പബ്‌ജി ഗെയിം കേരളത്തിലെ കുട്ടികളിലും പിടി മുറുക്കി കഴിഞ്ഞു

184

Joli Joli 

പബ്‌ജി ഗെയിം കേരളത്തിലെ കുട്ടികളിലും പിടി മുറുക്കി കഴിഞ്ഞു എന്നറിഞ്ഞു. ഒരാഴ്ച്ച മുൻപാണ് ദില്ലി സർക്കാർ ഈ ഗെയിമിനെ കുറിച്ച് മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകാൻ വേണ്ടി ഒരു വീഡിയോ ഇറക്കിയത് .അത് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞാണ് ഈ ഗെയിം കളിച്ച് മാനസിക നില തെറ്റിയ ഒരു കുട്ടിയുടെ വീഡിയോ ഒരു പൊതു പ്രവർത്തകൻ എഫ്ബിയിൽ പങ്കുവെച്ചത് .

എന്താണ് ഈ ഗെയിം എന്ന് അന്വേഷിക്കുന്നതിനിടയിലാണ് നാട്ടിൽ നിന്നും ഒരു സുഹൃത്ത് വിളിച്ചിട്ട് അയാളുടെ മകനും ഈ ഗെയിമിന് അടിമയായെന്നും പഠിത്തത്തിൽ ശ്രദ്ധിക്കുന്നില്ലന്നും സ്കൂളിൽ നിന്നും പരാതികൾ വന്നു തുടങ്ങി എന്നും പറയുന്നത്. കുട്ടികളെ ആത്മഹത്യയിലേക്ക് വരെ എത്തിക്കുന്ന പണ്ടൊരു ഗെയിം ഉണ്ടായിരുന്നില്ലേ…? ‘ബ്ലൂ വെയിലോ’ മറ്റോ. അതുപോലെ എന്തോ ഈ ഗെയിമിലും ഒളിഞ്ഞിരുപ്പുണ്ട്. എന്ന് തോന്നുന്നു. ആരും ഒന്നും എഴുതി കണ്ടില്ല. എന്തായാലും സർക്കാരിന്റെയും പോലീസിന്റെയും ശ്രദ്ധ ഈ വിഷയത്തിൽ ഒന്ന് ചെലുത്തിയാൽ നന്നായിരിക്കും എന്ന് തോന്നുന്നു.

====

പബ്‌ജി ഗെയിം കളിക്കുന്നവരൊന്നും ആ കളി നിറുത്തരുത്. നിങ്ങൾക്കും ഇതുപോലെ ഉയർന്ന നിലയിലെത്താം. പബ്‌ജി കളിച്ച് പരിസരബോധം നഷ്ടപ്പെട്ട യുവാവിന്റെ അവസ്ഥ