കൊറോണ വൈറസൊക്കെ ഞൊടിയിടയിൽ ആളെ തീർത്തുകളയും എന്നാൽ സംഘി വൈറസ്, അത് ബാധിച്ച ആളുടെ സ്വഭാവിക മരണം വരെ സമൂഹത്തിൽ നാശം വിതച്ചുകൊണ്ടേയിരിക്കും

438

Joli Joli

ഒരുവനെ സംഘി എന്ന വൈറസ് പുണരുന്നതോടുകൂടി അയാൾ മനുഷ്യനല്ലാതായി തീരുകയാണ്. അയാൾ പിന്നീട് മതവും വർഗീയതയും പുരണ്ട പേപിടിച്ച ഒരു ജീവി മാത്രമാണ്.ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ പ്രകാരം സംഘി വൈറസ് ആദ്യം ബാധിക്കുക തലച്ചോറിനെയാണ്. അന്നോളമുള്ള അയാളുടെ വിവരത്തെയും വിദ്യാഭ്യാസത്തെയും ബോധത്തെയും ചിന്താശേഷിയെയും സമൂഹത്തോടുള്ള ബാധ്യതയെയുമാണ് ഈ വൈറസ് പാടെ നശിപ്പിച്ച് കളയുന്നത്.വൈറസ് ബാധ ശക്തമാകുമ്പോൾ അന്യമതസ്ഥരെ അകാരണമായി ഭയപ്പെടുക, അവരെ ആക്രമിക്കാൻ തോന്നുക..തന്റെ മതത്തെ എല്ലാവരും ആക്രമിക്കാൻ വരുന്നു എന്ന് വിളിച്ച് കൂവുക..പേ പിടിച്ച വർഗീയത പരത്തുക..ഒരു മനുഷ്യന് വെളിവിലും സാമാന്യ ബോധത്തിലും എത്രമാത്രം അധഃപതിക്കാമോ അതിലും താഴെ പോകുക.. തുടങ്ങിയവയാണ് ലക്ഷണങ്ങൾ..മരുന്നില്ലാതെ ഈ ആസുഖത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് ഇപ്പോൾ ഇന്ത്യ.സുരേഷ് ഗോപിയും ഐ പി സ് റാങ്ക് കാരനായ കുമാരേട്ടനുമൊക്കെ ഇത്രമാത്രം അധഃപതിക്കുമെന്ന് സ്വപ്നത്തിൽ പോലും നിങ്ങൾ കരുതിയിരുന്നോ .? ഇല്ലല്ലോ.അതാണ് സംഘി വൈറസ്.സംഘി വൈറസിന് മുന്നിൽ കൊറോണയൊക്കെയെന്ത് .കൊറോണ വൈറസോക്കെ ഞൊടിയിടയിൽ ആളെ തീർത്തുകളയും.എന്നാൽ സംഘി വൈറസ്, അത് ബാധിച്ച ആളുടെ സ്വഭാവിക മരണം വരെ സമൂഹത്തിൽ നാശം വിതച്ചുകൊണ്ടേയിരിക്കും.