യു പി യിൽ പ്രക്ഷോപകാരികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ആരംഭിച്ചു, മോദി, അമിദ് ഷാ എന്ന രണ്ട് ചട്ടമ്പികളെ ജനം കരുതിയിരുന്നേ പറ്റൂ

1491

Joli Joli എഴുതുന്നു

യു പി യിൽ പ്രക്ഷോപകാരികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ആരംഭിച്ചു. കോടതിയുടെ നിർദ്ദേശപ്രകാരമാണത്രെ. ഈ വാർത്ത കേട്ടപ്പോൾ എനിക്ക് ഓർമവന്നത് പൗരത്വ നിയമത്തോടനുബന്ധിച്ച് നാടുകടത്തപ്പെടുന്ന മുസ്ലിങ്ങളുടെ സ്വത്തുക്കൾ എല്ലാം കണ്ടുകെട്ടി ഹിന്ദുക്കൾക്ക് നൽകുമെന്നും ഇപ്പോൾ പ്രക്ഷോപം നയിക്കുന്ന ഹിന്ദുക്കൾ പ്രക്ഷോപം നിർത്തി മോദിയുടെ ഒപ്പം നിന്നാൽ നിങ്ങൾക്കും ഒരു വിഹിതം കിട്ടുമെന്നും അല്ലങ്കിൽ നിങ്ങൾ ഒഴിവാക്കപ്പെടുമെന്നുമുള്ള ഒരു പോസ്റ്റാണ്..

കുറച്ച് ദിവസമായി ഫേസ് ബുക്കിൽ അവിടേം ഇവിടേം ഒക്കെയായിട്ട് മേൽ വിവരിച്ചത് പോസ്റ്റായും കമന്റായും കണ്ടിരുന്നു.ഏതോ രസികൻ തമാശ രൂപേണ പടച്ച് വിട്ടതായിരിക്കും എന്നാണ് ഞാൻ കരുതിയത്. അല്ലങ്കിൽ മൗനം പാലിക്കുന്നവരെ കളിയാക്കാൻ വേണ്ടിയായിരിക്കണം എന്നാണ്.മേൽ വിവരിച്ചത് വായിച്ചാൽ സാമാന്യ ബോധത്തിന്റെ അടിസ്ഥാനത്തിൽ നമ്മുക്കൊക്കെ ഒരു തമാശയോട് കൂടിയല്ലേ അത് വായിക്കാൻ കഴിയൂ…

എന്നാൽ ഇപ്പോൾ യു പി യിൽ നിന്ന് വരുന്ന വാർത്തകൾ കേൾക്കുമ്പോൾ അതത്ര തമാശയായിട്ടല്ല തോന്നുന്നത്.പ്രതിക്ഷേധിക്കാൻ തെരുവിലിറങ്ങിയ ആരേ വേണമെങ്കിലും പ്രക്ഷോപകാരിയാക്കാം സ്വത്ത് കണ്ട് കെട്ടാം. ഒരു വിഭാഗത്തെ മാത്രം പ്രക്ഷോപകാരികളാക്കാം.ആർ എസ് എസ് നേതാക്കൾ പോലീസ് സ്റ്റേഷനിൽ കൊടുക്കുന്ന ലിസ്റ്റ് അനുസരിച്ചുള്ളവരെല്ലാം പ്രക്ഷോപകാരികളാകും. സ്വത്ത് കണ്ട് കെട്ടും.കോടതിവിധിയുണ്ടല്ലോ ബലത്തിന്.പ്രതിക്ഷേധത്തിൽ പങ്കെടുത്താലും ഇല്ലങ്കിലും പൊലീസിന് ആരേ വേണമെങ്കിലും പ്രക്ഷോപകാരിയാക്കാം.സ്വത്ത് കണ്ട് കെട്ടാം.

യു പി പോലൊരു സംസ്ഥാനത്ത് ഞാൻ പ്രക്ഷോപത്തിൽ പങ്കെടുത്തിരുന്നില്ല എന്നൊക്കെ കോടതിയിൽ തെളിയിച്ച് വരുമ്പോഴേക്കും ഒരാളുടെ ആയുസ് തീരും. കോടതികളുടെ കാര്യത്തിൽ രാജ്യത്ത് എല്ലായിടത്തും അതുതന്നെയാവും ഗതി.നാളെ സർക്കാരിനെതിരായി ഫേസ് ബുക്കിൽ എഴുതുന്നവനും കലാപത്തിന് ആഹ്വാനം ചെയ്തു എന്ന പേരിൽ പ്രക്ഷോപകാരിയാകാം.കാരണം മോദി, അമിദ് ഷാ എന്ന രണ്ട് ചട്ടമ്പികളെ ജനം കരുതിയിരുന്നേ പറ്റൂ.

മോദിയുടെ ഭാക്ഷയിൽ പൗരത്വ ബില്ലിനെതിരായി പോരാടുന്ന രാജ്യത്തെ പകുതിയിൽ അധികം ജനങ്ങളും അർബൻ നക്സലുകളാണ്.പ്രതിക്ഷേധം തുടങ്ങിയതിൽ പിന്നെ ഇത് രണ്ടാം തവണയാണ് മോദി രാജ്യത്തെ പ്രതിക്ഷേധിക്കുന്ന ജനങ്ങളെ അർബൻ നക്സലുകൾ എന്ന് വിളിക്കുന്നത്. അതെ നമ്മൾ അർബൻ നക്സലുകളാണ്.നമ്മൾ പോരാടുന്നത് മഹത്തായ ഈ രാജ്യത്തെ തകർത്ത് കളയാൻ ഒരുമ്പെട്ട് ഇറങ്ങിയിരിക്കുന്ന രണ്ട് ആർ എസ് എസ് തീവ്രവാദികളോടും.