മരുഭൂമിയെ സ്വർഗ്ഗമാക്കുന്ന ശൈഖ് മുഹമ്മദല്ല, കാടുവെട്ടി നാടായ ഇടുക്കിയിലെ എം.എം.മണി

0
1453

Joli Joli എഴുതുന്നു  

മുട്ടയ്ക്ക് അടയിരിക്കുന്ന ഒരു പക്ഷിക്ക് വേണ്ടി 1800 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ഒന്നര മാസത്തേക്ക് നിര്‍ത്തിവെപ്പിച്ച ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ നല്ല മനസിന്റെ വാർത്ത ഞാൻ മുൻപ് എഴുതിയത് നിങ്ങൾ ഓർക്കുന്നുണ്ടാകും…

Image may contain: one or more people and outdoorവമ്പന്‍ പദ്ധതികളുടെ പേരിലും വികസനത്തിന്റെ പേരിലും കൈയേറ്റമൊഴിപ്പിക്കലിന്റെ പേരിലും വീടും കിടപ്പാടവും തൊഴിൽ സാഹചര്യങ്ങളും എല്ലാം ഒഴിപ്പിക്കലും ആട്ടിയോടിക്കലും പിടിച്ചെടുക്കലുമൊക്കെ ഒക്കെ തകൃതിയായി നടക്കുന്ന കേരളത്തിലെ സാഹചര്യത്തിൽ ആ വാർത്ത അത്ഭുതമുളവാക്കുന്നതായിരുന്നു…

1800കോടിയുടെ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന സ്ഥലത്ത് അടയിരിക്കുന്ന പക്ഷിയുടെ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തു വരുന്നതു വരെ പദ്ധതി നിര്‍ത്തിവെക്കാനായിരുന്നു അന്ന് ദുബായ് ഭരണാധികാരി ഉത്തരവിട്ടത്..

പുതുതായി നടപ്പാക്കാനുദ്ദേശിക്കുന്ന വികസന പദ്ധതിയുടെ സൈറ്റ് സന്ദര്‍ശിക്കാന്‍ നടത്തിയ യാത്രക്കിടെയാണ് മന്ത്രി സംഘം മരുക്കാട്ടില്‍ മുട്ടയിട്ടു അടയിരിക്കുന്ന ഹ്യൂബാര പക്ഷിയെ കാണുന്നത്.

മനുഷ്യര്‍ക്കു മാത്രമല്ല പക്ഷികള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും കൂടി അവകാശപ്പെട്ടതാണീ ഭൂമി എന്നു ബോധ്യപ്പെടുത്തുന്ന പ്രവൃത്തിയായിരുന്നു അന്ന് ദുബായ് ഭരണാധികാരികളിൽ നിന്ന് ഉണ്ടായത്…

മനുഷ്യർ അങ്ങേയറ്റം മനുഷ്യരാകുന്നത് ഇങ്ങനെയൊക്കെയാണ്…

തന്റെ ഏഴ് മുട്ടയ്ക്ക് ഒരു പച്ച ഓന്ത് കാവലിരിക്കുന്നുണ്ട് ശാന്തിവനത്തിൽ…

തന്റെ കുഞ്ഞുങ്ങൾ വിരിഞ്ഞ് പുറത്ത് വരുമോ എന്ന് ഉറപ്പില്ലാതെ…

അതുപോലെ അനേകം ചെറുതും വലുതുമായ ജീവികൾ ശാന്തിവനത്തിലുണ്ട്…

എനിക്ക് തലക്ക് വെളിവിവില്ലന്ന് നിങ്ങൾക്ക് തോന്നാം…

എന്നെ ഭ്രാന്തനെന്നും നിങ്ങൾക്ക് വിളിക്കാം..

എന്നാൽ വെളിവില്ലാത്തത് ഇവിടുത്തെ സർക്കാരിനും എം എം മണിക്കുമാണ്..

ചികിൽസിക്കേണ്ടത് അവരെയാണ്…

നിങ്ങൾ അതിക്രമിച്ച് കയറിയതല്ലേ അവിടെ..?

അത് നിങ്ങളുടെ അധികാരത്തിൽ പെട്ട ഭൂമിയാണോ…?

ആ വനം കേരളത്തിലെ അറിയപ്പെടുന്ന ഒരു കോടീശ്വരന്റേതായിരുന്നെങ്കിൽ നിങ്ങൾ അവിടുന്ന് ഒരു പുല്ല് പോലും പറിക്കാൻ ധൈര്യപ്പെടുമായിരുന്നോ…?

അവർ നിരാംബലയായ ഒരു സ്ത്രീയായതുകൊണ്ടല്ലേ അവരുടെ നെഞ്ചിലൂടെ നിങ്ങൾ ജെ സി ബി കേറ്റിയിറക്കിയത്…

Image result for shanthivanamകെ എസ് ഇ ബി യിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥന്റെ സ്ഥലം സംരക്ഷിക്കാനല്ലേ നിങ്ങൾ അറുന്നൂറ് മീറ്റർ വളച്ച് ശാന്തിവനത്തിലൂടെ ലൈൻ വലിച്ചത്…

നാണമുണ്ടോ നിങ്ങൾക്ക്…?

കേരളത്തിലെ യുവ ജനങ്ങളോട് എനിക്ക് പറയാനുള്ളത് ബോധമില്ലാത്ത ഈ കടൽക്കിഴവന്മാർക്കെതിരെ ശക്തമായ പ്രതിക്ഷേധം ഉണ്ടായില്ലെങ്കിൽ നിങ്ങളുടെ മുന്നോട്ടുള്ള ജീവിതം കഠിനമായി തീരും…

Image result for shanthivanamഅഴിമതിയും നെറികേടും രാഷ്ട്രീയ കൂട്ടിക്കൊടുപ്പും രക്തത്തിലലിഞ്ഞുപോയ ഇവരെ നേർവഴിക്കാക്കുക എന്നത് ഇനി കഴിയില്ല…

കാരണം കുടിക്കാനുള്ള വെള്ളം വിൽപ്പനക്ക് എന്ന വാർത്ത വന്നപ്പോൾ ചിരിച്ചവർ ഇന്ന് കുളിക്കാനും വാങ്ങുന്നുണ്ട്…

താമസിക്കാതെ പ്രാണവായുവും വാങ്ങും…

Joli Joli..

( രണ്ട് മിനിട്ടുള്ള ഈ വീഡിയോ കാണാതെ പോകരുത് )