ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ആർ എസ് എസിന്റെയോ ബി ജെ പി യുടെയോ വീട്ടിലെ ഒരു നായക്ക് പോലും ജീവൻ നഷ്ടപ്പെട്ടിട്ടില്ല

222

എഴുതിയത്  : Joli Joli

അറിവോ, വിവരമോ, വിദ്യാഭ്യാസമോ, വേണ്ടത്ര ജനാധിപത്യ ബോധമോ ഒത്തൊരുമയോ ഇല്ലാതിരുന്നിട്ടും ആയിരത്തി തൊള്ളായിരത്തി നാൽപ്പത്തി ഏഴിൽ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തോക്കിൻ മുനയിൽ നിന്ന് നെഞ്ച്‌ വിരിച്ച് പോരാടി ഇന്ത്യൻ ജനത നേടിയെടുത്തതാണ് ഇന്ത്യാ മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യം..

രാജ്യത്ത് എന്താണ് നടക്കുന്നത് എന്ന് ഒരു മനുഷ്യനുപോലും വേഗത്തിൽ അറിയാൻ ഉള്ള ഒരു മാധ്യമ സൗകര്യം പോലും ഇല്ലാതിരുന്ന കാലത്താണ് സ്വാതന്ത്ര്യ സമരം തീ ജ്വാലയായി രാജ്യത്ത് ആളിപ്പടർന്നത് എന്നോർക്കണം…

ലക്ഷകണക്കിന് മനുഷ്യരെ കൊന്നൊടുക്കിക്കൊണ്ട് രണ്ട് നൂറ്റാണ്ട് കാലം ഇന്ത്യയെ അടക്കി ഭരിച്ച് കൊള്ളയടിച്ച ബ്രിടീഷ്കാരോട് ചേർത്ത് വെക്കേണ്ട പേരാണ് ആർ എസ് എസിന്റേത്…
അല്ലാതെ ഇന്ത്യയുമായോ ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായോ ഇന്ത്യൻ ജനതയുമായി പോലുമോ ചേർത്ത് വെക്കേണ്ട ഒന്നല്ല ആ പേര്…

ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ആർ എസ് എസിന്റെയോ ബി ജെ പി യുടെയോ വീട്ടിലെ ഒരു നായക്ക് പോലും ജീവൻ നഷ്ടപ്പെട്ടിട്ടില്ല എന്ന് മോദിയെ സാക്ഷി നിർത്തി ലോക്സഭയിൽ മല്ലികാർജുൻ ഘാർഗേ പറഞ്ഞതിനെ എതിർക്കാനും ഒരാളെയെങ്കിലും ചൂണ്ടി കാണിക്കാനും ഇന്ന് വരെ ഈ കപട ദേശ സ്നേഹികൾക്ക് കഴിഞ്ഞിട്ടില്ല..

Image may contain: 1 person, smilingഅങ്ങനെ സ്വാതന്ത്ര്യവുമായി പുലബന്ധം പോലുമില്ലാത്ത ആർ എസ് എസ്സാണ് ഇപ്പോൾ രാജ്യത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും ദേശ സ്നേഹത്തിന്റെയും പ്രതീകങ്ങൾ എന്നത് കൃത്യമായ അജണ്ടയിലൂടെ പരുവപ്പെടുത്തിയെടുത്തതാണ്..

ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ കൂടെ വർഗീയത എന്ന വിഷം കൂടി കലർത്തിയപ്പോൾ രാജ്യ ഭരണവും യഥാർത്ഥ രാജ്യ ദ്രോഹികളുടെ കൈകളിലെത്തി…

ഇനി സ്വാതന്ത്ര്യത്തെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചും ഭരിക്കുന്നവരെക്കുറിച്ചും സംസാരിച്ചാൽ അവരെല്ലാം രാജ്യ ദ്രോഹികളാകും…

നോക്കൂ..
ബ്രിട്ടീഷുകാർ ഭരിച്ചപ്പോഴും ഇത്തരം വിലക്കുകൾ ഉണ്ടായിരുന്നില്ലേ…..?
വിലക്കുകളല്ല അതായിരുന്നു നിയമം..
എത്ര കൃത്യമായിട്ടാണ് ആർ എസ് എസ് ബ്രിട്ടീഷുകാരെ അനുകരിക്കുന്നത്..?

രാജാവിനെതിരെയോ മന്ത്രി സഭക്കെതിരെയോ സംസാരിച്ചാൽ തുറുങ്കിലടക്കാൻ സദാ ജാഗരൂകരായി കിങ്കരന്മാർ പ്രവർത്തിക്കുന്നുണ്ട്…

എവിടുന്നാണീ ഇവർക്കീ ധൈര്യം കിട്ടിയത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ…?

ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന നാൽപ്പത്തേഴിന് മുൻപുള്ള ബോധമില്ലാത്ത ജനങ്ങളല്ല ഇന്ന് രാജ്യത്തുള്ളത്…
അവർക്ക് നഷ്ട്ടപ്പെടാൻ ഒന്നുമില്ലായിരുന്നു…
പിറന്ന മണ്ണിൽ അന്തഃസ്സായി ജീവിക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുക എന്നത് മാത്രമായിരുന്നു അവരുടെ മുന്നിൽ..

ഇന്ന് പ്രതികരണ ശേഷി നഷ്ട്ടപ്പെട്ടവരാണ് രാജ്യത്തുള്ളത്…
അടിമകളാണ്…
രാജ്യത്ത് എന്താണ് നടക്കുന്നത് എന്നുപോലും തിരിച്ചറിവില്ലാത്തവരാണ്…
നഷ്ടപ്പെടുവാൻ ഉള്ളവാരാണ്..
പേടിയുള്ളവരാണ്…

പ്രതികരിക്കുന്ന ഒരു ജനതയായിരുന്നെങ്കിൽ ഇന്നലത്തെ ബീഹാറിലെ രാജ ഭക്തന്റെ വിധിക്കെതിരെ ഇന്ന് രാജ്യത്തെ തെരുവുകൾ കത്തുകൾകൊണ്ട് നിറഞ്ഞേനേ….

അടിമകളായി ജീവിക്കേണ്ടി വന്നാലും ഇന്ത്യയിൽ ഇനിയൊരു സ്വാതന്ത്ര്യ സമരമോ ജനകീയ പ്രതികരണമോ ഉണ്ടാകില്ല…. !

Joli..

വര.. Vineeth S Pillai.