നാൽപ്പത് കഴിഞ്ഞ പ്രണയങ്ങൾക്ക് ചിലത് പറയാനുണ്ട്, പ്രത്യേകിച്ച് കുടുംബസ്ഥരുടെ അന്യ പ്രണയങ്ങൾക്ക്

0
861

Joli joli

നാൽപ്പത് കഴിഞ്ഞ പ്രണയങ്ങൾക്ക് ചിലത് പറയാനുണ്ട് ,പ്രത്യേകിച്ച് കുടുംബസ്ഥരുടെ അന്യ പ്രണയങ്ങൾക്ക്.

അവക്ക് കൃത്യമായ കാരണങ്ങളുണ്ട്, മനസിലാക്കാൻ കഴിയാത്ത ആത്മസംഘർഷങ്ങളുണ്ട്, ആവശ്യമാണ് എന്ന അത്യാവശ്യ ഘട്ടങ്ങളുണ്ട്, നല്ല പ്രണയം മുതൽ നല്ല സുഹൃത്ത് നല്ല കേൾവിക്കാരൻ നല്ല കേൾവിക്കാരി നല്ല കൂട്ട് തുടങ്ങിയവയെല്ലാം നാല്പത് കഴിഞ്ഞ ബന്ധങ്ങളുടെ പരിധിയിൽ വരും.
മനോഹരവും തീഷ്ണവുമായിരിക്കും, പക്വതയുള്ളവയായിരിക്കും, ഇന്നത്തെ കാലത്ത് ഇതൊക്കെ ധാരാളമുണ്ട് എന്ന് തന്നെ തോന്നുന്നു. ആരും പുറത്ത് പറയുന്നില്ല എന്നേയുള്ളൂ.

ബഹുഭൂരിപക്ഷം ആളുകളും കുടുംബത്തെയും സമൂഹത്തെയും മക്കളെയും കുടുംബ സമാധാനത്തെയും ഒക്കെ ഓർത്ത് വളരെ രഹസ്യമായി കൊണ്ടുനടക്കും. അവർക്ക് മാത്രം അറിയുന്ന പ്രണയം, അല്ലങ്കിൽ ആത്മ ബന്ധം അല്ലങ്കിൽ കൂട്ട് എന്നൊക്കെ ഇതിനെ പറയാം. Image result for love at 40ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത വർഷങ്ങളായ ബന്ധങ്ങൾ വരെയുണ്ടാകാം. ഇത്തരം ബന്ധങ്ങൾ ചിലർക്ക് വിഷാദങ്ങളിൽ നിന്നുള്ള മോചനമാകാം,
ചിലർക്ക് മരവിപ്പിൽ നിന്നും മടുപ്പിൽ നിന്നുമുള്ള മോചനമാകാം. ചിലർക്ക് അവഗണനയിൽ നിന്നുള്ള മോചനമാകാം. ചിലർക്ക് പുതിയ പ്രതീക്ഷ, ചിലർക്ക് ആശ്വാസം, ചിലർക്ക് തണൽ…അങ്ങനെയങ്ങനെ.

ചിലരെ വീണ്ടും ജീവിക്കാൻ പ്രേരിപ്പിക്കുന്നത് തന്നെ ഇത്തരം ബന്ധങ്ങളാകാം. ശരീരം കൊതിക്കാത്ത ബന്ധങ്ങളും ഉണ്ട്. കൂടുതലും അങ്ങനെയുള്ളവയായിരിക്കണം. ഒരു വിളിയോ ഒരു നോട്ടമോ ഒരു സന്ദേശമോ മതിയാകും ചിലർക്ക് ആശ്വാസവും സന്തോഷവും പകരാൻ.  ഇത്തരം ബന്ധങ്ങൾക്ക് പരിസമാപ്തിയില്ല, ലക്ഷ്യങ്ങളില്ല, കൂടിച്ചേരും എന്ന പ്രതീക്ഷയില്ല. പക്ഷെ ചിലരെയെങ്കിലും അത് മുന്നോട്ട് ജീവിപ്പിക്കുന്നുണ്ട്…!