Joli Joli

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ ക്യാമ്പ് ഓഫീസ് ആയ പ്രഗതി ഭവനിൽ ആക്ടിവിസ്റ്റ് തൃപ്തി ദേശായിയും സംഘവും നടത്തിയ രണ്ട് മണിക്കൂർ നീണ്ട് നിന്ന പ്രതിക്ഷേധ പ്രകടനത്തിനൊടുവിൽ അറസ്റ്റ് വരിച്ചു . കഴിഞ്ഞയാഴ്ച നടന്ന ദിഷ എന്ന ഡോക്റ്ററുടെ ക്രൂരമായ മരണത്തിൽ സർക്കാർ അലംഭാവം കാണിക്കുന്നു എന്നാരോപിച്ചാണ് തൃപ്തിയും സംഘവും തെലുങ്കാന മുഖ്യമന്ത്രിയുടെ വസതി വളഞ്ഞത്.

“സംസ്ഥാന മുഖ്യമന്ത്രിക്ക് വിവാഹങ്ങളിൽ പങ്കെടുക്കാൻ സമയമുണ്ടെങ്കിലും ഇരയുടെ കുടുംബത്തെ കാണാൻ അദ്ദേഹത്തിന് സമയമില്ല.സ്ത്രീകൾ സമൂഹത്തിൽ സുരക്ഷിതരല്ലെന്ന് ഈ സംഭവം ഒരിക്കൽ കൂടി തെളിയിച്ചു.ഇത്തരം കുറ്റകൃത്യങ്ങളിൽ കുറ്റാരോപിതരായവരെ ആറുമാസത്തിനുള്ളിൽ ശിക്ഷിക്കണമെന്ന് ഉറപ്പാക്കാൻ നിയമം കർശനവും ഭേദഗതിയും ചെയ്യണം,
കേസ് ഉടൻ തന്നെ ഒരു ഫാസ്റ്റ് ട്രാക്ക് കോടതിയിൽ നടത്തണം,കഴിയുന്നത്ര വേഗം പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണം. മരിച്ച കുടുംബത്തിന് പോലീസ് സംരക്ഷണം നൽകണം.കേസിലെ സാക്ഷികളെയും സംരക്ഷിക്കണം,

സ്ത്രീകളുടെ സംരക്ഷണവും ക്ഷേമവും കണക്കിലെടുത്ത് പോലീസ് ഉദ്യോഗസ്ഥർ ക്രിയാത്മക നടപടികൾ കൈക്കൊള്ളണം, അതുവഴി സമൂഹത്തിലെ സ്ത്രീകൾക്ക് സുരക്ഷിതത്വം അനുഭവപ്പെടും. അറസ്റ്റ് വരിച്ചതിന് ശേക്ഷം തൃപ്തി ദേശായ് ചന്ദ്രശേഖർ റാവുവിന് കൊടുത്ത കത്തിലെ വരികളാണ് മേൽ വിവരിച്ചത്. കേരളത്തിലെ കുല പുരുഷന്മാർക്കും കുല സ്ത്രീകൾക്കും തൃപ്തി ദേശായി ആചാരം ലംഘിച്ച് ശബരി മല കയറാൻ വന്ന ഒരു തെവിടിശി മാത്രമാണ്.ഏത് പാർട്ടിയെന്നോ ഏത് നേതാവെന്നോ എത്ര വലിയ കൊല കൊമ്പനെന്നൊ നോക്കാതെ ഇന്ത്യയിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കും വിവേചനങ്ങൾക്കും എതിരെ അവരുടെ തട്ടകത്തിൽ ചെന്ന് ആഞ്ഞടിക്കുന്ന ഒരു സ്ത്രീയാണ് തൃപ്തി ദേശായ്.രാജ്യത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന പല അക്രമങ്ങൾക്കെതിരെയും അവർ പല വിധികളും സമ്പാദിച്ചിട്ടുണ്ട്.

പല മാറ്റിനിർത്തലിനെതിരെയും അവർ പോരാടിയിട്ടുണ്ട്.പല രാഷ്ട്രീയ കൊല കൊമ്പന്മാരെയും മുട്ടുകുത്തിച്ചിട്ടുണ്ട്.പലരുടെയും ആണധികാരത്തിന്റെ ഇരുതല വാളിനെ ഒടിച്ച് മടക്കി വലിച്ചെറിഞ്ഞിട്ടുണ്ട്. അവരുടെ ഏഴയലത്ത് എങ്കിലും എത്തണമെങ്കിൽ നമ്മുടെ നാട്ടിലെ പുരുഷന്മാർ പോലും ഇനിയും പല ജന്മങ്ങൾ ജനിക്കണം. സ്ത്രീകളുടെ കവക്കിടയിൽ എന്ത് എന്ന് അന്വേക്ഷിച്ച് നടക്കുന്ന കുറെ പുരുഷന്മാരും എന്തെങ്കിലും ഒരു സംഭാവമുണ്ടായാൽ ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുനേറ്റ് ഒരു മെഴുകുതിരി കത്തിക്കുന്ന കുറെ കപട സ്ത്രീകളുമല്ലാതെ നമ്മൾ മലയാളികൾ ഒന്നുമല്ല.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.