ജനാധിപത്യവിശ്വാസികളെ അസ്വസ്ഥമാക്കുന്ന ബിജെപിയുടെ അധാർമ്മിക മാർഗ്ഗങ്ങൾ !

0
725

ജോളി ജോളി എഴുതുന്നു Joli Joli 

ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ മുമ്പെങ്ങും കാണാത്തവിധം എതിർ പാർട്ടികൾക്ക് വ്യോമപാതകൾ വരെ നിഷേധിച്ചുകൊണ്ടാണ് ബി ജെ പി അവരുടെ പ്രചാരണവുമായി മുന്നേറുന്നത്…

Joli Joli

രണ്ട് ദിവസം മുൻപ് ദ ഹിന്ദു പത്രത്തിൽ വന്ന ഒരു വാർത്തയാണ് എനിക്ക് ഓർമ്മവരുന്നത്..

ജയിച്ച് ചെന്നാൽ ആദ്യ നൂറ് ദിവസത്തെ കർമ പദ്ധതികൾക്ക് രൂപം നൽകാൻ മോദി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കിയത്രെ…

ഉദ്യോഗസ്ഥർ തുടങ്ങി കഴിഞ്ഞു എന്ന് പറഞ്ഞാണ് വാർത്ത അവസാനിക്കുന്നത്…

അത്രക്കും കരുക്കൾ നീക്കിക്കഴിഞ്ഞു എന്നർത്ഥം..

ഏത് വിധേനയും അധികാരം പിടിക്കും എന്ന് ഉറപ്പിച്ച് തന്നെയാണ് മുന്നോട്ട് പോക്ക്…

സാധ്യത തള്ളിക്കളയാനാവില്ല..

ജനാധിപത്യ വിശ്വാസികൾക്ക് നിരാശ തോന്നുമെങ്കിലും പറയാതിരിക്കാൻ ആവില്ല…

ഒരുപാട് അനുകൂല ഘടകങ്ങൾ ബിജെപിക്കുണ്ട്…

അധികാരം..
പണം..
ചിട്ടയായ പ്രവർത്തനം..
കുൽസിത മാർഗങ്ങൾ..
ജാതി മത വർഗീയത..
വർഗീയത ഉൾക്കൊളളാൻ പറ്റിയ വോട്ടർമാർ..
കഴിഞ്ഞ അഞ്ചു വർഷക്കാലം ചത്തത് പോലെ ജീവിച്ച പ്രതിപക്ഷം..
ഐക്യമില്ലാത്ത പ്രതിപക്ഷ ഐക്യം…
അങ്ങനെ ഒരുപാട് പ്ലസ് പോയന്റിലൂടെയാണ് ബി ജെ പി മുന്നേറുന്നത്…

ഏറ്റവും പ്രധാനം പണം തന്നെയാണ്…

ബി ജെ പി ബുദ്ധി ഉപയോഗിച്ചതും ഇവിടെയാണ്‌..

അറുപത് വർഷം രാജ്യം ഭരിച്ച കോൺഗ്രസിന്റെ കയ്യിൽ ഇലക്‌ഷനെന്നല്ല ചായ കുടിക്കാൻ പോലും പണമില്ല…
ദരിദ്രരായി…

അഞ്ചുവർഷം ഇന്ത്യ ഭരിച്ച മോദിയുടെ കയ്യിൽ ഇന്ത്യ വിലക്കെടുക്കാനുള്ള പണമുണ്ട്…

പ്രതിപക്ഷത്തിന്റെ എല്ലാ വരുമാന മാർഗങ്ങളും അടച്ച് എല്ലാ പ്രതിപക്ഷപാർട്ടികളെയും നേതാക്കളെയും സാമ്പത്തികമായി തകർക്കുക എന്നതായിരുന്നു ബി ജെ പി അധികാരത്തിൽ കയറിയപ്പോൾ ആദ്യം നടപ്പിലാക്കിയ ബുദ്ധി..

നോട്ട് നിരോധനത്തിലൂടെയും നിരന്തരമായ റൈഡിലൂടെയും സംഭാവനകൾ സ്വീകരിക്കുന്നതിനുള്ള വിലക്കുകളിലൂടെയും നിയമങ്ങളിലൂടെയും ബി ജെ പി അത് വളരെ വേഗം നേടിയെടുത്തു…

എന്നാൽ നോട്ട് നിരോധനത്തിലൂടെ ലക്ഷകണക്കിന് കോടി രൂപയുടെ ആസ്തി ബി ജെ പി എന്ന പാർട്ടിയും അവരുടെ നേതാക്കളും നേടിയെടുത്തു എന്നതാണ് ഇതിലെ കുടിലബുദ്ധി…

റാഫേൽ ഇടപാടിലൂടെയും കോർപറേറ്റുകൾക്ക് രാജ്യത്തെ മണ്ണും ഭൂമിയും വെള്ളവും പൊതുമേഖലയും തീറെഴുതി കൊടുത്ത വകയിലും വന്നുചേർന്ന കോടികൾക്ക് കണക്കില്ല…

ഒന്നിനും ഒരു കുറവും വരാതെ നോക്കാൻ ലോകത്ത് കിട്ടാവുന്ന സർവ്വ സന്നാഹങ്ങളോടും കൂടി അന്താരാഷ്ട്ര കോർപ്പറേറ്റുകൾ വരെ ഇപ്പോൾ ബിജെപിയുടെ പിന്നിൽ നിലയുറപ്പിച്ചിട്ടുണ്ട്…

തുടർ ഭരണം കിട്ടിയെങ്കിലേ തുടർ കച്ചവടം നടക്കൂ എന്ന കോർപ്പറേറ്റ് ബുദ്ധി…

ലക്ഷക്കണക്കിന് ആളുകൾ രാവും പകലും സോഷ്യൽ മീഡിയയിലും മറ്റ് മാധ്യമങ്ങളിലും ബി ജെ പി ക്ക് വേണ്ടി ജോലി ചെയ്യുന്നു…

ആകാശയാത്രയ്ക്കായി ബിജെപി വാടകയ്‌ക്കെടുത്തിരിക്കുന്നത് 20 സ്വകാര്യ ജെറ്റ് വിമാനങ്ങളും 30-ഓളം ഹെലിക്കോപ്ടറുകളുമാണെന്നാണ് വാർത്തകളിൽ നിന്ന് മനസിലാകുന്നത്..

ഇന്ത്യയില്‍ ലഭ്യമായ സ്വകാര്യ ജെറ്റുകളും ഹെലിക്കോപ്ടറുകളും മൂന്നുമാസംമുന്നെ ബിജെപി ബുക്ക് ചെയ്തിരുന്നു എന്നും വാർത്തകൾ പറയുന്നു..

കോണ്‍ഗ്രസ് നേതാക്കളുടെ യാത്രകള്‍ കഴിയുന്നത്ര പരിമിതപ്പെടുത്തുക എന്ന ഉദ്ദേശം മാത്രമാണതിന് പിന്നിൽ..

മറ്റൊരു പാര്‍ട്ടിയുടെ സഞ്ചാരം മുടക്കുന്നതിനായി മുഴുവന്‍ യാത്രാമാര്‍ഗങ്ങളും ഇല്ലാതാക്കുകയാണിവിടെ ചെയ്തിരിക്കുന്നത്…

2568 കോടി രൂപയാണ് കഴിഞ്ഞ ദിവസം വരെ ഇലക്ഷൻ കമ്മീഷൻ പിടിച്ചെടുത്തത്…

ഇതിൽ വെറും 300 കോടി രൂപ മാത്രമാണ് ബി ജെ പിയുടേതായി ഉള്ളുഎന്നറിയുമ്പോഴാണ് ഇതിന്റെ പിന്നിലെ കളികൾ മനസിലാകൂ…

പരസ്യമായിയാണ് ബി ജെ പി പല മണ്ഡലങ്ങളിലും വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നത്..

ഇപ്പോൾ പ്രതിപക്ഷ ഐക്യം എന്ന് പറയുന്ന ഐക്യത്തിൽ പെട്ട എത്ര മുള്ള് മുരട് മൂർഖൻ
പാമ്പുകൾ ജയിച്ച് ചെല്ലുമ്പോൾ കോൺഗ്രസിനോപ്പം ഉറച്ച് നിൽക്കും എന്ന് ഈശ്വരന് മാത്രമേ അറിയൂ…

എങ്കിലും ഇതൊരു പോരാട്ടമാണ്…

ജനാധിപത്യ വിശ്വാസികളുടെ പോരാട്ടം…

എന്നിട്ടും… ഇന്ധന കൊള്ളയും നോട്ട് നിരോധനവും ജി എസ് ടി യും പശു കൊലയും തൊഴിലില്ലായ്മയും കർഷക ആത്മഹത്യയും ഭരണഘടന ഇല്ലാതാക്കലും എല്ലാം ഒരു നിമിഷംകൊണ്ട് മറന്ന് മോഡിയെ വീണ്ടും അധികാരത്തിൽ കയറ്റിയാൽ തെരഞ്ഞെടുത്ത വിധി എന്നല്ലാതെ മറ്റെന്തുപറയാൻ..

Joli Joli