ഇന്ത്യയിൽ ഏതൊരു സ്ഫോടനം നടന്നാലും ഇന്ത്യൻ മുജാഹിദ്ദീൻ , ലക്ഷ്കർ ഇ തോയിബ ഇങ്ങനെ കുറെ തീവ്രവാദ സംഘടനകൾ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് പതിവായിരുന്നല്ലോ. അല്ലെങ്കിൽ പാകിസ്ഥാനിൽ ആരോപിക്കും .ബിജെപി അധികാരത്തിൽ വന്നതിനുശേഷം കാശ്മീർ അരക്ഷിതമായെങ്കിലും മറ്റിടങ്ങളിൽ സ്ഫോടനങ്ങളും മറ്റും ഏറെക്കുറെ നിലച്ചു. ബിജെപി സർക്കാരിന്റെ ഇന്റലിജൻസ് സംവിധാനങ്ങളുടെ കൃത്യത കൊണ്ടാണ് ഭീകരരുടെ ആസൂത്രണങ്ങൾ പാളുന്നതെന്ന് അവർ വീരവാദം പറയുന്നെങ്കിലും കാര്യമതാണോ ? ക്ലാസിലെ ഏറ്റവും വലിയ ബഹളക്കാരനെ ലീഡറാക്കിയാൽ ബഹളം നിലയ്ക്കുന്നതുപോലെ അല്ലെ ? കോൺഗ്രസ് സർക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടാനും ഭീകരവാദത്തിന്റെ പേരിൽ ഒരു വിഭാഗത്തെ മുഴുവൻ ഒറ്റപ്പെടുത്താനും ആസൂത്രണം ചെയ്തത് ആയിക്കൂടെ പലതും ? അല്ലെങ്കിൽ പറയു, പാകിസ്താനെതിരെ പലതും ആരോപിക്കുമ്പോൾ ഇന്ത്യയ്ക്ക് പാകിസ്താന്
ശക്തമായ തെളിവുകൾ നൽകാൻ സാധിക്കാത്തതു എന്തുകൊണ്ടാണ് ? ജോളിയുടെ ഈ ചെറിയകുറിപ്പ് അത്തരമൊരു സംശയത്തിലേക്കു വിരൽ ചൂണ്ടുന്നു .

Joli Joli

രാജ്യം തന്നെ കത്തിക്കാൻ മടിയില്ലാത്ത തീവ്രവാദികളാണ് രാജ്യം ഭരിക്കുന്നത്.പാക്കിസ്ഥാൻ തീവ്രവാദികൾ എന്നപേരിൽ രാജ്യത്ത് ഇന്നേവരെ നടന്നിട്ടുള്ള തീവ്രവാദി ആക്രമണങ്ങളിൽ ഒന്നിലെങ്കിലും പാക്കിസ്ഥാനോ പാക്കിസ്ഥാൻ തീവ്രവാദികൾക്കോ പൂർണമായ പങ്കുണ്ടായിരുന്നോ എന്നതാണ് ഇനി രാജ്യം ഗൗരവമായും അടിയന്തിരമായും ചർച്ച ചെയ്യേണ്ടത്.

പാക്കിസ്ഥാന്റെയും പാക്കിസ്ഥാൻ തീവ്രവാദികളുടെയും പേരുപറഞ്ഞ് ചിലർ രാജ്യത്തെ വല്ലാതെ തെറ്റ് ധരിപ്പിക്കുകയും മുതലെടുക്കുകയും ചെയ്യുന്നുണ്ട്. പ്രതിസ്ഥാനത്ത് നിർത്താൻ ഒരു ശത്രു രാജ്യം ഉള്ളത് കൊണ്ട് മുതലെടുപ്പിനായി നടത്തുന്ന ആക്രമണങ്ങളും ശത്രുരാജ്യത്തിന്റെ കണക്കിൽ പെടുത്തിവെക്കുന്നതിനെ ഇനി ജനങ്ങൾ സംശയദൃഷ്ടിയോടെ തന്നെ കാണണം. ഇല്ലങ്കിൽ അന്യ രാജ്യത്തെ മനസാ വാചാ അറിയാത്ത ഏതെങ്കിലും ഒരു തീവ്രവാദി സംഘടനയുടെ പേരിൽ നമ്മളും പൊട്ടിത്തെറിക്കും.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.