ഒരു നഗരം കത്തുകയാണ്, വീടുകളിൽ കിടന്നുറങ്ങുന്ന മനുഷ്യർ വരെ മൃഗീയമായി കൊല്ലപ്പെടുകയാണ്, എന്നിട്ടും കോടതി പറയുന്നു സമയമെടുത്ത് നടപടിയെടുത്താൽ മതിയെന്ന്

0
818

Joli Joli

ജാഫറാബാദിലെയും ചാന്ദ്ബാഗിലെയും റോഡുകളില്‍ നിന്ന് സമരക്കാരെ നീക്കാന്‍, ഡല്‍ഹി പൊലീസിന് ഞങ്ങള്‍ മൂന്നു ദിവസത്തെ സാവകാശം തരുന്നു. അതുകഴിഞ്ഞാല്‍ ഞങ്ങള്‍ ഇടപെടും. പിന്നെ ഞങ്ങള്‍ നിങ്ങള്‍ പറഞ്ഞാലും കേട്ടെന്നു വരില്ല.’- ഇതായിരുന്നു ഡല്‍ഹിയുടെ അഭിനവ ബാല്‍താക്കറെ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബി ജെ പി നേതാവ് കപില്‍ മിശ്രയുടെ ആഹ്വാനം. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ മിശ്രയുടെ ആഹ്വാനം ആർ എസ് എസ് ഗുണ്ടകൾ ദില്ലിയിൽ നടപ്പാക്കി. മുപ്പത്തി ആറോളം മരണം ഇതുവരെ റിപ്പോർട്ട് ചെയ്തു. ഇരുനൂറ്റി നാൽപ്പത്തി ഏഴ് പേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ഇരുപത്തി നാല് പേരെ കാണാതായി.നൂറ്റി പതിനഞ്ചോളം വാഹനങ്ങളും അനേകം വീടുകളും കടകളും അഗ്നിക്കിരയാക്കി.

കഴിഞ്ഞ ഒന്നര ആഴ്ച്ചയായി ഇന്റെലിജെന്റ്സ് ബ്യുറോ ആറു തവണ ദില്ലി പൊലീസിന് മുന്നറിപ്പ് കൊടുത്തിട്ടും കലാപത്തിന്റെ ആദ്യ മുപ്പത്താറു മണിക്കൂർ അക്രമം തടയാതെ മാറിനിന്ന് ദില്ലി പോലീസ് കലാപകാരികളോട് സഹകരിച്ച് കൊടുത്തു.കൃത്യമായ ഗുജ്‌റാത്ത് വംശഹത്യയുടെ കൂട്ട് തന്നെയാണ് ദില്ലിയിലും അമിദ് ഷായും കൂട്ടരും പ്രയോഗിച്ചത്.രണ്ടായിരത്തോളം മനുഷ്യർ ദാരുണമായി കൊല്ലപ്പെട്ട മുപ്പത്താറ് ദിവസം നീണ്ടുനിന്ന ഗുജ്‌റാത്ത് വംശഹത്യ നടക്കുമ്പോൾ അത് തടയാൻ കഴിയാതെ ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയായിരുന്നവനാണ് ഇന്ന് ദില്ലി പോലീസിന്റെയും ഇന്ത്യയുടേയും ആഭ്യന്തരം കൈകാര്യം ചെയ്യുന്നത്… !അങ്ങനെയൊരാൾ സമാനമായി നടന്ന ദില്ലി വംശഹത്യ തുടക്കത്തിൽ തന്നെ തടയുമെന്ന് വിശ്വസിച്ചുപോയ മണ്ടന്മാരാണ് നമ്മൾ.അത് കൃത്യമായി മനസിലാക്കികൊണ്ടാണ് ഇന്നലെ ഒരു ന്യായാധിപൻ പറഞ്ഞത് ഇനിയൊരു ഗുജ്‌റാത്ത് ഈ രാജ്യത്ത് അനുവദിക്കില്ല എന്ന്.

വിദ്വേഷപ്രസംഗം നടത്തി കലാപം വിതച്ചവർക്കെതിരെ കേസെടുക്കാൻ.. നാളെത്തന്നെ കേസെടുത്ത് റിപ്പോർട്ട് സമർപ്പിക്കാൻ.പക്ഷെ നിങ്ങൾ അദ്ദേഹത്തിന് നൽകിയ സമ്മാനം സ്ഥലമാറ്റമായിരുന്നു… !എന്നിട്ട് നിങ്ങളുടെ ആളെ കൊണ്ട് നിങ്ങൾ ഒന്നര മാസത്തെ സമയം നേടിയെടുത്തു… ആഹാ അന്തസ്… ! ഒരു നഗരം കത്തുകയാണ്. വീടുകളിൽ കിടന്നുറങ്ങുന്ന മനുഷ്യർ വരെ മൃഗീയമായി കൊല്ലപ്പെടുകയാണ്… ആളുകൾ പാലായനം ചെയ്യുകയാണ്.. എന്നിട്ടും കോടതി പറയുന്നു അക്രമത്തിന് ആഹ്വാനം ചെയ്തവർക്കെതിരെയും അക്രമം നടത്തിയവർക്കെതിരെയും നടപടി സ്വീകരിക്കാൻ ആവശ്യത്തിന് സമയമെടുത്തോളാൻ. ഇനിയും പാക്കിസ്ഥാൻ തീവ്രവാദികളാണ് ദില്ലിയിൽ അക്രമം നടത്തിയത് എന്നുപറഞ്ഞ് ആരെങ്കിലും വന്നാൽ.മഹാത്മാ ഗാന്ധി പോലും അത്തരക്കാരുടെ പിതൃക്കളെ സ്മരിച്ചുപോകും.