ശമ്പളം മുപ്പതിനായിരം രൂപയിൽ കുറവുള്ള സർക്കാർ ജീവനക്കാരെ സാലറി ചലഞ്ചിൽ നിന്ന് ഒഴിവാക്കാൻ പറ്റില്ലേ ?

85

Joli Joli

ശമ്പളം മുപ്പതിനായിരം രൂപയിൽ കുറവുള്ള സർക്കാർ ജീവനക്കാരെ സാലറി ചലഞ്ചിൽ നിന്ന് ഒഴിവാക്കാൻ പറ്റില്ലേ ?  കൂടാതെ ഡോക്റ്റർമാരെയും നേഴ്‌സ് മാരെയും ആരോഗ്യ വിഭാഗത്തെയും പോലീസുകാരെയും ഈ സാലറി ചലഞ്ചിൽ നിന്ന് ഒഴിവാക്കുക. അടിസ്ഥാന ശമ്പളക്കാരായ ജീവനക്കാർക്ക് ( തൂപ്പുകാർ, പ്യൂൺ, ക്ലർക്ക് ) അവരുടെ കുടുംബത്തിന്റെ മാസ ചിലവുകൾക്കുള്ള പണം മാത്രമാണ് ശമ്പളമായി ലഭിക്കുന്നത്. ആ പണം സർക്കാരിലേക്ക് സംഭാവന ചെയ്‌താൽ അവർ കുടുംബ ചിലവിനായി കടം മേടിക്കേണ്ടതായി വരും.ആ അവസ്ഥ ആശാസ്യമല്ല. ഉയർന്ന ശമ്പളക്കാരായ സർക്കാർ ജീവനക്കാരുടെ മാസ ശമ്പളം നാലോ അഞ്ചോ മാസത്തേക്ക് വെട്ടിച്ചുരുക്കണം.ഒരു ലക്ഷം രൂപക്കടുത്തും, അതിന് പുറത്തും ശമ്പളം വാങ്ങുന്ന പതിനായിരക്കണക്കിന് ജീവനക്കാരില്ലേ ? ഐ എ എസ്, ഐ പി എസ് റാങ്കിലുള്ളവരെ ഒഴിച്ച് നിർത്തുക.അൻപതിനായിരം രൂപ പോരെ എത്ര നിലവാരത്തിൽ ജീവിക്കുന്നവനാണെങ്കിലും ഒരു മാസം കുടുംബം നടന്നുപോകാൻ ? അതിന് മുകളിൽ വരുന്ന തുക നാലോ അഞ്ചോ മാസത്തേക്ക് കട്ട് ചെയ്യുക. നൂറ്റി നാൽപ്പത് എം എൽ എ മാർ ഒരു ലക്ഷം രൂപക്കടുത്ത് ശമ്പളം വാങ്ങുന്നില്ലേ. അതുപോലെ എം പി മാരും.നാലോ അഞ്ചോ മാസത്തേക്ക് അവരുടെ ശമ്പളം അൻപതിനായിരം രൂപയായി വെട്ടികുറക്കുക.മുൻ ജനപ്രതിനിധികളുടെയും അവരുടെ പി എ ആയിരുന്നവരുടെയും പെൻഷൻ തുക തൽക്കാലം തടഞ്ഞു വെക്കുക.തൊള്ളായിരത്തി നാല്പത്തെട്ട്‍ കോടി രൂപ റെവന്യൂ കുടിശിക കിട്ടാനുണ്ട് എന്നാണ് കഴിഞ്ഞ മാസം ധനമന്ത്രി ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു കേട്ടത്.അടക്കാനുള്ളവരിൽ ഭൂരിപക്ഷം പേരും പേരുകേട്ട കോടീശ്വരന്മാരാണത്രെ.പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ലിസ്റ്റ് തയ്യാറാക്കി അവരിൽ നിന്ന് യുദ്ധകാലാടിസ്ഥാനത്തിൽ പിരിക്കുക. പകുതിയെങ്കിലും കിട്ടിയാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അത് വലിയൊരു തുകയും ആശ്വാസവുമാണ്. സർക്കാരും ചിലവ് ചുരുക്കുക. കഴിയുന്നത്ര സാമ്പത്തിക ശേഷിയുള്ള പൊതുജനങ്ങളും ഒരു തുക സർക്കാരിലേക്ക് സംഭാവന നൽകാൻ മുന്നോട്ട് വരിക.അതിജീവിക്കാൻ കഴിയും.