വൃത്തികെട്ടതും വെറുപ്പ് നിറഞ്ഞതുമായ മനസാണ് സർ സസ്യാഹാരിയുടേത്…

148

Joli Joli

താൻ തികഞ്ഞ സസ്യാഹാരിയാണ് എന്നും മുട്ട പോലും കഴിക്കാറില്ല എന്നും മെട്രോ മാന്‍ ഇ ശ്രീധരന്‍. ബീഫ് നിരോധനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോഴാണ് ശ്രീധരന്റെ പ്രതികരണം.”വ്യക്തിപരമായി ഞാന്‍ കടുത്ത സസ്യാഹാരിയാണ്. മുട്ട പോലും കഴിക്കാറില്ല. ഇറച്ചി കഴിക്കുന്നവരെ ഇഷ്ടമല്ല,” ശ്രീധരന്‍ പറഞ്ഞു.

മാംസാഹാരികളെ ഇഷ്ട്ടമല്ലങ്കിൽ താങ്കൾ കേരളം വിട്ട് പോകണം സർ. താങ്കൾ ഒരു നിമിഷം പോലും ഈ സംസ്ഥാനത്ത് നിൽക്കരുത്. കാരണം കേരളീയരിൽ തൊണ്ണൂറ്റി ഏഴ് ശതമാനം പെരും ( 97% ) മാംസാഹാരികളാണ്.കേരളീയർ മുഴുവനായി തന്നെ മാംസാഹാരികളാണ് സർ.നിങ്ങൾക്ക് കുറച്ച് പേർക്ക് അത് ഇഷ്ട്ടമല്ലങ്കിൽ നിങ്ങൾ പുറത്ത് പോകണം സർ.ഏത് ഭക്ഷണം കഴിക്കണം എന്നത് ഇന്ത്യയിൽ ഒരു പൗരന് ഭരണഘടന നൽകുന്ന അവകാശമാണ്. താങ്കൾ പുല്ല് തിന്നുന്ന ആളായിരിക്കാം.അത് താങ്കളുടെ സ്വാതന്ത്ര്യം.പക്ഷേ എല്ലാവരും പുല്ലേ തിന്നാവൂ എന്ന് വാശി പിടിക്കരുത്.

മാംസം കഴിക്കുന്നവരെ വെറുപ്പാണെന്ന് പറയരുത്.എന്ത് ഭക്ഷണം കഴിക്കണം എന്നത് ഒരു പൗരന്റെ അവകാശമാണ് എന്നത് വിവരവും വിദ്യാഭ്യാസവുമുള്ള അങ്ങേക്ക് അറിയാൻ പാടില്ലാഞ്ഞിട്ടല്ല.അങ്ങേക്ക് സംഭവിച്ച വീഴ്ചയുടെ വിവരക്കേടാണ് അങ്ങയെക്കൊണ്ട് ഇത് പറയിപ്പിച്ചത്.താങ്കൾക്ക് ഇഷ്ട്ടമുള്ള രാഷ്ട്രീയ പാർട്ടിയിൽ വിശ്വസിക്കുകയോ പ്രവർത്തിക്കുകയോ ചെയ്തോളൂ.താങ്കൾ ഇഷ്ട്ടമുള്ള ഭക്ഷണം കഴിച്ചോളൂ.അത് അങ്ങയുടെ സ്വാതന്ത്ര്യമാണ്.പക്ഷേ ഒരു സമൂഹത്തിന്റെ ഭക്ഷണ ശീലത്തെ അടച്ചാക്ഷേപിച്ചാൽ താങ്കൾ ആരായാലും ശരി മുഖം അടച്ച് മറുപടി തരുമെന്ന് ഓർക്കുന്നത് നന്നായിരിക്കും.

ഒരു മാംസാഹാരി പാവമാണ് സർ.അവന് ആരെന്ത് കഴിച്ചാലും വിരോധമില്ല.അവന് ആരോടും വെറുപ്പോ വരോധമോ ഇല്ല.ആരെന്തു കഴിക്കുന്നു എന്ന് ഒരു മാംസാഹാരി നോക്കാറില്ല.അവന് കിട്ടുന്നത് കഴിച്ചിട്ട് മിണ്ടാതെ എഴുനേറ്റ് പോകുന്ന ഒരു മനസാണ് സർ മാംസാഹാരിയുടേത്.എന്നാൽ ഒരു സസ്യാഹാരി കിട്ടുന്നത് കഴിക്കില്ല എന്ന് മാത്രമല്ല. മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്ന മാംസാഹാരിയെ വെറുപ്പോടെ നോക്കുകയും പറ്റിയാൽ മാംസാഹാരിയുടെ പാത്രത്തിൽ കുറച്ച് മണ്ണും വാരിയിടും.അത്ര വൃത്തികെട്ടതും വെറുപ്പ് നിറഞ്ഞതുമായ മനസാണ് സർ സസ്യാഹാരിയുടേത്. കൂടുതൽ പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലത്.