കുരിശുകൃഷിയായാലും ശൂലകൃഷിയായാലും സർക്കാർ ഭൂമിയിലെങ്കിൽ പറിച്ച് കുപ്പത്തൊട്ടിയിൽ കളയണം

1075

Joli Joli എഴുതുന്നു 

കുരിശു കൃഷിയായാലും ശൂല കൃഷിയായാലും സർക്കാർ ഭൂമിയിലാണെങ്കിൽ വലിച്ച് പറിച്ച് കുപ്പത്തൊട്ടിയിൽ കളയണം…

കാരണം മതം ഒരു ബോംബാണ്…
നിരപരാധികൾ പോലും അതിൽ വെന്ത് വെണ്ണീറായി പോകും..

Joli Joli
Joli Joli

അതീവ പരിസ്ഥിതി ലോല പ്രദേശമായ പാഞ്ചാലി മേട്ടിലെ സർക്കാർ ഭൂമിയിൽ കഴിഞ്ഞ പത്ത് വർഷത്തോളമായി പതിനാല് കോൺഗ്രീറ്റ് കുരിശുകൾ സഭ സ്ഥാപിച്ചിട്ടുണ്ട് എന്ന് പറയുന്നത് ഞെട്ടിക്കുന്നതാണ്…

മാറി മാറി ഭരിച്ച സർക്കാരുകളുടെ മൗനാനുവാദമില്ലാതെ ഇങ്ങനെയൊരു കയ്യേറ്റം അവിടെ നടക്കില്ല…

ഇപ്പോൾ അവിടെ ഹിന്ദു സംഘടനകൾ വന്ന് എല്ലാ കുരിശിന്റെ ചുവട്ടിലും ശൂലം നാട്ടി എന്നും വാർത്തകൾ പറയുന്നു…

കേട്ടിട്ട് പേടിയാകുന്നു എന്ന് പറയേണ്ടി വന്നതിൽ ഒട്ടും അതിശയോക്തിയില്ല..

കാരണം പ്രവീൺ തൊഗാഡിയയുടെ സംഘടനയാണ് കുരിശിനടുത്ത് ശൂലം നാട്ടിയത്…

ഒരു സംസ്ഥാനം തന്നെ കത്തിക്കാൻ കഴിവുള്ളവരാണ് അവർ എന്ന് പ്രത്യേകം ഓർക്കണം…

പഞ്ച പാണ്ഡവൻമാർ വനവാസ കാലത്ത് അവിടെ താമസിച്ചിരുന്നു എന്നാണ് ഐതീഹം..

നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ദേവീ ക്ഷേത്രവും ഈ കുന്നിന്മുകളിലുണ്ട്..

ഇത് വളരെ മനോഹരമായ ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്..

ആ മേഖലയെ ദയവായി കലാപ ഭൂമിയാക്കരുത്..

സർക്കാർ ഭൂമിയിൽ നിന്നും കുരിശുകൾ പൊളിച്ച് മാറ്റാൻ തഹസിൽദാർ ഉത്തരവിറക്കി എന്നും അങ്ങനെയെങ്കിൽ ദേവീ ക്ഷേത്രവും പൊളിച്ച് മാറ്റണം എന്നുമാണ് സഭ പറയുന്നത്…

എന്തൊരു വിഡ്ഢിത്തരമാണ് സഭ പറയുന്നത്…

പത്തോ പതിനഞ്ചോ വർഷം മുൻപ് കയ്യേറി സ്ഥാപിച്ച കോൺഗ്രീറ്റ് കുരിശുകൾ പിഴുത് മാറ്റണം എന്ന് പറയുമ്പോൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള മനോഹരമായ കൊത്തു പണികളോട് കൂടിയ കരിങ്കല്ലിൽ തീർത്ത പുരാവസ്തു വകുപ്പിന്റെ കൈവശമുള്ള ക്ഷേത്രം കൂടി പൊളിച്ച് മാറ്റണം എന്ന് പറയുന്നത് എത്ര ബോധമില്ലായ്മയാണ്… !

ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഏഴിന് മുൻപുള്ള കയ്യേറ്റങ്ങൾ മാത്രമാണ് സാധുവാക്കി നൽകാൻ സുപ്രീകോടതി വിധിയുള്ളത്…

അതിന് ശേക്ഷമുള്ളത് എന്തായാലും സർക്കാരിന് കുടിയൊഴിപ്പിക്കാം…

മുളയിലേ തടയിട്ടിരുന്നെങ്കിൽ ഇത് ഇത്രത്തോളം ഭീകരമാകില്ലായിരുന്നു..

സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണ്…

ഒരു ബോംബ് നിർവീര്യമാക്കുന്ന അത്ര ശ്രദ്ധ വേണം…

മത ജീവികൾ വികാരപ്പെട്ടാൽ കുഞ്ഞുങ്ങൾ വരെ അതിൽ വെന്തുപോകും…

ഒരു നാട് കത്തും…

മാനസിക രോഗികളും പ്രാന്തന്മാരുമാണ് മത ജീവികൾ…

ചർച്ചയിലൂടെ തന്നെ പിഴുതു മാറ്റണം…

മതമില്ലാത്തവർക്കേ ആശങ്കയുണ്ടാകൂ…
അവർക്കേ ഇതിലെ അപകടം മനസിലാക്കൂ..

Joli Joli..