നമ്മൾ ചിന്തിക്കാൻ കഴിവുള്ള സ്വതന്ത്ര പൗരന്മാരായിരുന്നെങ്കിൽ ഇവരൊക്കെ എന്നേ കൂലിപ്പണിക്ക് പോയേനെ

20744

Joli Joli എഴുതുന്നു

പള്ളികളിലും അമ്പലങ്ങളിലും സമുദായ സംഘടനകളിലും പാർട്ടികളിലും സ്‌കൂളുകളിലും ചെറുപ്പം മുതലേ വിധേയപ്പെടുത്തി മെരുക്കി വളർത്തിഎടുത്ത അടിമകളാണ് നമ്മൾ.അടിമകളായ നമ്മൾ സ്വതന്ത്ര പൗരന്മാരാണെന്ന് ആരാണ് പറഞ്ഞത്…?

മൈത്രേയന്റെ വാക്കുകളാണ് മേൽ വിവരിച്ചത്.ശരിയല്ലേ..? പിണറായി വിജയന്റെ അടിമകൾ..മോദിയുടെ അടിമകൾ..വെള്ളാപ്പള്ളിയുടെ അടിമകൾ..സുകുമാരൻ നായരുടെ അടിമകൾ..രമേശ്‌ ചെന്നിത്തലയുടെ അടിമകൾ..ശ്രീധരൻ പിള്ളയുടെ അടിമകൾ..മെത്രാൻ മാരുടെയും പള്ളികളുടെയും അടിമകൾ..ഉസ്താദ് മാരുടെ അടിമകൾ…എന്നിട്ടും നിങ്ങൾ പറയുന്നു നിങ്ങൾ സ്വതന്ത്ര പൗരന്മാരാണെന്ന്..എന്തൊരു തമാശ.

പാർട്ടിക്ക് അടിമയല്ലേ നിങ്ങൾ? മതത്തിന് അടിമയല്ലേ നിങ്ങൾ? സമുദായത്തിന് അടിമയല്ലേ നിങ്ങൾ, അതെ.നിങ്ങൾക്ക് സ്വന്തമായി ഒരു അഭിപ്രായമുണ്ടോ.നിങ്ങൾക്ക് സ്വന്തമായി ഒരു തീരുമാനമുണ്ടോ, ഇല്ല.പിന്നെ എങ്ങനെയാണ് നിങ്ങൾ നിങ്ങളെ നയിക്കേണ്ടവരെ തിരഞ്ഞെടുക്കുന്നത്.നിങ്ങളെ നയിക്കേണ്ടവരെ സ്വതന്ത്രമായി തിരഞ്ഞെടുക്കാനുള്ള കഴിവ് നിങ്ങൾക്കില്ല.അത് പാർട്ടികളും മതങ്ങളും എന്നോ നിങ്ങളിൽ നിന്ന് ഇല്ലാതാക്കി.വെറും അടിമകളും ആട്ടും കൂട്ടങ്ങളുമാണ് നിങ്ങൾ.അവർ പറയുന്നത് ശിരസാ വഹിക്കുന്ന വെറും മൃഗ ജീവിതങ്ങൾ.

അവർക്ക് വേണ്ടി ആർപ്പുവിളിക്കുക..അവർക്ക് വേണ്ടി സംഘടിക്കുക..അവർക്ക് വേണ്ടി വോട്ട് ചെയ്യുക..അവർക്ക് വേണ്ടി ശബ്‌ദിക്കുക…അവർക്ക് വേണ്ടി ശബ്‌ദിക്കാതിരിക്കുക…അത് മാത്രമാണ് നിങ്ങൾ..

യൂറോപ്പിൽ പന്ത്രണ്ട് വയസ് കഴിഞ്ഞാൽ ആണായാലും പെണ്ണായാലും അയാൾ എല്ലാ അവകാശങ്ങളോടും കൂടിയ ചിന്തിക്കാൻ കഴിവുള്ള സ്വതന്ത്ര പൗരനാണ്.പിന്നീട് വളരുന്നതും സ്വതന്ത്ര ചിന്തയോട് കൂടിയാണ്.ആരുടേയും അടിമയല്ല എന്ന് സാരം.അങ്ങനെയുള്ള ചിന്താ ശേഷിയുള്ള സ്വതന്ത്ര പൗരന്മാരാണ് ആ രാജ്യത്തിന്റെ പുരോഗതിയും അവിടുത്തെ ജനങ്ങൾ തിരഞ്ഞെടുത്ത ഭരണാധികാരികളുടെ നിലവാരവും.സ്വതന്ത്രമായി ചിന്തിക്കാൻ കഴിയുന്ന ഒരു ജനത്തിന് നിലവാരമുള്ള ഒരു ഭരണാധികാരിയെയും ഭരണ കൂടത്തെയും തിരഞ്ഞെടുക്കാൻ കഴിയും.നമ്മളോ? ബുദ്ധി മരവിച്ച് പോയൊരു ജനതയാണ് നമ്മൾ. ആധുനിക ലോകത്തെ കുറിച്ചോ മനുഷ്യരെ കുറിച്ചോ വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ചോ യാതൊരു അറിവും ഇല്ലാത്ത പൊട്ടകുളത്തിലെ തവളകളായ വെള്ളാപ്പള്ളികളും പിണറായികളും ചെന്നിത്തലകളും ചൂണ്ടിക്കാണിക്കുന്ന വഴിയേ മാടുകളെ പോലെ തലകുനിച്ച് നടന്ന് പോകാൻ വിധിക്കപ്പെട്ടവരാണ് നമ്മൾ. നമ്മൾ ചിന്തിക്കാൻ കഴിവുള്ള സ്വതന്ത്ര പൗരന്മാരായിരുന്നെങ്കിൽ ഇവരൊക്കെ എന്നെ കൂലിപ്പണിക്ക് പോയേനെ.

Joli Joli

Previous articleഎല്ലാ വെട്ടുക്കിളികളും ഒരേ മനുഷ്യരാണ്
Next articleവിദേശത്തെ മെഡിക്കൽ വിദ്യാഭ്യാസം
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.