താങ്കൾക്ക് നാണമില്ലേ നാഴികക്ക് നാൽപ്പത് വട്ടം പാക്കിസ്ഥാൻ പാക്കിസ്ഥാൻ എന്ന് പറഞ്ഞ് രാജ്യത്തെയും ജനങ്ങളെയും വെറുപ്പിക്കാൻ..?

709

Joli Joli

ദില്ലിയിൽ ഇലക്‌ഷൻ പ്രചാരണത്തിൽ പ്രസംഗിക്കുമ്പോളാണ് ശ്രീ മോദിജി രാജ്യത്തെ ജനങ്ങൾക്ക് ആശ്വാസകരമായ ഈ വാർത്ത പുറത്ത് വിട്ടത്. ദില്ലിയിലെ എന്നല്ല രാജ്യത്തെ ജനങ്ങളുടെ ഏറ്റവും അടിയന്തിര പ്രാധാന്യമുള്ള ഏറെ കാലത്തെ ആശങ്കയായിരുന്നു പാക്കിസ്ഥാനെ എത്ര ദിവസം കൊണ്ട് തോൽപ്പിക്കാൻ കഴിയും എന്നുള്ളത്.

Image result for MODIഅക്ഷരാഭ്യാസ്യം പോലുമില്ലാത്ത ഒരാൾ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായാൽ അയാൾ അയൽ രാജ്യങ്ങളായ ഡൂക്കിലി രാജ്യങ്ങളോട് നിരന്തരം വെല്ലുവിളിച്ചുകൊണ്ടേയിരിക്കും. എന്തിനാ? സ്വന്തം രാജ്യം അയാൾ കുട്ടിച്ചോറാക്കിയത് മറച്ച് പിടിക്കാൻ. പാക്കിസ്ഥാനെ നോക്കിയല്ല ഈ കാലമത്രയും ഇന്ത്യ മുന്നോട്ട് നടന്നത് ആണോ..? അല്ല, പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. ഒരു സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ആ സംസ്ഥാനത്തെ ജനങ്ങളുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അല്ലേ സംസാരവിഷയമാക്കേണ്ടത് ? അതെ, എന്നിട്ട് താങ്കൾ പറയുന്നതെന്താണ്…?

താങ്കൾക്ക് നാണമില്ലേ നാഴികക്ക് നാൽപ്പത് വട്ടം പാക്കിസ്ഥാൻ പാക്കിസ്ഥാൻ എന്ന് പറഞ്ഞ് രാജ്യത്തെയും ജനങ്ങളെയും വെറുപ്പിക്കാൻ..? ഇന്ത്യ മഹാരാജ്യം കണ്ട ഏറ്റവും വലിയ നാണക്കേടാണ് താങ്കൾ. ദുരന്തമാണ് താങ്കൾ. ഇന്ത്യ ഇന്നേവരെ ഭരിച്ച പ്രധാനമന്ത്രിമാരിൽ ഏറ്റവും വലിയ വിഡ്ഢിയാണ് താങ്കൾ. മറ്റു വിദേശികളുടെ മുഖത്ത് നോക്കുമ്പോൾ ഒരു ഇന്ത്യക്കാരൻ എന്ന് പറയാൻ നാണക്കേട് തോന്നുന്നു. മനുഷ്യന്റെ തൊലിയുരിയുന്നു. ഒരു വിഡ്ഢിയാൽ ഭരിക്കപ്പെടുന്നതോർത്ത് ലജ്ജ തോന്നുന്നു. കൂടുതൽ എന്ത് പറയാൻ. ഗെറ്റ് ലോസ്റ്റ്.