മറ്റൊരു ലോക് ഡൌൺ ദുരന്തം; റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ്ലാ​റ്റ്ഫോ​മി​ല്‍ മ​രി​ച്ചു​കി​ട​ക്കു​ന്ന അ​മ്മ​യെ ഉ​ണ​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന കു​ഞ്ഞ്

0
38

Joli Joli

റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ്ലാ​റ്റ്ഫോ​മി​ല്‍ മ​രി​ച്ചു​കി​ട​ക്കു​ന്ന അ​മ്മ​യെ ഉ​ണ​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന കു​ഞ്ഞ്. ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി ദു​ര​ത്തി​ന്‍റെ നേ​ര്‍​ക്കാ​ഴ്ച​യാ​കു​ക​യാ​ണ് ഈ ​ദൃ​ശ്യം. ബി​ഹാ​റി​ലെ മു​സ​ഫ​ര്‍​പൂ​രി​ല്‍​നി​ന്നാ​ണ് ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്.പ്ലാ​റ്റ്ഫോ​മി​ല്‍ കി​ട​ക്കു​ന്ന അ​മ്മ​യു​ടെ മൃ​ത​ദേ​ഹം മൂ​ടി​യി​രി​ക്കു​ന്ന തു​ണി മാ​റ്റാ​ന്‍ ശ്ര​മി​ക്കു​ന്ന കു​ഞ്ഞി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. തു​ണി മാ​റ്റു​ന്നു​ണ്ടെ​ങ്കി​ലും അ​മ്മ​യ്ക്കു ച​ല​ന​മി​ല്ല.ഭ​ക്ഷ​ണ​വും വെ​ള്ള​വും കി​ട്ടാ​തി​രു​ന്ന​തി​നാ​ല്‍ ട്രെ​യി​നി​ല്‍​ത​ന്നെ സ്ത്രീ ​അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നെ​ന്നു ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച ഗു​ജ​റാ​ത്തി​ല്‍​ നി​ന്നാ​ണ് ഇ​വ​ര്‍ പു​റ​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച മു​സ​ഫ​ര്‍​പൂ​രി​ല്‍ എ​ത്തു​ന്ന​തി​നു തൊ​ട്ടു​മുൻപ് സ്ത്രീ ​കു​ഴ​ഞ്ഞു​വീ​ണു. പ്ലാ​റ്റ്ഫോ​മി​ല്‍ കി​ട​ത്തി​യ അ​മ്മ​യു​ടെ മൃ​ത​ദേ​ഹ​ത്തി​നൊ​പ്പ​മാ​ണ് ഇ​ള​യ​കു​ട്ടി ക​ളി​ക്കാ​നും വി​ളി​ച്ചു​ണ​ര്‍​ത്താ​നും ശ്ര​മി​ക്കു​ന്ന​ത്.ഇ​തേ സ്റ്റേ​ഷ​നി​ല്‍​ത​ന്നെ മ​റ്റൊ​രു കു​ട്ടി​കൂ​ടി മ​രി​ച്ചു. ക​ന​ത്ത ചൂ​ടി​ലും പ​ട്ടി​ണി​യി​ലു​മാ​ണ് കു​ട്ടി​ക​ള്‍ മ​രി​ച്ച​തെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്. കു​ട്ടി​യു​ടെ കു​ടും​ബം ഞാ​യ​റാ​ഴ്ച മ​റ്റൊ​രു ട്രെ​യി​നി​ലാ​ണ് ഡ​ല്‍​ഹി​യി​ല്‍​നി​ന്നു പു​റ​പ്പെ​ട്ട​തെ​ന്നാ​ണു മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.ഇനിയും ഇതുപോലുള്ള ഹൃദയഭേദകമായ എത്രയെത്ര കാഴ്ച്ചകൾ കാണണം