വ്യക്തമായ മേൽവിലാസമോ വിദ്യാഭ്യാസ സർട്ടിഫിക്കറ്റോ പോലുമില്ലാത്ത കുറച്ച് പേർ ജനങ്ങളോട് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ടാൽ സൗകര്യപ്പെടില്ല

432
Joli Joli
കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ തന്നെ തീരുമാനിച്ചുകഴിഞ്ഞു…
എങ്കിൽ ഒരു കാര്യം ചെയ്യൂ…
1 രാഷ്ട്രപതി ഗോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിദ് ഷായും ആദ്യം പൗരത്വം തെളിയിക്കുക..
2 പൗരത്വം തെളിയിക്കാൻ നിങ്ങൾ സമർപ്പിച്ച രേഖകളും പൗരത്വം തെളിയിച്ച രേഖയും രാജ്യത്തിന്റെ മുന്നിൽ വെക്കുക..
3 തുടർന്ന് കേന്ദ്രമന്ത്രി സഭയിലെ എല്ലാവരും പ്രസ്തുത രേഖകളുടെ അടിസ്ഥാനത്തിൽ പൗരത്വം തെളിയിച്ച് ജനങ്ങളുടെ ആശങ്കകളെ അകറ്റൂക..
4 കേന്ദ്ര മന്ത്രിസഭയിലെ എല്ലാവരുടെയും പൗരത്വം രേഖകളോട് കൂടി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുക..
5 തുടർന്ന് ബി ജെ പി എം പി മാർ എല്ലാവരും പൗരത്വം തെളിയിച്ച് ജനങ്ങൾക്ക് ആത്മവിശ്വാസം പകരൂക..
6 പിന്നീട് രാജ്യ സഭയിലെയും ലോക സഭയിലെയും പ്രതിപക്ഷ എം പി മാർ പൗരത്വം തെളിയിക്കുക..
7 രണ്ടാം ഘട്ടമായി എല്ലാ സംസ്ഥാനങ്ങളിലെയും ഗവർണർമാർ അടക്കമുള്ള ഭരണ പ്രതിപക്ഷ അംഗങ്ങൾ പൗരത്വം തെളിയിക്കുക…
8 രേഖകൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുക..
9 ഈ രണ്ട് ഘട്ടം പൂർത്തിയായാൽ ഇവരിൽ നിന്ന് പുറത്താകുന്നവരെ ജയിലിൽ അടച്ച് ഈ പൗരത്വ ഭേദഗതി ബില്ലിലുള്ള നിങ്ങളുടെ ആത്മാർത്ഥത ജനങ്ങളെ ബോധ്യപ്പെടുത്തുക…
10 തുടർന്ന് ജനങ്ങളോട് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെടാം..
അല്ലാതെ വ്യക്തമായ ഒരു മേൽവിലാസമോ എന്തിനേറെ കൃത്യമായ ഒരു വിദ്യാഭ്യാസ സർട്ടിഫിക്കറ്റോ പോലുമില്ലാത്ത കുറച്ച് പേർ ചേർന്ന് ഇന്ത്യയിലെ ജനങ്ങളോട് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ടാൽ നിങ്ങളുടെ മുന്നിൽ പൗരത്വം തെളിയിക്കാൻ സൗകര്യപ്പെടില്ല…
ആദ്യം നിങ്ങളാരാണെന്ന് പറയൂ…
അതിന് ശേക്ഷം ഞാനാരാണെന്ന് പറയാം…