപ്പറേറ്റുകളുടെ കാൽക്കീഴിൽ കൊണ്ടുപോയി കൊടുത്താൽ മോദിയുടെ ഭൗത്യം പൂർത്തിയാകും…
പക്ഷേ അവിടെ മോദിക്ക് കൈ പൊള്ളി.കൃഷിഭൂമിയിൽ തൊട്ടപ്പോൾ കർഷകർ ഇളകി.പൊതുമേഖല സ്ഥാപനങ്ങൾ വിറ്റ് തുലച്ചത് പോലെയും ഇന്ധനത്തിൽ കൊള്ളയടിക്കുന്നത് പോലെയും ആകില്ല കർഷകരുടെ ഭൂമി വിൽക്കാൻ നോക്കിയാൽ എന്ന് താമസിക്കാതെ മോദി പഠിക്കും.

സൂര്യൻ അസ്‌തമിക്കാത്ത ബ്രിട്ടീഷ് സാമ്പ്രാജ്യത്തിൽ നിന്ന് അനേകർ ജീവൻ കൊടുത്ത് നേടിയ ഭാരതത്തെ കോർപ്പറേറ്റുകളുടെ കാൽചുവട്ടിൽ കൊണ്ടുപോയി വെക്കാൻ ഞങ്ങൾ സമ്മതിക്കില്ല എന്ന് കർഷർ പറയുന്നതിൽ എന്താണ് തെറ്റ്.വിൽക്കാനും കൊള്ളയടിക്കാനും മാത്രമായി അധികാര കസേരയിൽ കേറി ഇരിക്കുന്നവന് നേരെ വിരൽ ചൂണ്ടാൻ ഈ രാജ്യത്ത് ആരെങ്കിലും വേണ്ടേ..പ്രതികരിക്കാൻ ആരെങ്കിലും വേണ്ടേ..ഇല്ലങ്കിൽ താമസിക്കാതെ നമ്മുടെ രാജ്യത്ത് നമ്മൾ അടിമകളായി മാറും…
പ്രതികരിക്കാൻ പോലും ശേക്ഷിയില്ലാത്ത വെറും അടിമകൾ….