ജാതിയും മതവും വിറ്റ് ജനങ്ങളെ പറ്റിച്ച് ജീവിക്കുന്ന ഫ്രോഡുകൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ് വട്ടിയൂർക്കാവ്

257

Joli Joli എഴുതുന്നു

ജാതി വിറ്റും മതം വിറ്റും വിലപേശിയും ഉപജീവനം നടത്തുന്ന ചില ചിതലരിച്ച നികൃഷ്ട്ട ജന്മങ്ങളുടെ വാലാട്ടികളാകാൻ ഇനി ഞങ്ങളില്ല എന്ന് പതിനയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിളിച്ച് പറഞ്ഞ വട്ടിയൂർകാവിലെ ജനങ്ങൾക്ക് ഹൃദയം കൊണ്ട് ഒരു ഉമ്മ.. 💞

തങ്ങളുടെ വാല് പെരുന്നയിലെ പോപ്പിന്റെ ശാസനക്ക് മുന്നിൽ ആട്ടാനുള്ളതല്ലന്ന് കൃത്യമായി പറഞ്ഞതിന് വട്ടിയൂർ കാവിലെ നായന്മാർക്ക് ഒരു സലാം.ഈ കാലഘട്ടത്തിലും ജാതിയും മതവും വിറ്റ് ജനങ്ങളെ പറ്റിച്ച് ജീവിക്കുന്ന ഫ്രോഡുകൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ് വട്ടിയൂർക്കാവ്. വെള്ളാപ്പള്ളി നടേശനും കൂടി ശ്രദ്ധിക്കാവുന്നതാണ് ഞാൻ മേൽ വിവരിച്ചത്.കേരളത്തിലെ ജനങ്ങൾ ശബരിമല കൊണ്ട് മാത്രമല്ല അവരവരുടെ നെറ്റിയിലെ വിയർപ്പ് കൊണ്ടുകൂടിയാണ് ജീവിക്കുന്നത് എന്ന് കോന്നി പിടിക്കാനിറങ്ങിയ സുരേന്ദ്രന് മനസിലായി കാണുമെന്ന് വിശ്വസിക്കുന്നു.അബലങ്ങളെ കുറിച്ചും പള്ളികളെ കുറിച്ചും ദൈവങ്ങളെ കുറിച്ചും അല്ല സുരേന്ദ്ര ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നെട്ടേട്ടമോടുന്ന സാധാരണ ജനങ്ങളോട് സംസാരിക്കേണ്ടത്.അവരുടെ ജീവൽ പ്രശ്നങ്ങളെ കുറിച്ചാണ് അവരോട് സംസാരിക്കേണ്ടത്.

പക്ഷെ താങ്കൾ കോന്നിയിലെ ജനങ്ങളോട് സംസാരിച്ചത് ചത്ത് കഴിയുമ്പോൾ കിട്ടുമെന്ന് പറയുന്ന സ്വർഗത്തെ കുറിച്ചും ഭക്തിയെ കുറിച്ചും അവരുടെ ആത്മീയ കാര്യങ്ങളെ കുറിച്ചുമാണ്.എന്നാൽ ഇടത് പക്ഷ സ്ഥാനാർഥി സംസാരിച്ചത് കോന്നിയിലെ ജനങ്ങളുടെ നിത്യ ജീവിതത്തെ കുറിച്ചും അവർ ജീവിക്കാൻ വേണ്ടി നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുമാണ്.തന്മൂലം പതിനയ്യായിരത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷത്തിൽ സുരേന്ദ്രനെ അവർ മൂലയ്ക്കിരുത്തി.കോന്നിയിലെ ജനങ്ങൾക്ക് ഹൃദയത്തിൽ തൊട്ട് ഒരു സല്യൂട്ട്. ശബരിമലയിൽ ഒരു കുടിൽ കെട്ടി സുരേന്ദ്രൻ ശിഷ്ടകാലം അവിടെ കൂടുന്നതാണ് നല്ലത്…

അവസാനമായി ഒരു മണ്ഡലത്തിലെ ജനങ്ങൾക്ക് കൂടി നന്ദി പറയാനുണ്ട്.മുക്കി കൊല്ലാൻ നോക്കിയവരെ നീന്തി ചെന്ന് വിജയിപ്പിച്ച എറണാകുളംകാരോട്, നന്ദിയുണ്ട്.എറണാകുളത്ത് ഇനി എത്ര വല്ല്യ വെള്ളപ്പൊക്കമുണ്ടായാലും ഞാൻ മിണ്ടില്ല.. 🙏