Joli Joli
പണ്ട് ഇന്ത്യയിൽ നാട്ട് രാജാക്കന്മാരുടെ മുകളിൽ ഓരോ വൈസ്രോയിമാരുണ്ടായിരുന്നു..
ഇന്ന് ഇത് ജനാധിപത്യ രാജ്യമാണെന്നും ഇവിടെ സംസ്ഥാനങ്ങളുടെ മുകളിൽ ഒരു വൈസ്രോയിയുടെ ആവശ്യമില്ലെന്നും ചിലർ മനസിലാക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ.
ഇന്ത്യയടക്കമുള്ള ഏതൊരു ജനാധിപത്യ രാജ്യത്തെയും വിവിധ തലങ്ങളിലുള്ള ഭരണകൂടങ്ങൾ തമ്മിൽ അധികാരം പങ്കിടുന്നതിനെ വിശേഷിപ്പിക്കുന്ന സംജ്ഞയാണ് അധികാരവിഭജനം അഥവാ ഫെഡറലിസം.ഇത് ഏറ്റവും പ്രകടമായി കാണാനാവുന്നത് ഫെഡറൽ രാഷ്ട്രങ്ങളിലാണ്.ഫെഡറൽ ഗവൺമെന്റ് രൂപവത്കരിക്കപ്പെടുന്നതിന്റെ പ്രധാന ലക്ഷ്യങ്ങളിൽപെട്ടതാണ് കേന്ദ്രഗവൺമെന്റും സ്റ്റേറ്റ്ഗവൺമെന്റുകളും തമ്മിലുള്ള അധികാര വിഭജനം.
അതായത് രാഷ്ട്രം ഒന്ന്, ഗവൺമെന്റുകൾ ധാരാളം എന്ന ആശയത്തിൽ അധിഷ്ഠിതമാണ് ഫെഡറലിസം.കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ കേൾക്കാനാണ് താങ്കൾക്ക് അറിയാമെങ്കിലും ഒന്നൂകൂടി വിവരിച്ചത്.ലളിതമായി പറഞ്ഞാൽ ഇന്ത്യൻ ഭരണഘടനയനുസരിച്ച് ജനാധിപത്യത്തിനും ഭരണഘടനക്കും മതേതരത്വത്തിനും എതിരായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ എടുക്കുന്ന ഏതൊരു നിയമങ്ങളെയും ഇരു സർക്കാരുകളും പിന്തുണക്കേണ്ടതില്ല എന്ന് അർത്ഥം.ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ രാജ്യമാണ്.അങ്ങനെയാണെന്ന് താങ്കളും താങ്കളെ അയച്ചവരും കണക്ക് കൂട്ടുന്നില്ലെങ്കിലും.കേരളം ഇന്ത്യയിലെ സമ്പൂർണ ( രാജ്യരക്ഷ, വിദേശകാര്യം, വാർത്താവിനിമയം ഒഴിച്ച് ) അധികാരമുള്ള ഒരു സ്റ്റേറ്റുമാണ്.
കേരളത്തിൽ വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്ത ഒരു സർക്കാർ നിലവിലുണ്ട്..
കേരളത്തിലെ ഭരണ പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ടായി ഏതെങ്കിലും ഒരു വിഷയത്തിൽ ഒരു തീരുമാനമെടുത്താൽ അത് കേരളത്തിലെ മൂന്നേകാൽ കോടി വരുന്ന പൗരന്മാരുടെ ശബ്ദമാണ്…
ആ ശബ്ദത്തെ തന്നെ അയച്ചവർക്ക് വേണ്ടി തെരുവിൽ നേരിടാനാണ് ഭാവമെങ്കിൽ ഇത് കേരളമാണ്..
താങ്കളെ ഞങ്ങൾ നിരുത്സാഹപ്പെടുത്തും.അതായത് ജനാധിപത്യത്തിന്റെ നെഞ്ചത്ത് കയറി നിന്ന് വൈസ്രോയി കളിക്കാൻ ബോധമുള്ള കേരള ജനത അനുവദിക്കില്ല എന്ന്,
ഒന്നുകൂടി കേട്ടോ ജനാധിപത്യത്തിൽ ജനങ്ങളുടെ തലക്ക് മുകളില്ല ഗവർണർ എന്നും ഭരണഘടനയിൽ എഴുതപ്പെട്ടിട്ടുണ്ട്( ആർട്ടിക്കിൾ 26 /13/18 ). സ്വന്തം സുഖത്തിനും ആർഭാടത്തിനും അധികാരത്തിനും സ്ഥാനത്തിനും വേണ്ടി ഇന്ത്യ എന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാജ്യത്തെ കശാപ്പ് ചെയ്യാൻ വിടുപണി ചെയ്യുന്ന താങ്കളൊക്കെയാണ് ഈ രാജ്യത്തെ ഏറ്റവും വലിയ ഭീകരർ..
ലജ്ജ തോന്നുന്നില്ലേ താങ്കൾക്ക് ? ഒരു പുഴുവായ താങ്കൾ വിചാരിച്ചാൽ ഇന്ത്യ എന്ന ഈ മതേതര ജനാധിപത്യ രാജ്യത്തെ താങ്കളെ അയച്ചവരുടെ അജണ്ടക്കനുസരിച്ച് തകർത്ത് കളയാം എന്ന് വിചാരിച്ചോ…? നീർക്കോലി കടിച്ചാൽ അത്താഴം മുടങ്ങും, അത്രേയൊള്ളൂ…

.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.