ഞങ്ങൾക്ക്‌ വോട്ട് ചെയ്യാത്തവരെ വെടിവെച്ച് കൊല്ലും എന്നുമാത്രമേ ഇനി കേൾക്കാനുള്ളു

694

ജോളി ജോളി എഴുതുന്നു  Joli Joli

എനിക്ക് വോട്ട് ചെയ്യാത്തവരെ വെടിവെച്ച് കൊല്ലും എന്ന് മാത്രം ഇതുവരെ ആരും പറഞ്ഞുകേട്ടില്ല…

അത്രത്തോളമില്ലങ്കിലും മരണമാണ് ഭേദം എന്ന് തോന്നിപ്പിക്കുമാറുള്ള എല്ലാ ഭീക്ഷണികളും വന്നുകഴിഞ്ഞു..

സ്വതന്ത്ര ഭാരതത്തിന്റെ ഇന്നോളമുള്ള തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഭാരതത്തിലെ ജനങ്ങൾക്ക് ഇത്രത്തോളം പേടിപ്പെടുത്തുന്ന ഭീക്ഷണികൾ കേൾക്കേണ്ടി വന്നിട്ടില്ല…

നരേന്ദ്ര മോദിയടക്കം ഈയിടെ നടത്തിയ വർഗീയ വിദ്വേഷ പ്രചാരണങ്ങളിൽ എന്ത് നടപടി സ്വീകരിച്ചു എന്നാണ് ഇലക്‌ഷൻ കമ്മീഷനോട്‌ ഇന്നലെ സുപ്രിം കോടതി ചോദിച്ചത്…

വിശദീകരം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് അയക്കുകയും പരാതിപ്പെടുകയുമല്ലാതെ ഈ അവസരത്തിൽ കമ്മീഷന് മറ്റൊന്നും ചെയ്യാനില്ല എന്നാണ് കമ്മീഷൻ സുപ്രിം കോടതിയെ അറിയിച്ചത്…

കമ്മീഷന്റെ അധികാരത്തെ കുറിച്ച് നിശ്ചയമുണ്ടോ ഇല്ലങ്കിൽ പറഞ്ഞുതരാം ഇരുപതാം തിയതി നേരിട്ട് ഉദ്യോഗസ്ഥൻ കോടതി മുൻപാകെ ഹാജരാവാനാണ് സുപ്രിം കോടതി ഇന്നലെ ഉത്തരവിട്ടത്…

Joli Joli
Joli Joli

രാജ്യത്ത് അത്രയധികം വർഗീയ വിദ്വേഷ പ്രചാരണങ്ങൾ നടക്കുന്നു എന്ന് സുപ്രിം കോടതിക്ക് വരെ മനസിലായി എന്നർത്ഥം…

തനിക്ക് വോട്ട് ചെയ്യാത്തവരെ ശപിച്ച് കളയുമെന്ന് ഏതോ ഒരു സ്വാമി സ്ഥാനാർഥി ആക്രോശിക്കുന്നു…

വോട്ടുചെയ്തില്ലെങ്കില്‍ മുസ്ലിങ്ങള്‍ക്ക് ജോലി നല്‍കാനാവില്ല എന്ന വിവാദ വിദ്വേഷ പരാമർശം നടത്തിയ മേനക ഗാന്ധി തുടർ പ്രസംഗങ്ങളിലൂടെ രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിന് തന്നെ ഭീക്ഷണിയുയർത്തുകയാണ്…

ബിജെപിക്ക് 80 ശതമാനം വോട്ടുകിട്ടുന്ന ഗ്രാമങ്ങളെല്ലാം എ കാറ്റഗറിയിലായിരിക്കും ഉള്‍പ്പെടുത്തുക എന്നും 60 ശതമാനം വോട്ട് ലഭിക്കുന്ന ഗ്രാമങ്ങള്‍ ബി കാറ്റഗറിയിലും 50 ശതമാനം വോട്ട് ലഭിക്കുന്ന ഗ്രാമങ്ങള്‍ സി കാറ്റഗറിയിലും 30 ശതമാനവും അതില്‍ കുറവും വോട്ട് ലഭിക്കുന്ന ഗ്രാമങ്ങള്‍ ഡി കാറ്റഗറിയിലും ഉള്‍പ്പെടുത്തും എന്നും വികസനങ്ങള്‍ ഈ ഗ്രൂപ്പ് അടിസ്ഥാനത്തിലാകും നടക്കുക എന്നും മനേക ഇന്നലെ മുന്നറിയിപ്പ് നൽകുന്നു…

രാജ്യത്ത് ഇനി എന്ത് ചെയ്യണം എന്ന് ഞങ്ങൾ തീരുമാനിക്കും എന്നാണ് അവർ പറഞ്ഞുവെക്കുന്നത്…

ആർക്കും ഒന്നും മറുത്തൊന്നും പറയാൻ നാവുയരുന്നില്ല…

നടപടി സ്വീകരിക്കേണ്ട ഇലക്‌ഷൻ കമ്മീഷനോട് പോലും നിങ്ങളുടെ അധികാരത്തെക്കുറിച്ച് നിങ്ങൾക്കറിയില്ലേ എന്ന് സുപ്രീകോടതിക്ക് ചോദിക്കേണ്ടി വരുന്നു…

കൂട്ട നരഹത്യയുടെ പേരിൽ കുപ്രസിദ്ധി നേടിയ അമിദ് ഷാ എന്ന വ്യക്തി ഇന്ന് രാജ്യത്തിന്റെ നിയന്ത്രണം കൈപ്പിടിയിൽ ഒതുക്കികൊണ്ട് പറയുന്നു ഹിന്ദുക്കൾ അല്ലാത്തവരെ രാജ്യത്ത് നിന്നും പുറത്താക്കുമെന്ന്…

ഇവർ പറയുന്നതൊന്നും നിസാരമായി തള്ളിക്കളയേണ്ട വാക്കുകളല്ല….

നാളെ ബി ജെ പി വീണ്ടും അധികാരത്തിൽ കയറിയാൽ ഈ രാജ്യത്ത് എന്ത് നടപ്പാക്കണം എന്തെല്ലാം വേണ്ട എന്ന് തീരുമാനിക്കുന്നവരിൽ മുന്നിൽ നിൽക്കുന്നവരാണിവർ… !

ജനാധിപത്യവും മതേതരവും ഭരണഘടനാ സ്ഥാപനങ്ങളും ഭരണഘടനയും ഇനി വേണോ എന്ന് ഞങ്ങൾ തീരുമാനിക്കും എന്നാണ് അവർ പറഞ്ഞുവെക്കുന്നത്…

ഇന്ത്യ നൂറ്റാണ്ടോളം വൈദേശിക ഭരണത്തിൻ കീഴിൽ ആകപ്പെട്ടത് അന്ന് ഇന്ത്യയിൽ ജീവിച്ചിരുന്നവരുടെ നിസ്സഹായാവസ്ഥയും നിസ്സംഗതയും മൗനാനുവാദവും കീഴടങ്ങലും എതിർപ്പില്ലായ്മയുമായിരുന്നു…….

ഇന്ന് ഇന്ത്യ ഏകാധിപത്യ മത രാഷ്ട്രമായി തീരാൻ നമ്മുടെ നിസ്സംഗതയും മൗനാനുവാദവും കാരണമായി തീരാതിരിക്കട്ടെ…

ഭാരതത്തിൽ സ്വതന്ത്രനായി എല്ലാ അവകാശംങ്ങളോടും കൂടി അന്തസോടെ തലയുയർത്തി ജീവിക്കാൻ നിങ്ങൾക്ക് അധികാരം നൽകുന്നത് ഇന്ത്യൻ ഭരണഘടനയാണ്…

ഇന്ത്യയിലെ ദൈവങ്ങളല്ല………..

No photo description available.

Joli Joli

Advertisements