Joli Joli

ഒരു സ്ത്രീയുടെയും ഗർഭപാത്രത്തിൽ നിന്ന് മതഭ്രാന്ത് പേറിയല്ല ഒരു കുഞ്ഞും ഈ ലോകത്ത് പിറന്ന് വീഴുന്നത്. മനുഷ്യ മനസുകൾ മത കച്ചവടത്തിന് പറ്റിയ ഇടങ്ങളാണെന്ന് കണ്ടെത്തിയത് മത കച്ചവടക്കാരായ നിങ്ങളാണ്.മനുഷ്യ മനസുകളിൽ മത ഭ്രാന്തും വർഗീയതയും മത വിഷവും കുത്തിനിറച്ച് മനുഷ്യനെ വികടിപ്പിച്ചതും നിങ്ങളാണ്, എന്തിന് വേണ്ടി.. ? നിങ്ങളുടെ കച്ചവട താൽപ്പര്യങ്ങൾക്ക് വേണ്ടി.മതങ്ങളും പുരോഹിതൻമാരും സമ്പന്നരായി. മതഭ്രാന്ത് കലശലായ മനുഷ്യർ തെരുവിൽ പരസ്പ്പരം പരസ്യമായി ആക്രോശിക്കുന്നു…? ചിലർ വർഗീയത പിറുപിറുക്കുന്നു. ചിലർ മനസ്സിൽ ഉരുവിടുന്നു. ചിലർ ഉള്ളിന്റെ ഉള്ളിൽ ഭ്രാന്ത് രഹസ്യമായി കൊണ്ടുനടക്കുന്നു. സങ്കടത്തോടെ ഒരു കാര്യം പറയട്ടെ.നിങ്ങൾക്ക് ഇനി വല്ല്യ ആയുസൊന്നുമില്ല. നിങ്ങൾ പരസ്പ്പരം വെട്ടി ചത്തൊടുങ്ങേണ്ട സമയം ആസന്നമായിരിക്കുന്നു. അതിന്റെ അടയാളങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു.

നിങ്ങളുടെ സമാധാനവും സുരക്ഷിതത്വവും നഷ്ട്ടപ്പെടാൻ പോകുന്നു. നിങ്ങൾക്ക് എത്രമാത്രം മത ഭ്രാന്തുണ്ടോ അതിന്റെ ഇരട്ടി ഭ്രാന്ത് എതിർ ചേരിയിലുള്ള മതക്കാരനുണ്ട്. ഏത് സമയവും ഒരു ലഹളയിൽ കൊല്ലപ്പെടാം എന്ന മരണഭയം ഇനി നിങ്ങളെ പിടികൂടും. ഒരു ഇലയനക്കം പോലും ഇനി നിങ്ങളെ ഭയപ്പെടുത്തും. ഉറക്കം കെടുത്തും. പുരോഹിതർ പറക്കും. ലോകത്തിന്റെ ഏത് കോണിലേക്കും. നിങ്ങൾ..മതം പേറി പ്രാന്തായ നിങ്ങൾ… ഇയാംപാറ്റകളെ പോലെ കൊഴിഞ്ഞു വീഴും..ഭയപ്പെട്ട് ഓടിനടക്കും… എതിരെ വരുന്നവൻ നിങ്ങളെ കൊല്ലാൻ വരുന്നവനാണോ എന്ന സംശയ രോഗത്തിന് നിങ്ങൾ അടിമപ്പെടും… അരാജകത്വവും ഭയവും നിങ്ങളെ പിടികൂടും… നിങ്ങളെ ഇനി നിങ്ങൾ വിശ്വസിക്കുന്ന ദൈവങ്ങൾക്ക് പോലും രക്ഷിക്കാനാവില്ല…

ഇനി താഴെ ചിത്രത്തിൽ കാണുന്നത് പോലുള്ള ഫാൻസി ഡ്രസ്സുകൾ നടത്തി ആശ്വാസം കണ്ടെത്താം… താൽക്കാലികമായിട്ടെങ്കിലും മനസിനെ ആശ്വസിപ്പിക്കാം..ഭയപ്പെട്ടുതുടങ്ങി അല്ലേ നിങ്ങൾ.. .? പരസ്പ്പരം കടിച്ച് കീറുമോ എന്ന്…? അതുകൊണ്ടല്ലേ ഇതുപോലുള്ള ഉടായിപ്പ് പരിപാടിയിലൂടെ മനസിനെ സ്വയം ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്…? ഒറ്റ വഴിയേ ഇനി നിങ്ങളുടെ മുന്നിലൂള്ളൂ. സമചിത്തത വീണ്ടെടുക്കുക.മത ഭ്രാന്തിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുക.മനുഷ്യനാകുക. എന്തേ എന്ന രീതിയിൽ ആശ്ചര്യത്തോട് കൂടി എന്നെ നോക്കണ്ട .മതം എന്ന ലോകം കണ്ട ഏറ്റവും വലിയ സ്ഫോടക വസ്തുവിന്റെ അവസാന പ്രവർത്തനം പിന്നെങ്ങനെയാകുമെന്നാണ് നിങ്ങൾ കരുതിയത്….?

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.